ഹ്യൂലറ്റ് പക്കാർഡ്
![]() | |
Public (NYSE: HPQ) | |
വ്യവസായം | Computer Systems Computer Peripherals Computer Software Consulting IT Services |
സ്ഥാപിതം | Palo Alto, California (1939) |
സ്ഥാപകൻ | Bill Hewlett, Co-founder David Packard, Co-founder |
ആസ്ഥാനം | , USA |
പ്രധാന വ്യക്തി | Mark V. Hurd, Chairman, CEO and President Cathie Lesjak, CFO and EVP Ann Livermore, EVP TSG Randall D. Mott, CIO and EVP Michael Holston, General Counsel and EVP |
വരുമാനം | ![]() |
![]() | |
Number of employees | 172,000 (2008)[1] |
Divisions | Snapfish, HP Labs, ProCurve, Compaq, EDS |
വെബ്സൈറ്റ് | www.hp.com www.hpshopping.com www.Compaq.com www.EDS.com www.voodooPC.com www.lightscribe.com |
ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാതാക്കളിൽ ഒന്നും പ്രിന്റർ നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയുമാണ് എച്ച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂലറ്റ് പക്കാർഡ്. 1939-ൽ കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് കമ്പനി ആദ്യം സ്ഥാപിതമായത്.
സ്ഥാപനം[തിരുത്തുക]
1935-ൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും വില്യം റെഡിങ്ടൺ ഹ്യൂലറ്റും ഡേവിഡ് പക്കാർഡും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം നേടി. പാലോ ആൾട്ടോയ്ക്കടുത്തുള്ള ഒരു ഗാരേജിലാണ് കമ്പനി തുടങ്ങിയത്. 1939-ൽ 538 യു.എസ് ഡോളർ നിക്ഷേപിച്ച് കൊണ്ട് പങ്കാളിത്തത്തിലായി.[3]
വില്യം റെഡിങ്ടൺ ഹ്യൂലറ്റും ഡേവിഡ് പക്കാർഡും നാണയം ടോസ് ചെയ്താണ് ഹ്യൂലറ്റ് പക്കാർഡ് എന്ന പേര് തെരഞ്ഞെടുത്തത്.
ആദ്യ വർഷങ്ങൾ[തിരുത്തുക]
വ്യാവസായിക മേഖലയ്ക്ക് വേണ്ടിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണമായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. പിന്നീടവർ ഇലക്ട്രോണിക് പരീക്ഷണ, അളവുപകരണങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
ഉത്പന്നങ്ങൾ[തിരുത്തുക]
പ്രിൻററുകൾ, സ്കാനറുകൾ, ലാപ്ടോപ്പ്, വർക്ക് സ്റ്റേഷൻ കംപ്യൂട്ടറുകൾ,സെർവറുകൾ,നെറ്റ് വർക്ക് ഉപകരണങ്ങൾ, ഡിജിറ്റൽ ക്യാമറ മുതലായ വിജയകരമായ ഉല്പന്നങ്ങൾ ഹ്യൂലറ്റ് പക്കാർഡിനുണ്ട്. 2002-ൽ കോംപാക് നെ ഏറ്റെടുത്തതോടു കൂടി കൂടുതൽ ഉല്പന്നങ്ങൾ എച്ച്പിയിൽ നിന്നും പുറത്തിറങ്ങി.
എച്ച്പിക്ക് മൂന്ന് ബിസിനസ് ഭാഗങ്ങളുണ്ട് ഇമേജ് ആൻഡ് പ്രിന്റർ ഗ്രൂപ്പ് , പേഴ്സണൽ സിസ്റ്റംസ് ഗ്രൂപ്പ് ,എച്.പി. ഏന്റർപ്രയിസ് സർവീസസ്.
ചരിത്രം[തിരുത്തുക]
എച്ച്പിയുടെ ആദ്യ ഉത്പന്നം ഒരു ഓഡിയോ ഓസിലേറ്റർ (Model 200A)ആയിരുന്നു. ആദ്യ ഉപഭോക്താവ് വാൾട് ഡിസ്നിയും.തുടർന്ന് എച്ച്പി പലതരത്തിലുള്ള ഓസിലേറ്ററുകൾ,തെർമോമീറ്റർ, വോൾട്ട് മീറ്റർ,തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിച്ചു.
1966-ൽ എച്ച്പി ആദ്യമായി കമ്പ്യൂട്ടർ വിപണിയിൽ പ്രേവേശിച്ചു. തുടർന്ന് 1970 കളിൽ എച്ച്പി 3000 ബിസിനസ് സെർവർ പുറത്തിറങ്ങി അടുത്ത കാലം വരെ ഇവ വിപണിയിൽ ഉണ്ടായിരുന്നു.1984 ൽ എച്ച്പി പ്രിന്റെർ ഉത്പന്നങ്ങൾ പുറത്തിറക്കി.
വളർച്ച[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Company Profile for Hewlett-Packard Co (HPQ)". ശേഖരിച്ചത് 2008-09-29.
- ↑ HPQ: Summary for Hewlett-Packard Co Finance
- ↑ HP History: HP's Garage