ആർകൈവ്
യു.ആർ.എൽ. | www.arkive.org |
---|---|
സൈറ്റുതരം | വിജ്ഞാനകോശം |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
നിർമ്മിച്ചത് | Wildscreen |
തുടങ്ങിയ തീയതി | 20 മേയ് 2003 |
അലക്സ റാങ്ക് | 46,220 (August 2016[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1] |
വന്യജീവികളുടെ ചിത്രവിധാനത്തെ ജീവാപായം നേരിടുന്ന ജീവികളുടെ പരിപാലനത്തിനായി ഉപയോഗിക്കുക എന്ന നിയോഗത്തോടെ തുടങ്ങിയ ആഗോള സംരംഭമാണ് ആർകൈവ് , ARKive.[2][3] ഇതിനായി ചലച്ചിങ്ങൾ, ഛായാപടങ്ങൾ, ശബ്ദരേഖകൾ, എന്നിവ ഉണ്ടാക്കി ഒരു കേന്ദ്രീകൃത ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുന്നു.[2] റെഡ് ലിസ്റ്റിലുള്ള 17,000 ഭീഷണിനേരിടുന്ന സ്പീഷീസുകളുടെ ദൃശ്യശ്രവണ ചലച്ചിങ്ങൾ ഉണ്ടാക്കുകയാണ് ആർകൈവിന്റെ പ്രഥമ പരിഗണന.[2]
ബ്രിട്ടണിൽ ബ്രിസ്റ്റോൾ ഉള്ള വിദ്യാഭ്യാസ ധർമ്മസ്ഥാപനമായ വൈൽഡ്സ്ക്രീൻ ആണ് ഈ പദ്ധതി തുടങ്ങിയത്.[4][5] ഇതിനുള്ള സാങ്കേതികവിദ്യ നാക്കിയിരിക്കുന്നത് ഹ്യൂലറ്റ് പക്കാർഡ് ആണ്.[6]
ആർകൈവിനു പിൻബലം നൽകുന്നത് ബേർഡ് ലൈഫ് ഇന്റർനാഷണൽ, Conservation International, ഐ.യു.സി.എൻ, ഐക്യരാഷ്ട്രസഭയുടെ World Conservation Monitoring Centre (UNEP-WCMC), വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) തുടങ്ങിയ പ്രമുഖ പരിപാലന സംഘടനകളാണ്;[2] കൂടാതെ പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളായ Natural History Museum; Royal Botanic Gardens, Kew; സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയും.[2] എൻസൈക്ലോപീഡിയ ഓഫ് ലൈഫ് ന്റെ ആധികാരിക ഉപദേശകസമിതിയിൽ ആർകൈവ് അംഗമാണ് .[2]
വംശനാശഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചും[7] മെക്സിക്കോ കടലിടുക്ക് ഇലെ ജീവികളെക്കുറിച്ചുമായി[7] രണ്ട് ആർകൈവ് അടുക്കുകൾ Google Earth Outreach ഗൂഗിൾ എർത്ത് നുവേണ്ടി നിർമ്മിച്ചിരുന്നു. ഇതിന്റെ ആദ്യഭാഗം Wildscreen രക്ഷാധികാരിയായ David Attenborough ആണ് ഏപ്രിൽ 2008-ൽ ഉദ്ഘാടനം ചെയ്തത്.[8]
ചരിത്രം
[തിരുത്തുക]20 May 2003-ൽ ആണ് പ്രകൃതിചരിത്ര അവതാരകനായ ഡേവിഡ് ആറ്റൻബറോ ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.[9][10][11][12][13][14] ആദ്ദേഹം ഈ പദ്ധതിയുടെ പ്രധാന കാരണക്കാരനും ബി.ബി.സി. പ്രകൃതി ചരിത്ര ഘടകത്തിന്റെ മുൻ തലവനായിരുന്ന Christopher Parsons-ന്റെ ദീർഘകാല സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു. Christopher Parsons-നു പദ്ധതിയുടെ ഫലം കാണാൻ കഴിഞ്ഞില്ല; അർബുദം ബാധിച്ചു അദ്ദേഹം തന്റെ 70-ആം വയസ്സിൽ 2002-ൽ മരണത്തിനു കീഴടങ്ങി.[15]
വന്യജീവി ചലച്ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമായി ഒരു കേന്ദ്രീകൃത സ്ഥലത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത Christopher Parsons തിരിച്ചറിഞ്ഞു. അത്തരം രേഖകളെല്ലാം വളരെ അസൃദ്ധമായി യാതൊരു അടുക്കും ചിട്ടയുമില്ലാതെ പൊതുജനത്തിന് ഒട്ടും പ്രാപ്യമല്ലാത്തരീതിയിൽ മിക്കവാറും നശിച്ചുപോകാവുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചു.[15] ഈ രേഖകൾ പരിസ്ഥിതി അവബോധം വളർത്തുവാൻ ശക്തമായ ഒരു ആയുധമായി ഉപയോഗിക്കാമെന്ന് അദ്ദേഹം വിശ്വസിച്ചു. ആ രേഖകളുടെ പരിപാലനവും പരിസ്ഥിതി സംരക്ഷണം പോലെത്തന്നെ പ്രധാനമാണെന്ന് അദ്ദേഹം മനസ്സിലാക്കി. കാരണം, വംശനാശത്തിന്റെയും വാസസ്ഥലനാശത്തിന്റെയും വേഗത നോക്കിയാൽ ഈ ചിത്ര-ശബ്ദ രേഖകൾ മാത്രമേ ചിലജീവികൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതിന്റെ ഏക പൈതൃകം.
