വിക്കിപീഡിയ:വിജ്ഞാനകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിജ്ഞാനകോശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എല്ലാ വിജ്ഞാനശാഖകളെക്കുറിച്ചോ ഒരു പ്രത്യേക വിജ്ഞാനശാഖയെക്കുറിച്ചോ സമഗ്രമായ വിവരം തരുന്നതെന്താണോ അതിനെ വിജ്ഞാനകോശം എന്നു വിളിക്കുന്നു.

വിജ്ഞാനകോശങ്ങൾ ഉരുത്തിരിഞ്ഞു വന്നത് നിഘണ്ടുക്കളിൽ നിന്നാണ്. നിഘണ്ടുക്കൾ സാധാരണ ഒരു വാക്കിന്റെ അർത്ഥം മാത്രമാണ് വിശദീകരിക്കുന്നത്. എന്നാൽ വിശദീകരണത്തിനു ശേഷവും വായനക്കാരിൽ സംശയങ്ങൾ അവശേഷിക്കാം. വിജ്ഞാനകോശങ്ങൾ ഇത്തരം സംശയങ്ങൾ ദുരീകരിക്കാൻ പ്രാപ്തമാണ്.

മലയാളത്തിൽ ആദ്യമുണ്ടായ വിജ്ഞാനകോശങ്ങളിലൊന്നാണ് സസ്യശാസ്ത്രത്തെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ്.