എഴുത്താണി വളയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Calliophis bibroni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Calliophis bibroni
Bibron's Coral Snake.jpg
Scientific classification e
കിങ്ഡം: Animalia
ഫൈലം: Chordata
Class: Reptilia
നിര: Squamata
Suborder: Serpentes
കുടുംബം: Elapidae
Genus: Calliophis
സ്പീഷീസ്:
C. bibroni
Binomial name
Calliophis bibroni
(Jan, 1858)
Synonyms

പശ്ചിമഘട്ടത്തിൽ ചിക്മംഗ്ലൂർ മുതൽ അഗസ്ത്യകൂടം വരെ കണ്ടുവരുന്ന ഒരിനം പവിഴപ്പാമ്പാണ് എഴുത്താണിവളയൻ (ശാസ്ത്രീയനാമം: Calliophis bibroni). ഇംഗ്ലീഷിൽ ബിബ്റോൺസ് കോറൽ സ്നേക് എന്നും അറിയപ്പെടുന്നു. തദ്ദേശീയ ഇനമാണിവ.[4]

വിവരണം[തിരുത്തുക]

50 മുതൽ 88 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു. വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളുണ്ട്. അടിഭാഗത്തായി ഓറഞ്ച് നിറം കാണപ്പെടുന്നു. തലയുടെ ഭാഗം വട്ടത്തിലായിരിക്കും.[4]

1858-ൽ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേൽ ബിബ്റോൺസ് ആണ് ഈ ഇനം പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. ഏതെങ്കിലും ജീവി ആക്രമിക്കാൻ വരുമ്പോൾ തല ഉടലിന് അടിയിൽ താഴ്ത്തി വാൽചുരുട്ടി കിടക്കുന്നു. മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതൽ സമയവും വസിക്കുന്നത്. മഴ കൂടുതലുള്ളപ്പോൾ പുറത്തിറങ്ങി സഞ്ചരിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടി സഞ്ചരിക്കുന്നത്. ചെറുപാമ്പുകളേയും തവളകളേയും പ്രധാനമായി ഭക്ഷണമാക്കുന്നു.[4]

കോറൽ സ്നേക് എന്നാണു ഇംഗ്ലീഷിൽ അറിയപ്പെടുന്നതെങ്കിലും ഇവയ്ക്ക് കടലുമായി ബന്ധം ഇല്ല. പാമ്പ് കടിച്ചാൽ ചികിത്സയ്ക്ക് നിലവിൽ ആന്റിവെനം ലഭ്യമല്ല. വിഷം നാഡീവ്യൂഹത്തെ പെട്ടെന്നു ബാധിക്കുന്നു.[4]

  1. Srinivasulu, C.; Deepak, V.; Shankar, G. & Srinivasulu, B. (2013). "Calliophis bibroni". IUCN Red List of Threatened Species. IUCN. 2013: e.T177549A7454847. ശേഖരിച്ചത്: 1 April 2016.
  2. Boulenger GA. 1896. Catalogue of the Snakes in the British Museum (Natural History), Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ), ... London: Trustees of the British Museum (Natural History). (Taylor and Francis, printers). xiv + 727 pp. + Plates I-XXV. (Callophis [sic] bibronii, p. 399).
  3. The Reptile Database. www.reptile-database.org.
  4. 4.0 4.1 4.2 4.3 "അപൂർവയിനം പവിഴപ്പാമ്പിനെ മയ്യിലിൽ കണ്ടെത്തി". മനോരമ. മൂലതാളിൽ നിന്നും 28 ജൂൺ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 28 ജൂൺ 2017.
"https://ml.wikipedia.org/w/index.php?title=എഴുത്താണി_വളയൻ&oldid=2563309" എന്ന താളിൽനിന്ന് ശേഖരിച്ചത്