ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Least-concern species എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (International Union for Conservation of Nature) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ ആശങ്കാജനകമല്ലാത്തജീവി വർഗ്ഗങ്ങൾ (Least concern) LC എന്നു വിളിക്കുന്നു.

2001 മുതൽ ഈ വിഭാഗം LC എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ IUCN ഡാറ്റാബേസിലെ 20% ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾക്കും LR/IC എന്ന കോഡ് ആണ് ഉപയോഗിക്കുന്നത്. അതിനു കാരണം 2001-നു മുൻപ് ഈ കാറ്റഗറി "Lower Risk (LR)" കാറ്റഗറിയുടെ ഒരു ഉപവിഭാഗം മാത്രമായിരുന്നു. ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗ വിഭാഗത്തെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ "ചുവപ്പ് പട്ടികാ" (Red list) വിഭാഗമായി കണക്കാക്കുന്നില്ല. 14033 ജീവിവർഗ്ഗങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മനുഷ്യരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ (LC) പച്ച നിറത്തിൽ കാണിച്ചിരിക്കുന്നു

അവലംബം[തിരുത്തുക]