ചോലമണ്ഡലി
Jump to navigation
Jump to search
ചോലമണ്ഡലി Trimeresurus malabaricus | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | T. malabaricus
|
ശാസ്ത്രീയ നാമം | |
Trimeresurus malabaricus (Jerdon, 1854) | |
പര്യായങ്ങൾ | |
|
നേർത്ത പച്ചനിറമുള്ള ഒരിനം പാമ്പാണ് ചോലമണ്ഡലി അഥവാ മലബാർ കുഴിമണ്ഡലി (ശാസ്ത്രീയനാമം: Trimeresurus malabaricus). കുഴിമണ്ഡലിയുടെ വിഭാഗത്തിൽ പെടുന്ന ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകൾക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇവ തദ്ദേശീയ ഇനമാണ്. തെക്കേ ഇന്ത്യയിൽ മാത്രമേ ഈ പാമ്പുകൾ ഉള്ളൂ. നിറം മാറാനുള്ള കഴിവ് ചോലമണ്ഡലിയുടെ പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തിൽ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. എന്നാൽ ഇവയുടെ ശരീരത്തിലെ നിറം ഇടയ്ക്ക് വ്യത്യാസപ്പെടാനുണ്ട്. ത്രികോണാകൃതിയിൽ പരന്ന വലിയ തലയും മുന്നോട്ടുന്തിയ മൂക്കും ശരീരത്തിലെ പച്ചനിറവും ഈ പാമ്പിനെ തിരിച്ചറിയാൻ സഹായിക്കുന്നു. ഏതാണ്ട് മുക്കാൽ മീറ്ററാണ് ഇവയുടെ നീളം. വിഷമുണ്ടെങ്കിലും പൊതുവേ മാരകമല്ല.
അവലംബം[തിരുത്തുക]
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
![]() |
വിക്കിമീഡിയ കോമൺസിലെ Trimeresurus malabaricus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |