മലമ്പാമ്പ്
| മലമ്പാമ്പ് | |
|---|---|
| Near Nagarhole National Park | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Order: | Squamata |
| Suborder: | Serpentes |
| Family: | Pythonidae |
| Genus: | Python |
| Species: | P. molurus |
| Binomial name | |
| Python molurus | |
| Distribution of Indian python | |
| Synonyms | |
| |
കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ് (Indian rock python) (ശാസ്ത്രീയനാമം: Python molurus - പൈത്തൻ മോളുറസ്)[2]. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവയെ മുട്ടയിട്ടു പ്രജനനം നടത്തുന്നതിനാൽ ഓവിപാരസ് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വിവരണം
[തിരുത്തുക]
ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവയ്ക്ക് ഉണ്ടാകും. മഴവെള്ളത്തോടൊപ്പം ഒലിച്ചാണ് ഇവ പലപ്പോഴും നാട്ടിൻപുറത്തെത്തുക. മരം കയറാനുംവെള്ളത്തിൽ നീന്താനും ഇവയ്ക്ക് വിഷമമില്ല.

ഭക്ഷണം
[തിരുത്തുക]പക്ഷികളേയും ചെറു ജീവികളേയുമാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങുകളേയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഭക്ഷിയ്ക്കും. എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്.
രാത്രിയിലാണ് മലമ്പാമ്പ് ഇരതേടുന്നത്. വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. അമിതമായ ശരീരഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്.

പ്രജനനം
[തിരുത്തുക]മഴയുള്ള കാലത്താണ് മുട്ടയിടുക. നൂറോളം മുട്ടകളിടും. ഏകദേശം രണ്ടു മാസം വരെ അടയിരിക്കുന്നു.പെൺപാമ്പാണ് അടയിരിക്കുന്നത്. ജനിയ്ക്കുന്ന പാമ്പിങ്കുഞ്ഞിന്റെ വായിൽ ഉളിപോലുള്ള പല്ലുണ്ട്. അത് ഉപയോഗിച്ചാണ് ഇവ മുട്ടപൊട്ടിച്ച് പുറത്ത് വരുന്നത്. ഈ പല്ല് പിന്നീട് പൊഴിഞ്ഞു പോകും[3]
ശരീരത്തിലെ നെയ്യ് എടുക്കുന്നതിന് വേണ്ടിയും ഇറച്ചിക്കും തോലിനും ഒക്കെ വേണ്ടിയും പെരുമ്പാമ്പുകളെ വേട്ടയാടുന്നുണ്ട്. അതിനാൽ ഇവ വംശനാശഭീഷണി നേരിടുന്നു.
ചിത്രശാല
[തിരുത്തുക]- മലമ്പാമ്പ്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Linnaeus, C. (1758). "Coluber molurus". Systema naturae per regna tria naturae: secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Vol. 1 (Tenth reformed ed.). Holmiae: Laurentii Salvii. p. 225.
{{cite book}}: External link in(help); Unknown parameter|chapterurl=|chapterurl=ignored (|chapter-url=suggested) (help) - ↑ പി പി കെ പൊതുവാൾ (2011). പാമ്പുകളു്. തിരുവനന്തപുരം: ദേശാഭിമാനി ബുക്സ്. ISBN 81-262-0683-7.
{{cite book}}:|access-date=requires|url=(help); Check date values in:|accessdate=(help) - ↑ പേജ് 258, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്