പാമ്പിൻ വിഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പിൻ വിഷം
Identifiers
Symbol Toxin s-b
Pfam PF00087
InterPro IPR003571
PROSITE PDOC00245
SCOP 2ctx
SUPERFAMILY 2ctx
OPM family 55
OPM protein 1txa

പാമ്പുകളുടെ കവിളിൽ സ്ഥിതി ചെയ്യുന്ന വിഷഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന സ്രവമാണ് പാമ്പിൻ വിഷം[1]. പാമ്പിൻ വിഷം സാധാരണ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു.വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോഡി വിഷപ്പല്ലുകൾ ഇവയുടെ മേൽത്താടിയിൽ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഈ പല്ലുകളിലൂടെയാണ് പാമ്പുകൾ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നത്. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനും ഇര പിടിക്കുവാനുമാണ് പാമ്പുകൾ വിഷം കുത്തിവെയ്ക്കുന്നത്. പാമ്പിൻ വിഷം ആമാശയത്തിൽ പ്രവേശിക്കപ്പെട്ടാൽ സാധാരണ അപകടം സംഭവിക്കുന്നില്ല. മറിച്ച് വിഷം രക്തത്തിൽ കലർന്ന് ശാരീരികപ്രവർത്തനങ്ങളുടെ സന്തുലനാവസ്ഥയിൽ മാറ്റം ഉണ്ടാകുക വഴി മരണം സംഭവിക്കുന്നു. വ്യത്യസ്തങ്ങളായ പോഷകങ്ങളുടേയും ദീപനരസങ്ങളുടേയും മിശ്രിതമാണ് പാമ്പിൻവിഷം[2][3].

രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

പ്രധാനമായും പാമ്പിൻ വിഷത്തിനു പ്രതിവിധിയായിത്തന്നെ വിഷം ഉപയോഗിക്കുന്നു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ ചികിത്സാ രീതികളിലെല്ലാം പാമ്പിൻ വിഷം ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ക്ഷയരോഗചികിത്സക്കായി വിഷം ഉപയോഗിക്കുന്നു. ഹോമിയോപ്പതിയിൽ മൂർഖൻ പാമ്പിന്റെ വിഷം ഹൃദ്രോഗചികിത്സകൾക്കായും ആസ്മ, അപസ്മാരം എന്നീ രോഗങ്ങൾക്കു പ്രതിവിധിയായും ഉപയോഗിക്കുന്നു. അലോപ്പതിയിൽ കൊബ്രോക്സിൻ എന്ന വേദനാസംഹാരിയുടെ നിർമ്മാണത്തിനായി പാമ്പിൻ വിഷം ഉപയോഗിക്കുന്നു. മൂർഖൻ പാമ്പിന്റെ വിഷത്തിൽ നിന്നുമാണ് കൊബ്രോക്സിൻ നിർമ്മിക്കുന്നത്. ക്യാൻസർ ചികിത്സക്കായും പാമ്പിൻ വിഷം ഉപയോഗിക്കുന്നുണ്ട്.

പ്രതിവിഷനിർമ്മാണം[തിരുത്തുക]

പാമ്പിൻ വിഷത്തിനു പ്രതിവിധിയായി പാമ്പിൻ വിഷം കുതിര, ചെമ്മരിയാട് എന്നിവയുടെ ശരീരത്തിൽ കുറേശ്ശേയായി കുത്തിവെച്ചാണ് ആന്റിവെനം നിർമ്മിക്കുന്നത്. വിഷം കുതിരയുടെ ശരീരത്തിൽ എത്തിച്ചേരുമ്പോൾ അവയിൽ പ്രതിദ്രവ്യങ്ങൾ രൂപം കൊള്ളുന്നു. ഇവ ശാസ്ത്രീയമായി വേർതിരിച്ചെടുത്താണ് പ്രതിവിഷമായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പ്രധാനമായും മുംബൈയിലെ ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട്, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പ്രതിവിഷം നിർമ്മിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Reptile Venom Research". Australian Reptile Park. Archived from the original on 2010-02-02. Retrieved 21 December 2010.
  2. (edited by) Halliday; Adler, Tim; Kraig (2002). Firefly Encyclopedia of Reptiles and Amphibians. Toronto, Canada: Firefly Books Ltd. pp. 202–203. ISBN 1-55297-613-0. {{cite book}}: |last= has generic name (help)CS1 maint: multiple names: authors list (link)
  3. Bottrall, Joshua L. (30). "Proteolytic activity of Elapid and Viperid Snake venoms and its implication to digestion". Journal of Venom Research. 1 (1): 18–28. PMID 3086185. Retrieved 26 December 2011. {{cite journal}}: Check date values in: |date= and |year= / |date= mismatch (help); Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പ്രതിവിഷം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാമ്പിൻ_വിഷം&oldid=3806012" എന്ന താളിൽനിന്ന് ശേഖരിച്ചത്