സെർവർ കംപ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെർവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരേ സമയം പല പ്രോഗ്രാമുകളും പല ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ പറ്റുന്ന കമ്പൂട്ടറുകളെ സെർവർ എന്നു വിളിക്കുന്നു. സെർവറുകൾ സാധാരണയായി ഒരു പ്രത്യേക ഉപയോഗത്തിനായി ക്രമീകരിച്ചിരിക്കും. സാധാരണ സെർവറുകൾ ഒന്നിലധികം പ്രോസസ്സറുകൾ ഉള്ള ശക്തിയേറിയ കമ്പൂട്ടറുകൾ ആയിരിക്കും. സാധാരണ പേഴ്സണൽ കമ്പൂട്ടറുകളും പ്രത്യേക ഓപറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചാൽ സെർവർ ആയി ഉപയോഗിക്കവുന്നതാണ്.

സെർവർ ഓപറേറ്റിങ്ങ് സിസ്റ്റം[തിരുത്തുക]

സാധാരണ പേഴ്സണൽ കമ്പൂട്ടറുകളിൽ നിന്നും വ്യത്യസ്തമായി സെർവർ ഓപറേറ്റിങ്ങ് സിസ്റ്റങ്ങൾ ഒരേ സമയം പല യൂസർമാർക്ക് (Multi user) ഉപയോഗിക്കാൻ സാധിക്കും. യുണിക്സ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങൾ സെർവറുകളിൽ മാത്രം ഉപയോഗിക്കാൻ നിർമിച്ചവയാണ്. ഒട്ടുമിക്ക ലിനക്സ് സെർവർ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും സെർവറുകളിൽ ഉപയോഗിക്കാം.

സെർവർ ഹാർഡ്‌വെയർ[തിരുത്തുക]

സെർവർ ഹാർഡ്‌വെയർ സാധാരണയായി ഒന്നിലധികം പ്രോസസ്സറുകളും, ഉയർന്ന കാര്യനിർവഹണശേഷിയും, പലതരത്തിലുള്ള തകരാറുകളെ അതിജീവിക്കാൻ കഴിവുള്ളവയുമായിരിക്കും. ഇവ തുടർച്ചയായി വർഷങ്ങളായി പ്രവർത്തിക്കാൻ സജ്ജവും ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=സെർവർ_കംപ്യൂട്ടർ&oldid=3261187" എന്ന താളിൽനിന്ന് ശേഖരിച്ചത്