ഉള്ളടക്കത്തിലേക്ക് പോവുക

കുരുടിപ്പാമ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Scolecophidia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാഴ്‌ചയിൽ മണ്ണിരകളോട് സാമ്യം തോന്നുന്ന ജീവികളാണ് കുരുടിപ്പാമ്പുകൾ. തവിട്ടു കലർന്ന കറുപ്പു നിറവും അവ്യക്തമായ കണ്ണുകളും ഇവയെ തിരിച്ചരിയാൻ സഹായിക്കുന്നു. ആംഗല ഭാഷയിൽ Blind Snakes (Worm Snakes) എന്ന് അറിയപ്പെടുന്ന ഇവ Gerrhopilidae, Typhlopidae എന്നീ കുടുംബത്തിൽ പെടുന്നവയാണ്. ലോകത്ത് ഇരുന്നൂറോളം ഇനങ്ങൾ ഉള്ളവയിൽ ഇന്ത്യയിൽ 19 ഇനവും കേരളത്തിൽ 6 ഇനവും ഉണ്ട്. കുരുടിപ്പാമ്പ് കടിച്ചാൽ ഉടനെ മരണം എന്ന് അന്ധവിശ്വാസം നിലവിലുണ്ട്. ഇവ വിഷമില്ലാത്തവയാണ്.

കേരളത്തിൽ കാണുന്നവ

[തിരുത്തുക]
ക്രമംമലയാളനാമംആംഗലേയനാമംശാസ്ത്രനാമം
1ബ്രാഹ്മണിക്കുരുടിBrahminy blind snakeIndotyphlops braminus
2കൊക്കുരുട്ടി പാമ്പ്Beaked worm snakeGryptotyphlops acutus
3ബെഡോമി കുരുടിപ്പാമ്പ്Beddome's worm snakeGerrhopilus beddomii
4അമ്മിഞ്ഞിക്കുടിയൻ പാമ്പ്Thurston's blind snakeGerrhopilus thurstoni
5തിണ്ടൽ കുരുടിപ്പാമ്പ്Tindall's blind snakeGerrhopilus tindalli

അമ്മിഞ്ഞിക്കുടിയൻ പാമ്പ്, തിണ്ടൽ കുരുടിപ്പാമ്പ് എന്നിവ പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ ഇനമാണ്.

അവലംബം

[തിരുത്തുക]

കുരുടിപ്പാമ്പുകൾ, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്- കൂട് മാസിക, ഫെബ്രുവരി 2014

"https://ml.wikipedia.org/w/index.php?title=കുരുടിപ്പാമ്പുകൾ&oldid=3478514" എന്ന താളിൽനിന്ന് ശേഖരിച്ചത്