സംവാദം:പാമ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാമ്പ് എന്ന പ്രയോഗത്തിനു നാനാർത്ഥം വേണോ?--Vssun 20:28, 10 മാർച്ച് 2007 (UTC)

സാധാരണ ചേര എവിടെപ്പോയി?--Vssun 20:34, 10 മാർച്ച് 2007 (UTC)


കരിങ്കോളി പാമ്പ്[തിരുത്തുക]

മലബാർ പ്രദേശത്തെ കുടിയേറ്റ പ്രദേശങ്ങളിൽ ആദ്യകാലത്ത് പോയവർ പറഞ്ഞു കേട്ടിട്ടുള്ള ഒരു വിഷ പാമ്പാണ്. ആണിനെ പൂവ്വൻ എന്നും പെണ്ണിനെ പെട എന്നും വിളിക്കുന്നു. ആൺ പാമ്പിന് പൂവ്വൻ കോഴിയെപ്പോലെ കൊക്കുവാൻ സാദ്ധിക്കും. തലക്ക് മുകളിൽ തൊങ്ങലും ഉണ്ട്. ഇതിൽ അതിഭാവുകത്വമുണ്ടോ എന്നെനിക്കറിയില്ല. ഇത് വലിയ പാമ്പാണ്, 60 അടിക്കു മുകളീൽ നീളം പെൺ പാമ്പിനും ആൺ പാമ്പ് സ്വല്പം നീളം കുറഞ്ഞ് തടി കൂടി കുറുകിയതുമാണ്, ഇത് മലഞ്ചോലയിൽ ചുറ്റ് ഇട്ട് വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് ഇര പിടിക്കാൻ പാറ പോലെ ഇരിക്കും എന്നും കേട്ടിരിക്കുന്നു. ഇതേതു പാമ്പാണ്? ആരെങ്കിലും, പ്രത്യെകിച്ച് മീനച്ചിൽ,പാലാ,കാഞ്ഞിരപ്പള്ളി,കോട്ടയം ഭാഗത്തുള്ളവർ അറിവുണ്ടോ? ‌ഇതിനു വേറെ പേരുണ്ടോ? ഇംഗ്ലീഷിൽ എന്തു പേരാണ് വിളിക്കുന്നത്? നന്ദി

edit: അതെ, ഞാൻ മാത്രമല്ല ഇത് കേട്ടിട്ടുള്ളത് എന്ന് മനസ്സിലായി. :-) ദയവായി വായിക്കുക: http://vinodyathra.blogspot.com/2010/09/1.html ‌15:56, 24 സെപ്റ്റംബർ 2011 (UTC)

കരിവേഴാല എന്നാന്നു എന്റെ ചാച്ചൻ പറഞു തനിടുള്ളത് . വിവരണം ഇത് തന്നെ ..ആണിനെ പൂവ്വൻ എന്നും പെണ്ണിനെ പെട എന്നും വിളിക്കുന്നു. ആൺ പാമ്പിന് പൂവ്വൻ കോഴിയെപ്പോലെ കൊക്കുവാൻ സാദ്ധിക്കും. തലക്ക് മുകളിൽ തൊങ്ങലും ഉണ്ട്. .. എച്ചി പാറ കാട്ടിൽ വെച്ചു ആണ് അവസാനം കണ്ടിടുള്ളത് അറുപതു കാല ഘടത്തിൽ ആണ് എന്ന് അനുമാനിക്കുന്നു . കുടുതൽ വിവരണം കഥ അടകം വേണെമെങ്കിൽ തരാം ....Irvin Calicut.......ഇർവിനോട് പറയു... 18:04, 24 സെപ്റ്റംബർ 2011 (UTC)

താങ്കൾ വിവരിക്കൂ, കേൾക്കട്ടെ! 59.93.4.200 19:39, 24 സെപ്റ്റംബർ 2011 (UTC)

കരിങ്കോളിയെ കണ്ടിട്ടുണ്ട്. കരിനീല നിറത്തിൽ ഓറഞ്ച് വളയങ്ങളുണ്ട്. തലയിൽ ഓറഞ്ച് നിറത്തിൽ പൂവും. കൊക്കുന്നതൊന്നും കേട്ടില്ല. നീളം ഏതാണ്ട് 8-12 അടി വരും. ഏതാണ്ടൊരു വലിയ ചേരപ്പാമ്പിന്റെ വണ്ണവും. ഇത് വിഷം ചീറ്റുമെന്നും കേട്ടിട്ടുണ്ട്. വിഷരാക്ഷസൻ എന്നൊരു പേരും കേട്ടിട്ടുണ്ട്.—ഈ തിരുത്തൽ നടത്തിയത് 141.114.229.79 (സം‌വാദംസംഭാവനകൾ) 20:14, 10 ഏപ്രിൽ 2013‎

the-crowing-crested-cobra -- Raghith (സംവാദം) 12:00, 26 ജൂൺ 2013 (UTC)
എല്ലാവരും കേട്ടിടുണ്ട് കണ്ടവർ ഇല്ല ..... നേരിടുള്ള തെളിവുകൾ കിട്ടുന്നത് വരെ ഇത് കഥകളിൽ മാത്രം ജീവിക്കും. ഇനി വംശം അറ്റ് പോയി എങ്കിൽ ......? - Irvin Calicut....ഇർവിനോട് പറയു 12:14, 26 ജൂൺ 2013 (UTC)

വിഡിയോ ശീർഷകം തെറ്റാണ്‌[തിരുത്തുക]

അത് ഇണചേരലല്ല പ്രവിശ്യാ യുദ്ധമാണ്‌

"https://ml.wikipedia.org/w/index.php?title=സംവാദം:പാമ്പ്‌&oldid=2788395" എന്ന താളിൽനിന്ന് ശേഖരിച്ചത്