അദ്ദേഹത്തിൻറെ ഈ വീക്ഷണത്തിന് ബി.ബി.സി.,[9] Granada,[9] international state broadcasting corporations[9], നാഷനൽ ജ്യോഗ്രാഫിക് മാസിക;[9] തുടങ്ങിയ പ്രക്ഷേപണ സ്ഥാപങ്ങളുടെയും കോർണെൽ സർവ്വകലാശാല പോലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും.[9] പിന്തുണ ലഭിച്ചു.
1980 കളിൽ ആർകൈവ് നിർമ്മിക്കുന്നതിനുള്ള പ്രായോഗികതാ പഠനം നടത്തിയത് John Burton എന്ന പരിപാലകനാണ്.[16] പക്ഷെ ആ സമയത്ത് അതിനുള്ള സാങ്കേതികവിദ്യക്കുള്ള ചെലവ് വളരെ കൂടുതലായിരുന്നു.[17] ഒരു ദശാബ്ദത്തിനുശേഷം നിർമ്മാണച്ചെലവ് കുറഞ്ഞപ്പോളാണ് പദ്ധതിയുടെ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞത്.
1997-ൽ Heritage Lottery Fund-ഉം[18] 2000-ൽ New Opportunities Fund-ഉം [18] ചേർന്ന് രണ്ടു ദശലക്ഷം പൗണ്ട് അനുവദിച്ചു. അങ്ങനെ ഇംഗ്ലണ്ടിന്റെ സഹസ്രാബ്ദ ആഘോഷത്തിന്റെ ഭാഗമായി ഹ്യൂലറ്റ് പക്കാർഡ്ന്റെ സമാഹരണ-വീണ്ടെടുക്കൽ സാങ്കേതികവിദ്യയുപയോഗിച്ഛ് ആർകൈവിന്റെ നിർമ്മാണം തുടങ്ങി.[17][6] ഒരു മൂലരൂപം ഏപ്രിൽ 1999-ൽ സാധ്യമായി.[19][14][20][21][22]
ഉദ്ഘാടനദിവസമായപ്പോഴേക്കും 1,000 ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവജാലങ്ങളുടെ ചിത്രങ്ങളും ശബ്ദരേഖകളും ഉൾപ്പെടുത്തി. പിന്നീട് ഓരോമാസവും കൂടുതൽ വംശനാശത്തിന്റെ വക്കിലെത്തിയ ജീവികളുടെ ദൃശ്യശ്രാവ്യ വിവരങ്ങൾ ഉൾപ്പെടുത്തി. 2006 ആയപ്പോഴേക്കും 2,000 സ്പീഷീസുകളുടെ 15,000 നിശ്ചലചിത്രങ്ങളും 50 മണിക്കൂർ ചലച്ചതിത്രവും ഉൾപ്പെടുത്താൻ കഴിഞ്ഞു.[23] 2010 ആയപ്പോഴേക്കും 5,500 ദായകരിൽനിന്നുമായി 70,000 ചലച്ചിത്രങ്ങളും 12,000 സ്പീഷീസുകളുടെ ചിത്രങ്ങളും ലഭിച്ചു.[24]
അംഗീകാരം
[തിരുത്തുക]ആർകൈവ് Sunday Times 'വെബ്‌സൈറ്റ് ഓഫ് ദി ഇയർ 2005' ആയ തെരഞ്ഞെടുക്കപ്പെട്ടു.[23] 2010 Webby Awardഉം ആർകൈവിനു ലഭിച്ചു.[24][25] 2010-ൽ Association of Educational Publishers ന്റെ 'Distinguished Achievement Award' ഉം ലഭിച്ചു.[24][26]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Arkive.org Site Info". Alexa Internet. Archived from the original on 2019-03-25. Retrieved 12 August 2016.
