കേരളത്തിലെ പാമ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ്ലു കേരളത്തിള്ളത് ഇതിൽ90%പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത് യഥാക്രമം

1..രാജവെമ്പാല(ophiophagus hannah)

2..അണലി(Daboia russelii)

3..മൂർഖൻ(Naja naja)

4..ശംഖുവരയൻ(Bungarus caerulus)

ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. അണലിവർഗ്ഗക്കാരായ ചുരുട്ട മണ്ഡലി,പാറമണ്ഡലി,മുളമണ്ഡലി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്

പാമ്പുകളുടെ പട്ടിക[തിരുത്തുക]

വിഷമില്ലാത്ത പാമ്പുകൾ[തിരുത്തുക]

ക്രമം ചിത്രം മലയാളനാമം ആംഗലേയനാമം ശാസ്ത്രനാമം കുടുംബം
1 Ramphotyphlops braminus.jpg ബ്രാഹ്മണിക്കുരുടി Brahminy blind snake Ramphotyphlops braminus Typhlopidae
2 മഞ്ഞച്ചേര.jpg ചേര Indian rat snake Ptyas mucosa Colubridae
3 Python molurus molurus 2.jpg മലമ്പാമ്പ് Indian rock python Python molurus Pythonidae
4 Ball python lucy.JPG പന്തുപാമ്പ് Ball python Python regius Pythonidae
5 Python reticulatus сетчатый питон-2.jpg പെരുമ്പാമ്പ് Reticulate_python Python reticulatus Pythonidae
6 കവചവാലൻ, എണ്ണക്കുരുടി shield tail snake Uropeltis ocellata Uropeltidae
7 Russells Boa.jpg ഇരുതലൻ മണ്ണൂലി Common Sand Boa Gongylophis conicus Boidae
8 Red Sand Boa (Eryx johnii).jpg വലിയ മണ്ണൂലി Red_sand_boa Eryx johnii Boidae
9 AB098 Elaphe helena.JPG കാട്ടുപാമ്പ് Trinket Snake Coelognathus helenus Colubridae
10 AB127 - Chrysopelea ornata.JPG നാഗത്താൻ Golden tree snake Chrysopelea ornata Colubridae
11 Lyco capuc 080130-4147 ipb.jpg വെള്ളിവരയൻ പാമ്പ് Common Wolf Snake Lycodon capucinus Colubridae
12 Xenochrophis piscator sal.jpg നീർക്കോലി Checkered keelback Xenochrophis piscator Colubridae
13 Amphiesma stolata erthro sal.jpg തെയ്യാൻ പാമ്പ് Buff striped keelback Amphiesma stolatum Colubridae
14 Macrophistodon plumbicolor.jpg പച്ചനാഗം Green Keelback Macropisthodon plumbicolor Colubridae
15 Boiga trigonata.jpg പൂച്ചക്കണ്ണൻ common cat snake Boiga trigonata Colubridae
16 Bronzeback sal.jpg വില്ലൂന്നി Bronze back Dendrelaphis tristis Colubridae
17 കൊക്കുരുട്ടി പാമ്പ് Beaked worm snake Gryptoyphlops acutus Typhlopidae
18 അമ്മിണിക്കുടിയൻ പാമ്പ് Thurston's blind snake Typhlops thurstonis Typhlopidae
19 Slender blind snake Typhlops porrectus Typhlopidae
20 Tindall's blind snake Typhlops tindalli Typhlopidae

വിഷപ്പാമ്പുകൾ[തിരുത്തുക]

ക്രമം ചിത്രം മലയാളനാമം ആംഗലേയനാമം ശാസ്ത്രനാമം കുടുംബം
1 Cobra hood.jpg ഇന്ത്യൻ മൂർഖൻ Indian cobra Naja naja Elapidae
2 Elapidae - Ophiophagus hannah.JPG രാജവെമ്പാല King cobra Ophiophagus hannah Elapidae
3 Bungarus caerulus.jpg ശംഖുവരയൻ Common krait Bungarus caeruleus Elapidae
4 മഞ്ഞവരയൻ
5 കറുത്ത ശംഖുവരയൻ
6 എഴുത്താണി മൂർഖൻ
7 എട്ടടി മൂർഖൻ
8 കടൽപ്പാമ്പ് sea snakes Enhydrina valakadeen
9 അണലി
10 ചുരുട്ട അണലി
11 മരഅണലി
12 മുള അണലി
13 കറുത്ത മാമ്പ
14 സ്പിറ്റിങ് കോബ്ര
15 ഗബൂൺ അണലി
16 VB 054 Hump-Nosed Viper 01.jpg മുഴമൂക്കൻ കുഴിമണ്ഡലി Hump-nosed pit viper Hypnale hypnale
17
Bamboo-Pit-viper.jpg
മുളമണ്ഡലി Bamboo pit viper Trimeresurus graminus
18 കാട്ടു കുഴിമണ്ഡലി Malabar pit viper Trimeresurus malabaricus
19 ചോല കുഴിമണ്ഡലി Large- scaled pit viper Trimeresurus macrolipis
20 കുതിരക്കുളമ്പൻ കുഴിമണ്ഡലി Horse-shoe pit viper Trimeresurus strigatus

കേരളത്തിലെ നിയമം[തിരുത്തുക]

1972-ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം[1] പാമ്പുകളെ കൊല്ലുന്നത് 25000 രൂപ പിഴയോ 3 വർഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവിസംരക്ഷണനിയമ പ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാൽ ആറു വർഷം തടവോ പിഴയോ ശിഷ ഏർപ്പെടുത്തിയിരിക്കുന്നു. ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നതും ശിഷയ്ക്കു കാരണമാകുന്നു. പാമ്പുകളെ വളർത്താനോ പിടിക്കാനോ നിയമം ശക്തമായി വിലക്കുന്നു.

അവലംബം[തിരുത്തുക]

  • കുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014

ഇതും കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://unnimozhi.blogspot.in/

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_പാമ്പുകൾ&oldid=2618767" എന്ന താളിൽനിന്നു ശേഖരിച്ചത്