ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവിവർഗ്ഗങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള സ്പീഷിസ് (CR) എന്നാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) പരിപാലനസ്ഥിതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ അതീവഗുരുതരമായ വംശനാശഭീഷണിയുള്ള ജീവികളുടെ പട്ടികയാണ്. [1] IUCN പട്ടിക പ്രകാരം ഇതാണ് ജീവനുള്ളവയെ തരംതിരിച്ചിട്ടുള്ളതിൽ ഏറ്റവും ഗുരുതരമായ അവസ്ഥ.

2014 ൽ 2464 ജീവികളും 2104 സസ്യങ്ങളും ഈ പട്ടികയിൽ ഉണ്ട്. 1998-ൽ ഇത് യഥാക്രമം 854 ഉം 909 ഉം മാത്രമായിരുന്നു.[2]

വ്യാപകവും കൃത്യവുമായ സർവേ നടത്തിയശേഷം മാത്രമേ IUCN ന്റെ ചുവന്ന പട്ടിക പ്രകാരം ഉള്ള ജീവികളെ വംശനാശം വന്നവയായി പ്രഖ്യാപിക്കാറുള്ളൂ. വംശനാശം വന്നവപോലും ഗുരുതരമായ ഭീഷണിയുള്ള പട്ടികയിലാവാം ഉണ്ടാവുക. "മിക്കവാറും വംശനാശം വന്നവ" CR(PE) എന്നും "വന്യപ്രദേശങ്ങളിൽ മിക്കവാറും വംശനാശം വന്നവ" എന്നും" IUCN വെവ്വേറെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. [3] of CR(PEW)

IUCN ന്റെ നിർവചനം[തിരുത്തുക]

ഒരു ജീവിവർഗ്ഗം ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിൽ എന്ന വിഭാഗത്തിൽ പെടുത്തണമെങ്കിൽ അവ താഴെ പറയുന്ന 5 വിഭാഗങ്ങളിൽ (A–E) ഏതെങ്കിലും ഒന്നിൽ വരേണ്ടതാണ്. ("3 തലമുറ/10വർഷങ്ങൾ") എന്ന സൂചന എന്താണെന്നു വച്ചാൽ മൂന്നു തലമുറ അല്ലെങ്കിൽ പത്തു വർഷങ്ങൾ -ഏതാണോ കൂടുതൽ- (നൂറു വർഷക്കാലത്ത്) [4]

A: 100 ചതുരശ്രകിലോമീറ്ററിനുള്ളിൽ മാത്രം ഉള്ളവയും താഴെയുള്ളവയിൽ ഏതെങ്കിലും രണ്ടു കാര്യങ്ങൾ ശരിയാവുന്നവയും:
1. ഗുരുതരമായ രീതിയിൽ ആവാസവ്യവസ്ഥ നാശം വന്നതോ അല്ലെങ്കിൽ ഒരേ ഒരിടത്തു മാത്രം കാണുന്നതോ
2. കാണപ്പെടുന്ന ഇടങ്ങളുടെ ശോഷണം, ജീവിതമേഖലയുടെ വിസ്തീർണ്ണത്തിലും ഗുണത്തിലും ഉണ്ടാവുന്ന കുറവ്, കാണുന്ന അംഗങ്ങളുടെ എണ്ണം, പ്രായപൂർത്തിയായ അംഗങ്ങളുടേ എണ്ണം.
3. കാണുന്ന എണ്ണങ്ങളിലെ വർദ്ധിതമായ വ്യതിയാനങ്ങൾ, കാണുന്ന ഇടങ്ങളുടെ അളവും എണ്ണവും, പ്രായപൂർത്തിയായ അംഗങ്ങളുടെ എണ്ണം
B: മുകളിലെപ്പോലെ എന്നാൽ, 10 ച കിമി.യിലും കുറവ്.
C: 250 പ്രായപൂർത്തിയായ അംഗങ്ങളിലും കുറവ് അനുഭവപ്പെടുക, കൂടാതെ താഴെയുള്ളതിൽ ഏതെങ്കിലും:
1. തലമുറയിൽ അല്ലെങ്കിൽ10വർഷങ്ങളിൽ അംഗസംഖ്യയിൽ 25 ശതമാനത്തിലും കുറവ് ഉണ്ടാവുക
2. Extreme fluctuations, or over 90% of MI in a single subpopulation, or no more than 50 പ്രായപൂർത്തിയായ അംഗങ്ങൾ in any one subpopulation.
D: 50-ൽ കുറവുമാത്രം പ്രായപൂർത്തിയായ അംഗങ്ങൾ ഉണ്ടാവുക.
E: 3 തലമുറയിൽ അല്ലെങ്കിൽ10വർഷത്തിൽ വന്യതയിൽ വംശനാശം സംഭവിക്കാൻ 50% സാധ്യത ഉണ്ടാവുക.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Apes extinct in a generation". BBC. 2005-09-01. Retrieved 2005-09-01.
  2. IUCN (2014). "Table 2: Changes in numbers of species in the threatened categories (CR, EN, VU) from 1996 to 2014 (IUCN Red List version 2014.2) for the major taxonomic groups on the Red List" (PDF). Retrieved 2014-08-30.
  3. http://www.iucnredlist.org/about/summary-statistics#Table_9
  4. IUCN (9 Feb 2000). "IUCN Red List Categories and Criteria, Version 3.1" (PDF). Archived from the original (PDF) on 2010-12-05. Retrieved 2012-12-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]