വില്ലൂന്നി
വില്ലൂന്നി (Daudin's Bronzeback) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: |
Dendrelaphis ജനുസ്സിൽ പെട്ട മരംകേറികളായ വിഷമില്ലാത്ത പാമ്പുകളെയാണ് വില്ലൂന്നി എന്ന് വിളിക്കുന്നത് . വില്ല് ഊന്നി നിൽക്കുന്ന പോലെയായതുകൊണ്ടാണ് ഇവയെ വില്ലൂന്നിയെന്ന് വിളിക്കുന്നത്. ഈ കുടുംബത്തിലെ പാമ്പുകളുടെ പുറം ഭാഗം തവിട്ടു കലർന്ന പിച്ചള നിറത്തിലാണ് അതിനാൽ ഇവയെ പൊതുവെ ബ്രോൺസ്ബാക്ക് ( Bronzeback) എന്ന് വിളിക്കാറുണ്ട്. ഈ പാമ്പിന് കൊമ്പേറിപാമ്പ്, കൊമ്പേറി മൂർഖൻ ,മരചേക എന്നീ പേരുകളുണ്ട്. മെലിഞ്ഞ് നീണ്ട ഈ പാമ്പ് ഏകദേശം ഒരു മീറ്ററോളം നീളമുണ്ടാകും. പരന്ന തലയും വലിയ കണ്ണുകളുമാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ. വാലിനെ കരുത്ത വരകളും കണ്ണുകൾക്ക് ചുറ്റും വെളുത്ത വരകളുമുണ്ട്. മരത്തിൽ വസിക്കുന്ന പല്ലി, ഓന്ത്, ചെറുപക്ഷികൾ എന്നിവയാണ് പ്രധാന ആഹാരം. ഇരപിടിയ്ക്കുന്നതിനിടയിൽ വലിയ മരങ്ങളിൽ നിന്ന് താഴേയ്ക്ക് തെറിച്ച് വീഴാറുണ്ട്. താഴേക്ക് വീഴുമ്പോൾ ഇവ ശരീരം വില്ലുപോലെ വളയ്ക്കും. അതുകൊണ്ടാണ് ഇവയ്ക്ക് വില്ലൂന്നി എന്ന പേർ കിട്ടിയത്. മഴക്കാലം തുടങ്ങുന്നതിനുമുമ്പാണ് ഇവ മുട്ടയിടുന്നത്. മരപ്പൊത്തിലാണ് മുട്ടയിടുന്നത്. ഒരു തവണ എട്ടോളം മുട്ടകളിടും. രണ്ട് മാസം വേണം മുട്ട വിരിയാൻ.
ഈ കുടുംബത്തിൽ നിരവധി പാമ്പുകൾ ഉണ്ട്. ഇവയെപറ്റിയുള്ള പഠനങ്ങൾ ഇപ്പോഴും നല്ല രീതിയിൽ നടക്കുന്നുണ്ട്. താഴെ പറയുന്ന വില്ലൂന്നികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ആസ്ത്രേലിയ,ന്യൂഗിനിയ , ഏഷ്യ എന്നിവിടങ്ങളിൽ ഈ പാമ്പുകളെ കാണാം