ഇന്ത്യൻ മൂർഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian cobra
Indiancobra.jpg
Naja naja with hood spread open
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
N. naja
ശാസ്ത്രീയ നാമം
Naja naja
(Linnaeus, 1758)[1]
പര്യായങ്ങൾ

Coluber naja Linnaeus, 1758
Naja fasciata Laurenti, 1768
Vipera naja Daudin, 1803
Naja tripudians Gray, 1834
Naia tripudians Boulenger, 1896

മൂർഖൻ പത്തി വിരിച്ചിട്ടില്ലാത്ത അവസ്ഥയിൽ

ഇന്ത്യയിൽ കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ ( spectacled cobra ) ശരീരത്തിന്റെ മൂന്നിലൊരുഭാഗം മുകളിലേയ്ക്ക് പത്തി ഉയർത്തിപ്പിടിയ്ക്കാനുള്ള കഴിവുണ്ട്. പുല്ലാനി, വെമ്പാല, സർപ്പം, പത്തിക്കാരൻ, നല്ലോൻ പാമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്ത്യയിൽ ബിഗ് ഫോർ (പാമ്പുകൾ) ൽ മൂർഖനെ ഉൾപെടുത്തിയിട്ടുണ്ട്.

വിഷം[തിരുത്തുക]

Spectacle pattern on a snake's hood.

മൂർഖനു വലിയ വിഷപ്പല്ലുകൾ ഉള്ളതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ കടിക്കുമ്പോൾ ഒരു ജീവി മരിക്കാൻ ആവശ്യമായ അളവിനേക്കാൾ പത്തിരട്ടി വിഷം ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂർ‌ഖൻ. മൂർ‌ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വിഷമുണ്ട്. കുഞ്ഞുങ്ങളും കൊത്താൻ ശേഷിയുള്ളവയാണ്. മൂർഖന്റെ വിഷം നാഡികളെയാണ് ബാധിയ്ക്കുക. വിഷം ബാധിച്ചാൽ ശ്വാസതടസം അനുഭവപ്പെടും. മൂർഖൻ പാമ്പിൻ വിഷത്തിൽ നിന്ന് പല മരുന്നുകളും ഉണ്ടാക്കുന്നുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

Indian cobra in its habitat

ശരാശരി രണ്ട് മീറ്ററോളം നീളത്തിൽ വളരുന്ന ഇവയെ കാട്ടുപ്രദേശങ്ങളിലും പഴയ കെട്ടിടങ്ങൾക്കരികിലും കൃഷിയിടങ്ങളിലും കാണാറുണ്ട്. പല ജാതി മൂർഖൻമാരുണ്ടെങ്കിലും ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്നത് കഴുത്തിന് പിന്നിൽ ഋ അടയാമുള്ളവയെയാണ്. സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണുന്നു. മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത. ഏകദേശം അഞ്ചു മീറ്റർ നീളം വരെയുള്ള മൂർഖനുകൾ ഉണ്ട്. വെള്ളത്തിൽ നീന്താനും ഈ പാമ്പിന് വലിയ പ്രയാസമില്ല.കേരളത്തിൽ ഒരു ഇനം മൂർഖൻ മാത്രമേയുള്ളൂ ( naja naja ) നിറത്തിൽ ചില വിത്യാസങ്ങൾ കാണപ്പെടുന്നു പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്നു എന്ന് മാത്രം. കേരളത്തിൽ പലരും പുല്ലാനി മൂർഖൻ , കരിമൂർഖൻ എന്നെല്ലാം പറയുന്നത് ഇന്ത്യൻ മൂർഖനെ തന്നെയാണ് (Naja Naja ).

ആഹാരരീതി[തിരുത്തുക]

Cobra in a basket, raising its head and spreading its hood.

ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്.രാത്രിയിലാണ് ഇവയുടെ ഇരതേടൽ. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.

പ്രജനനം[തിരുത്തുക]

മാളങ്ങളിലാണ് ഇവ മുട്ടയിടുക. ആൺപാമ്പും പെൺപാമ്പും മാറി മാറി അടയിരിയ്കും. മുട്ടവിരിഞ്ഞ ഇറങ്ങുന്ന മൂർഖൻകുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ട്.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]


ഇതുകൂടികാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Naja naja. Itis.gov. Retrieved on 2013-01-03.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_മൂർഖൻ&oldid=3487087" എന്ന താളിൽനിന്ന് ശേഖരിച്ചത്