മുതല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുതലകൾ
Crocodiles
Temporal range: EoceneHolocene, 55–0 Ma
Nile crocodile (Crocodylus niloticus)
Saltwater crocodile (Crocodylus porosus)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Crocodilia
Family: മുതല
Subfamily: Crocodylinae
Cuvier, 1807
Type species
Crocodylus niloticus
Laurenti, 1768
Genera

ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് മുതല (ഇംഗ്ലീഷ്:  Crocodile). വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മുതലയുടെ ശൽക്കങ്ങൾ വളരെ കടുപ്പമുള്ളവയാണ്. നദികളിലും ജലാശയങ്ങളിലും തോടുകൾക്കടുത്തുള്ള കുളങ്ങളിലും കാണപ്പെടുന്നു. ഏകദേശം അഞ്ച് മീറ്ററോളം നീളം കാണുന്നു. കേരളത്തിൽ പറമ്പിക്കുളത്തിലെ ജലാശയങ്ങളും നദികളും നെയ്യാർ ജലാശയവും ഇതിന്റെ പ്രധാന ആവാസകേന്ദ്രങ്ങളാണ്.

Distrubition of crocodiles


ഉപവർഗങ്ങൾ[തിരുത്തുക]

  1. അമേരിക്കൻ മുതല
  2. ഗാരിയൽ (മീൻമുതല)
  3. സ്ലെന്റർ സ്നൌട്ട് മുതല
  4. ഒറിനോക്കോ മുതല
  5. ആസ്ട്രേലിയൻ ശുദ്ധജല മുതല
  6. ഫിലിപ്പീൻ മുതല
  7. മോർലെറ്റ് മുതല
  8. നൈൽ മുതല
  9. ന്യൂ ഗിനിയൻ മുതല
  10. മഗർ മുതല
  11. അഴിമുതല
  12. ക്യൂബൻ മുതല
  13. സയാമീസ് മുതല
  14. പശ്ചിമാഫ്രിക്കൻ മുതല
  15. കുള്ളൻ മുതല

ഇവയിൽ ഇൻഡ്യയിൽ രണ്ടു ഇനങ്ങൾ കാണപ്പെടുന്നു. മഗർ മുതല എല്ലാ പ്രധാന നദികളിലും അഴിമുതല കന്യാകുമാരി തീരം തുടങ്ങി വടക്കോട്ട് ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിലും ഗംഗ ഡെൽറ്റാ പ്രദേശത്തും കാണപ്പെടുന്നു. ഏഴു മീറ്ററിലധികം നീളവും ഒരു ടൺ വരെ ഭാരം വരുന്നതുമായ അഴിമുതല (salt water crocodile)ആണ് ഇവയിൽ വമ്പൻ. അടുത്ത കാലത്ത് കേരളത്തിലെ വർക്കല എന്ന സ്ഥലത്ത് കടൽതീരത്ത് അഴിമുതലയെ പിടികൂടുകയുണ്ടായി . ഈ മുതലയെ നെയ്യാറിലുള്ള ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കായലുകളിലും തോടുകളിലും പൊഴികളിലും ഒക്കെ വിഹരിച്ചിരുന്ന അഴിമുതലകളെ പൊതുജന സംരക്ഷണാർഥ൦ രാജകല്പന പുറപ്പെടുവിച്ച് നിർമാർജ്ജനം ചെയ്യുകയായിരുന്നു. മഗർ മുതലകൾ കേരളത്തിൽ സ്വാഭാവിക പരിതഃസ്ഥിതിയിൽ നെയ്യാർ ഡാം, പറമ്പിക്കുളം, പെരിയാർ, ചാലക്കുടിപ്പുഴ എന്നിവിടങ്ങളിൽ ഉണ്ട്. ഇവ വിരളമായെങ്കിലും പശ്ചിമഘട്ടത്തിൽ എല്ലായിടത്തും എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട്.


.

പ്രജനനം[തിരുത്തുക]

പുഴയുടെ തീരത്തുണ്ടാക്കുന്ന മാളങ്ങളിൽ 25-90 മുട്ടകളിടും. അടവിരിയുന്നതുവരെ പെൺ മുതല കാവലുണ്ടാവും.[1]

ഭക്ഷണമില്ലാതെ മുതലകൾക്ക് ദീർഘകാലം കഴിയാനാകും. വലിയ മുതലകൾക്കു ഒരു വർഷം വരെ ഇങ്ങനെ കഴിയാൻ പറ്റും.

മുതല തന്റെ ശരീര താപം പുറന്തള്ളുന്നത് വിയർപ്പുഗ്രന്ഥിയിലൂടെ അല്ല മറിച്ചു വായിലൂടെയാണ്.

ലോകത്ത് ഏറ്റവും ശക്തിയായി കടിക്കുന്ന ജീവികൾ മുതലകളാണ്. പക്ഷെ മുതലകളുടെ താടിയെല്ലിനു കാണുന്നത്ര ശക്തിയില്ല.ആരോഗ്യമുള്ള മനുഷ്യന് കൈ കൊണ്ട് മുതലയുടെ വായ അടച്ചു പിടിക്കാൻ പറ്റും.

ദഹനം സുഗമമാക്കാൻ വേണ്ടി ഇവ ചെറിയ കല്ലുകൾ ഭക്ഷിക്കുന്നു.

ഒരു മുതലയ്ക്ക് 60 മുതൽ 110 പല്ലുകൾ വരെ ഉണ്ടായിരിക്കും.

50 പ്രാവശ്യം എങ്കിലും ഇവയുടെ പല്ലുകൾ കൊഴിഞ്ഞുപോയി പുതിയവ വരുന്നു.

മുതലകൾ ഒരു കണ്ണ് തുറന്നു വെച്ചാണ് ഉറങ്ങാറ്.

ഇവ ആഹാരം ചവയ്ക്കാറില്ല, വിഴുങ്ങാറാണ് പതിവ്.

ഭക്ഷണം കഴിക്കുമ്പോൾ ഇവ കണ്ണീർ പൊഴിക്കാറുണ്ട്.

മുതലകൾക്ക് രാത്രിയും കണ്ണ് കാണാം.

മണിക്കൂറിൽ 35 കി.മി.വരെ വേഗത്തിൽ ഇവയ്‌ക്ക് നീന്താൻ പറ്റും.

2. [2]

[3][തിരുത്തുക]

വിക്കിചൊല്ലുകളിലെ മുതല എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. പേജ് 259, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  2. മനോരമ ദിനപത്രം 21 ആഗസ്ത് 2019 (താൾ 18)
  3. പുറത്തേക്കുള്ള കണ്ണികൾ
"https://ml.wikipedia.org/w/index.php?title=മുതല&oldid=3449362" എന്ന താളിൽനിന്ന് ശേഖരിച്ചത്