ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച സ്പീഷിസുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Extinct in the Wild എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ വർഗ്ഗീകരണ പ്രകാരം തരം തിരിച്ചിട്ടുള്ള ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിക്കുകയും എന്നാൽ മറ്റ് എവിടെയെങ്കിലും ഇപ്പോഴും സംരക്ഷിക്കപെടുകയോ നിലനിൽക്കുകയോ ചെയുന്ന ജീവി ഉപവർഗ്ഗങ്ങളെ ആണ് ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച സ്പീഷിസുകൾ (Extinct in Wild) എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്.

സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ നശിച്ചുകഴിഞ്ഞതുകൊണ്ടുതന്നെ വംശനാശഭീഷണിയുടെ അവസ്ഥയിലുള്ള, അത്യന്ത ശ്രദ്ധ അർഹിക്കുന്ന ജീവികളാണ് അഥവാ വംശനാശസാധ്യതയുള്ള ജീവി വർഗ്ഗങ്ങളെ ആണ് ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച സ്പീഷിസുകൾ എന്ന ഈ വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ജീവിവർഗങ്ങൾ സ്വാഭാവിക പ്രകൃതിയിൽ നിന്നും ഏകദേശം നശിച്ചുകഴിഞ്ഞു, എന്നാൽ ചിലവ മനുഷ്യസംരക്ഷണത്തിൽ അവശേഷിക്കുന്നു എന്നതാണ് ഇവയുടെ ഇന്നത്തെ അവസ്ഥ. ബാർബറി സിംഹം, യൂഫോർബിയ മയൂരനാഥനൈ എന്നിവ ഇവയ്ക്ക് ഉദാഹരണമാണ്.

ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച സ്പീഷിസുകളെ സൂചിപ്പിക്കുന്ന EW കറുത്ത നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു