കാസ്പിയൻ കോബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസ്പിയൻ കോബ്ര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
N. oxiana

ലോകത്തിലെ മൂർഖൻ ഇനങ്ങളിലെ ഏറ്റവും വിഷവീര്യമുള്ള ഇനമാണ് കാസ്പിയൻ കോബ്ര അല്ലെങ്കിൽ സെൻട്രൽ ഏഷ്യൻ കോബ്ര ,റഷ്യൻ കോബ്ര (Naja oxiana)[1][2] . ഇന്ത്യയിൽ ജമ്മു- കാശ്മീർ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട് . ഇന്ത്യക്ക് പുറത്ത് കിർഗ്ഗിസ്ഥാൻ.. അഫ്ഗാനിസ്ഥാൻ .. താജിക്കിസ്ഥാൻ .. തുർക്ക്മെനിസ്ഥാൻ .. പാക്കിസ്ഥാൻ .. ഉസ്ബെക്കിസ്ഥാൻ .. ഇറാനിൻ്റെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ എല്ലാം ഇവയെ കണ്ടുവരുന്നു.. ഇന്ത്യയിൽ കാണപ്പെടുന്ന.മോണോക്ലെഡ് കോബ്ര യേക്കാളും ഇന്ത്യൻ മൂർഖൻനേക്കാളും വളരെ കുറവാണ് ഇവ.കേരളത്തിൽ കാണപ്പെടുന്നില്ല.

വിവരണം[തിരുത്തുക]

ഏകദേശം 3 അടി മുതൽ 5 അടിവരെ നീളം കാണാറുണ്ട് ഇവക്ക് . ഇരുണ്ട നിറത്തിൽ ഇളം മഞ്ഞ വരകളായും തവിട്ട് നിറങ്ങളിലുമെല്ലാം ഇവയെ കാണാം . നന്നേ വീതി കുറഞ്ഞ കുഞ്ഞൻ പത്തിയാണ് ഇവക്കുള്ളത്. ശരീരത്തിനടിവശം ഇളം മഞ്ഞ നിറമോ വെളുപ്പോ ആവാം .പത്തിക്ക് പിന്നിൽ യാതൊരു അടയാളവുമില്ലാത്ത ഇവയുടെ കഴുത്തിന് മുൻഭാഗത്ത് അൽപ്പം വീതിയോടെ ഉള്ള ഇടവിട്ടുള്ള നേർത്ത വരകൾ കാണാൻ പറ്റും . പത്തി വിരിച്ച് നിൽക്കുന്ന കാഴ്ച്ചക്ക് ഓമനത്തം തുളുമ്പുന്നതാണെങ്കിലും അപകടകാരിയാണ് .

വിഷം[തിരുത്തുക]

neurotoxins ..cytotoxins.. cardiotoxins തുടങ്ങിയവ മാരകമായ രീതിയിൽ അടങ്ങിയിട്ടുണ്ട് .. ഇവയുടെ ഒരു കടിയ്ക്ക് ശരാശരി വിഷം വിളവ് 75 മില്ലിഗ്രാം മുതൽ 125 മില്ലിഗ്രാം വരെയാണ് എന്നാൽ 590 മില്ലിഗ്രാം വരെ എത്താം. ഈ ഇനത്തിന്റെ കടിയേറ്റാൽ കഠിനമായ വേദനയും വീക്കവും ഉണ്ടാകാം. ബലഹീനത, മയക്കം, അറ്റാക്സിയ, ഹൈപ്പോടെൻഷൻ, തൊണ്ടയുടെയും കൈകാലുകളുടെയും പക്ഷാഘാതം എന്നിവ കടിയേറ്റതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പ്രത്യക്ഷപ്പെടാം. വൈദ്യചികിത്സ വേഗം ലഭിച്ചില്ലെങ്കിൽ രോഗലക്ഷണങ്ങൾ അതിവേഗം വഷളാകുകയും ശ്വാസകോശ സംബന്ധമായ തകരാറുമൂലം കടിയേറ്റ ഉടൻ മരണം സംഭവിക്കുകയും ചെയ്യും. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ഈ ഇനം കടിച്ച ഒരു സ്ത്രീക്ക് കടുത്ത ന്യൂറോടോക്സിസിറ്റി ബാധിച്ച്, അടുത്തുള്ള ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ 50 മിനിറ്റിനുശേഷം മരിച്ചു. 1979 നും 1987 നും ഇടയിൽ, മുൻ സോവിയറ്റ് യൂണിയനിൽ 136 കടികൾ ഈ ഇനത്തിന് കാരണമായി. 136 പേരിൽ 121 പേർക്ക് പ്രതിവിഷം (antie venom) ലഭിച്ചു, 8 പേർ മാത്രമാണ് മരിച്ചത്. പ്രതിവിഷം (antie venom) ലഭിക്കാത്ത 15 പേരിൽ 11 പേർ മരിച്ചു - 73% ആണ് മരണനിരക്ക്. മധ്യേഷ്യയിലും ഇറാനിലും ഉയർന്ന തോതിലുള്ള പാമ്പുകടിയ്ക്കും മരണനിരക്കും ഈ ഇനം കാരണമാകുന്നു.

അവലംബം[തിരുത്തുക]

https://en.m.wikipedia.org/wiki/Caspian_കൊബ്ര[പ്രവർത്തിക്കാത്ത കണ്ണി]

https://www.ncbi.nlm.nih.gov/pmc/articles/PMC5242357/

https://m.facebook.com/story.php?story_fbid=3185102004922602&id=100002685025392

  1. "Toxicities, LD50 prediction and in vivo neutralisation of some elapid and viperid venoms". https://pubmed.ncbi.nlm.nih.gov/. A D Khare et al. Indian J Exp Biol. 1992 Dec. Retrieved 25. {{cite web}}: Check date values in: |access-date= and |date= (help); External link in |website= (help)
  2. "PubMed - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-25.
"https://ml.wikipedia.org/w/index.php?title=കാസ്പിയൻ_കോബ്ര&oldid=3851165" എന്ന താളിൽനിന്ന് ശേഖരിച്ചത്