- ↑ 2.0 2.1 2.2 2.3 2.4 2.5 "About ARKive". ARKive. Archived from the original on 1 July 2011. Retrieved 12 July 2011.
- ↑ "About Arkive". Arkive. Wildscreen. Archived from the original on 13 July 2017. Retrieved 25 July 2017.
- ↑ Charity Commission. Wildscreen, registered charity no. 299450.
- ↑ "Wildscreen - About". Archived from the original on 2013-08-21. Retrieved 12 July 2011.
- ↑ 6.0 6.1 "HP Labs : Solutions and Services Research : Technology for Services : Services for Digital Publishing : ARKive". Hewlett-Packard. Archived from the original on 20 January 2011. Retrieved 12 July 2011.
- ↑ 7.0 7.1 "Google Earth Outreach". Google Search. Archived from the original on 16 July 2011. Retrieved 12 July 2011.
- ↑ "Attenborough launches Wildscreen's Google Earth Layer - Press release 10 Apr 08 - ARKive". Wildscreen. 2008-04-10. Archived from the original on 17 March 2012. Retrieved 12 July 2011.
- ↑ 9.0 9.1 9.2 9.3 9.4 9.5 Gilchrist, Jim (2003-05-17). "The animals came in bit by byte". The Scotsman.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Digital Noah's Ark launched". BBC News. 2003-05-20.
- ↑ "About ARKive: Wildscreen". ARKive.org. Archived from the original on 2009-02-14. Retrieved 7 April 2009.
- ↑ "ARKive 2011-2015 (brochure)". ARKive.
{{cite journal}}
: Cite journal requires|journal=
(help) - ↑ Davies, Ashley (2003-05-20). "Arkive sets sail on the web". London: The Guardian. Retrieved 2 July 2007.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ 14.0 14.1 "December 2002 version". Wildscreen. Archived from the original on 2002-12-01. Retrieved 12 July 2011.
- ↑ 15.0 15.1 Paine, Barry (2002-11-14). "Obituary: Christopher Parsons". The Guardian.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "About the World Land Trust: Staff Biographies". World Land Trust. Archived from the original on 2011-09-13. Retrieved 12 July 2011.
- ↑ 17.0 17.1 "HP Helps The Wildscreen Trust Create ARKive: ARKive Provides Digital Safe Haven for Records of Endangered Species". Business Wire. 2003-05-20. Archived from the original on 2018-02-15. Retrieved 2018-02-16.
- ↑ 18.0 18.1 "Wildscreen - History". Archived from the original on 2010-09-08. Retrieved 12 July 2011.
- ↑ "April 1999 version". Wildscreen. Archived from the original on 1999-04-22. Retrieved 12 July 2011.
- ↑ "June 2000 version". Wildscreen. Archived from the original on 2000-06-19. Retrieved 12 July 2011.
- ↑ "September 2001 version". Wildscreen. Archived from the original on 2001-09-23. Retrieved 12 July 2011.
- ↑ "April 2003 version". Wildscreen. Archived from the original on 2003-04-10. Retrieved 12 July 2011.
- ↑ 23.0 23.1 "ARKive named as Sunday Times website of the year". ARKive. 2006-01-01. Archived from the original on 2007-06-09. Retrieved 2 July 2007.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 24.0 24.1 24.2 WildScreen Annual Review 2010 (PDF). Wildscreen. Archived from the original (PDF) on 2011-07-15. Retrieved 11 July 2011.
- ↑ "Webby Honorees". Archived from the original on 7 June 2011. Retrieved 12 July 2011.
- ↑ "AEP Awards - Distinguished Achievement Award Winners - Technology and New Media". Archived from the original on 30 September 2011. Retrieved 12 July 2011.