മോണോക്ലെഡ് കോബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോണോക്ലെഡ് കോബ്ര
മോണോക്ലെഡ് കോബ്ര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
N. kaouthia
Binomial name
Naja kaouthia
Lesson, 1831
മോണോക്ലെഡ് കോബ്ര കാണപ്പെടുന്ന പ്രദേശങ്ങൾ

ഇന്ത്യ,ചൈന , വിയറ്റ്നാം , നേപ്പാൾ , ഭൂട്ടാൻ , തായ്ലൻഡ് , ബംഗ്ലാദേശ് മ്യാന്മാർ , കംബോഡിയ. എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന മൂർഖൻ ഇനമാണ് മോണോക്ലെഡ് കോബ്ര എന്നറിയപ്പെടുന്ന ഇന്ത്യൻ സ്പിറ്റിങ്ങ് കോബ്ര ( naja kouthia ). വിഷം ചീറ്റാൻ ഇവയ്ക്ക് കഴിവുണ്ട് . ഇന്ത്യയിൽ ബീഹാർ ഒറീസ്സ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത്.കേരളത്തിൽ ഇവ കാണപ്പെടുന്നില്ല. ഇവ ഐ.യു.സി.എൻ (IUCN) റെഡ് ലിസ്റ്റ് ൽ ഉൾപ്പെടുന്നു.

വിവരണം[തിരുത്തുക]

സാധാരണയായി 1.2മീറ്റർ /1.5 മീറ്റർ എന്നീ വലിപ്പങ്ങളിൽ കണ്ട് വരുന്നു. 2.4 മീറ്റർ വരെ വലിപ്പം വന്നേക്കാം

ഇതിന്റെ പത്തി വിടർത്തിയാൽ പിൻഭാഗത്ത് ഒ (O) ആകൃതിയിലോ അല്ലെങ്കിൽ കണ്ണാടി പോലേയോ ഉള്ള അടയാളം ആണ് ഉള്ളത്.

മോണോക്ലെഡ് കോബ്രയുടെ പത്തിയിലെ അടയാളം
ഒരു ചെറിയ മോണോക്ലെഡ് കോബ്ര
രണ്ട് മോണോക്ലെഡ് കോബ്രകൾ
പത്തി വിടർതാത്താതെയുള്ള മോണോക്ലെഡ് കോബ്ര

വിഷം[തിരുത്തുക]

ഇതിന്റെ വിഷം പ്രധാനമായും ന്യൂറോടോക്സിൻ അടങ്ങിയിരിക്കുന്നു. മോണോക്ലെഡ് കോബ്രയാണ് തായ്‌ലൻഡിൽ  ഏറ്റവും കൂടുതൽ മാരകമായ കേസുകൾക്ക് കാരണമായത്. പ്രധാനമായും മയക്കം, ന്യൂറോളജിക്കൽ, ന്യൂറോ മസ്കുലർ ലക്ഷണങ്ങൾ സാധാരണയായി ആദ്യസമയങ്ങളിൽ പ്രകടമാകും; ഹൈപ്പോടെൻഷൻ,  കടിയേറ്റ ഭാഗത്തിന് ചുറ്റുമുള്ള വേദന എന്നിവ കടിയേറ്റതിനെ തുടർന്ന് ഒന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാകും; സമയത്ത് വിധഗ്ധ ചികിത്സ ലഭിച്ചില്ലങ്കിൽ  മരണം അതിവേഗം സംഭവിക്കാം.

അവലംബം[തിരുത്തുക]

https://en.m.wikipedia.org/wiki/IUCN_Red_List

https://en.m.wikipedia.org/wiki/Monocled_cobra

http://www.toxinology.com/fusebox.cfm?fuseaction=main.snakes.display&id=SN0040

"https://ml.wikipedia.org/w/index.php?title=മോണോക്ലെഡ്_കോബ്ര&oldid=3613651" എന്ന താളിൽനിന്ന് ശേഖരിച്ചത്