Jump to content

കുരുടിപ്പാമ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഴ്‌ചയിൽ മണ്ണിരകളോട് സാമ്യം തോന്നുന്ന ജീവികളാണ് കുരുടിപ്പാമ്പുകൾ. തവിട്ടു കലർന്ന കറുപ്പു നിറവും അവ്യക്തമായ കണ്ണുകളും ഇവയെ തിരിച്ചരിയാൻ സഹായിക്കുന്നു. ആംഗല ഭാഷയിൽ Blind Snakes (Worm Snakes) എന്ന് അറിയപ്പെടുന്ന ഇവ Gerrhopilidae, Typhlopidae എന്നീ കുടുംബത്തിൽ പെടുന്നവയാണ്. ലോകത്ത് ഇരുന്നൂറോളം ഇനങ്ങൾ ഉള്ളവയിൽ ഇന്ത്യയിൽ 19 ഇനവും കേരളത്തിൽ 6 ഇനവും ഉണ്ട്. കുരുടിപ്പാമ്പ് കടിച്ചാൽ ഉടനെ മരണം എന്ന് അന്ധവിശ്വാസം നിലവിലുണ്ട്. ഇവ വിഷമില്ലാത്തവയാണ്.

കേരളത്തിൽ കാണുന്നവ

[തിരുത്തുക]
ക്രമം മലയാളനാമം ആംഗലേയനാമം ശാസ്ത്രനാമം
1 ബ്രാഹ്മണിക്കുരുടി Brahminy blind snake Indotyphlops braminus
2 കൊക്കുരുട്ടി പാമ്പ് Beaked worm snake Gryptotyphlops acutus
3 ബെഡോമി കുരുടിപ്പാമ്പ് Beddome's worm snake Gerrhopilus beddomii
4 അമ്മിഞ്ഞിക്കുടിയൻ പാമ്പ് Thurston's blind snake Gerrhopilus thurstoni
5 തിണ്ടൽ കുരുടിപ്പാമ്പ് Tindall's blind snake Gerrhopilus tindalli

അമ്മിഞ്ഞിക്കുടിയൻ പാമ്പ്, തിണ്ടൽ കുരുടിപ്പാമ്പ് എന്നിവ പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ ഇനമാണ്.

അവലംബം

[തിരുത്തുക]

കുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014

"https://ml.wikipedia.org/w/index.php?title=കുരുടിപ്പാമ്പുകൾ&oldid=3478514" എന്ന താളിൽനിന്ന് ശേഖരിച്ചത്