ഗാരിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മീൻമുതല (Gharial)
Temporal range: 5–0 Ma
PliocenePresent[1]
Gharial (Gavialis gangeticus) male.jpg
Male gharial
Gharial (Gavialis gangeticus) female.jpg
Female and subadult gharial
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Reptilia
Order: Crocodilia
Family: Gavialidae
Genus: Gavialis
Species:
G. gangeticus
Binomial name
Gavialis gangeticus
(Gmelin, 1789)
Synonyms
  • Lacerta gangetica Gmelin, 1789
  • Crocodilus gavial Bonnaterre, 1789
  • Crocodilus longirostris Schneider, 1801
  • Crocodilus arctirostris Daudin, 1802
  • Crocodilus tenuirostris Cuvier, 1807

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന മുതല വിഭാഗമാണ് മീൻമുതല (Gharial). ഇവിടങ്ങളിലെ അധികം ഉപ്പുരസമില്ലാത്ത നദികളുടെ തീരങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം. ശുദ്ധജല മത്സ്യങ്ങളെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. 1930 കളോടെ ഇവയുടെ സംഖ്യ ക്രമാതീതമായി കുറയുകയുണ്ടായി. ഇപ്പോൾ ഗാരിയൽ വിഭാഗത്തിൽപെട്ട 250 എണ്ണമേ ഇത്തരം മുതലകൾ ഇന്ത്യയിൽ അവശേഷിക്കുന്നുള്ളു.

IUCN ന്റെ ചുവന്ന പട്ടിക പ്രകാരം ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള സ്പീഷിസ് (CR) എന്ന വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് IUCN പട്ടിക പ്രകാരം ഉള്ളവയിൽ ജീവനുള്ളവയെ തരംതിരിച്ചിട്ടുള്ളതിൽ ഏറ്റവും ഗുരുതരമായ അവസ്ഥ.!

വംശനാശത്തിന്റെ കാരണങ്ങൾ[തിരുത്തുക]

നദീതീരത്തെ ജൈവിക പരിതഃസ്ഥിതിയിൽ വന്ന മാറ്റങ്ങൾ, ഉപേക്ഷിക്കപ്പെട്ട മീൻ വലകളുടെ സാന്നിധ്യം, ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം എന്നിവ ഇവയുടെ വംശനാശത്തിന് ഹേതുവായി തീർന്നിട്ടുണ്ട്. ഇവയെ ത്വക്കിന് വേണ്ടിയും തദ്ദേശവാസികൾ തനത് മരുന്നുകളുടെ നിർമ്മാണത്തിനുമാണ് ഇവയെ വേട്ടയാടുന്നത്. മീൻപിടുത്തക്കാർ ആഹാരത്തിനായും ഇവയെ കൊല്ലാറുണ്ട്.

സംരക്ഷണം[തിരുത്തുക]

ഗാരിയൽ എന്ന ഇനത്തിൽപ്പെട്ട, വംശനാശം വന്നു കൊണ്ടിരിക്കുന്ന മുതലകളെ സംരക്ഷിക്കുന്നതിലൂടെ പ്രശസ്തനായ പരിസ്ഥിതി പ്രവർത്തകനും ഉരഗ ഗവേഷകനുമാണ് റോമുലസ് വിറ്റേക്കർ.

പ്രത്യേകതകൾ[തിരുത്തുക]

ഏറ്റവും നീളം കൂടിയ ഒരു മുതല വിഭാഗമാണ് ഗാരിയൽ. ഈ വിഭാഗത്തിലെ ആൺ മുതലകൾക്ക് 6 മീറ്റർ (20 ft) വരെ നീളമുണ്ടാകും. മൂർച്ചയേറിയ 110 ഓളം പല്ലുകൾ പ്രായമെത്തിയ മുതലകൾക്ക് ഉണ്ടാകും. ഇവയുടെ ഉദര ഭാഗത്ത് മഞ്ഞ കലർന്ന വെളുത്ത നിറമായിരിക്കും ഉണ്ടാവുക.

അവലംബം[തിരുത്തുക]

  • WWF India യുടെ Threatened Species എന്ന താളിൽ നിന്നും ശേഖരിച്ചത് [1]
  • Brochu, C. A. (1997). "Morphology, fossils, divergence timing, and the phylogenetic relationships of Gavialis". Systematic Biology. 46 (3): 479–522. doi:10.1093/sysbio/46.3.479. PMID 11975331.
  • Lang, J.; Chowfin, S.; Ross, J. P. (2019). "Gavialis gangeticus". The IUCN Red List of Threatened Species. IUCN. 2019: e.T8966A3148543. doi:10.2305/IUCN.UK.2019-1.RLTS.T8966A3148543.en.
  • "https://ml.wikipedia.org/w/index.php?title=ഗാരിയൽ&oldid=3257005" എന്ന താളിൽനിന്ന് ശേഖരിച്ചത്