Jump to content

ഇന്ത്യയിലെ വാഹനങ്ങളുടെ ലൈസൻസ് ഫലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vehicle registration plates of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽക്കട്ടയിലെ ഒരു ടാക്സിയുടെ പിറകിലെ ലൈസൻസ് ഫലകം.
കർണ്ണാടയിലെ മാംഗ്ലൂരിലെ ഒരു ലൈസൻസ് ഫലകത്തിന്റെ സമീപ ദൃശ്യം.

ഇന്ത്യയിലെ എല്ലാ യന്ത്രവൽകൃത വാഹനങ്ങളും റെജിസ്ട്രേഷൻ അല്ലെങ്കിൽ അനുമതി ഫലകങ്ങൾ ഉള്ളവയായിരിക്കും. ഒരോ സംസ്ഥാനത്തേയും ജില്ലാതലത്തിലുള്ള[അവലംബം ആവശ്യമാണ്] മേഖലാ ഗതാഗത ഓഫീസ് (Regional Transport Office (RTO)) ആണ് ഈ ലൈസൻസ് ഫലകങ്ങൾക്ക് (നമ്പർ പ്ലേറ്റ് എന്നും അറിയപ്പെടുന്നു) അനുമതി നൽകുന്നത്. വാഹത്തിന്റെ മുന്നിലും പിന്നിലുമായി ഇത്തരത്തിലുള്ള ലൈസൻസ് ഫലകങ്ങൾ സ്ഥാപിക്കുന്നു. നിയമപരമായി ഫലകത്തിൽ ഇന്തോ-അറബിക്ക് അക്കങ്ങളും റോമൻ അക്ഷരമാലയും ആയിരിക്കണം ഉപയോഗിച്ചിരിക്കേണ്ടത്. രാത്രിയിൽ ഫലകം വ്യക്തമായി കാണുന്നതിനായി പ്രകാശം നൽകിയിരിക്കണം, ഉപയോഗിക്കാവുന്ന ഫോണ്ടുകളിൽ നിബന്ധനയുണ്ട്. സിക്കിം പോലെയുള്ള സംസ്ഥാനങ്ങളിൽ പുറമേ നിന്നുള്ള ലൈസൻസ് പ്ലേറ്റോടു കൂടിയ വാഹങ്ങൾക്ക് ചിലയിടങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല.

2019 ഏ​പ്രി​ൽ മു​ത​ൽ ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് അവശ്യമായ ഒന്നാണ് അ​തി​സു​ര​ക്ഷാ ന​മ്പർ പ്ലേ​റ്റു​ക​ൾ (എ​ച്ച്‌.എ​സ്‌.ആ​ർ​.പി). കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് 2018 ലാണ് പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഷോ​റൂ​മി​ൽ നി​ന്നു പു​റ​ത്തി​റ​ക്കു​മ്പോൾ ത​ന്നെ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ അ​തി​സു​ര​ക്ഷ ന​മ്പർ പ്ലേ​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​ക​ണം എന്നതാണ് വ്യവസ്ഥ. [1]

പ്രത്യേകതകൾ

[തിരുത്തുക]

ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​നു​മ​തി ഉണ്ടെ​ങ്കി​ൽ പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ലും അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കാം. നി​ല​വി​ൽ ഡ​ൽ​ഹി, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആസാം, മധ്യപ്രദേശ്‌ തുടങ്ങിയ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​സു​ര​ക്ഷാ ന​മ്പർ​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതിൽ സാവകാശം അനുവദിച്ചിട്ടുണ്ട്. [2]

നിർമ്മാണം

[തിരുത്തുക]

അലൂമിനിയം പ്ലേ​റ്റി​ൽ ക്രോമിയം ഉ​പ​യോ​ഗി​ച്ച്‌ ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ൽ അ​ക്ക​ങ്ങ​ൾ എ​ഴു​തി​യാ​ണ് അ​തി സു​ര​ക്ഷാ ന​മ്പർ പ്ലേ​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ൾ ലേ​സ​ർ വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌ ന​മ്പർ പ്ലേ​റ്റി​ൽ ഘ​ടി​പ്പി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ൻറെ എ​ഞ്ചി​ൻ ന​മ്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തു​വ​ഴി വ്യാ​ജ ന​മ്പർ പ്ലേ​റ്റി​ൽ ഓ​ടു​ന്നു​തും മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും.​ ന​മ്പർ പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റാ​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഇ​വ ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സൂചകങ്ങൾ

[തിരുത്തുക]

രണ്ട് ആംഗലേയ അക്ഷരങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പേരുകളെ സൂചിപ്പിക്കുന്നത്തിന്റെ പട്ടിക

സൂചന സംസ്ഥാനം സൂചന സംസ്ഥാനം
AN ആൻഡമാൻ നിക്കോബാർ ദ്വീപുകൾ LD ലക്ഷദ്വീപ്‌
AP ആന്ധ്രാ പ്രദേശ്‌ MH മഹാരാഷ്ട്ര
AR അരുണാചൽ പ്രദേശ്‌ ML മേഘാലയ
AS ആസാം MN മണിപ്പൂർ
BR ബീഹാർ MP മധ്യപ്രദേശ്‌
CG ഛത്തീസ്ഗഡ്‌ MZ മിസോറം
CH ചണ്ഢീഗഡ്‍ NL നാഗാലാ‌‍ൻഡ്
DD ദമൻ, ദിയു OD[3] ഒഡീഷ
DL ഡൽഹി PB പഞ്ചാബ്‌
DN ദാദ്ര, നഗർ ഹവേലി PY പുതുച്ചേരി
GA ഗോവ RJ രാജസ്ഥാൻ
GJ ഗുജറാത്ത് SK സിക്കിം
HR ഹരിയാന TN തമിഴ്‌നാട്‌
HP ഹിമാചൽ പ്രദേശ്‌ TR ത്രിപുര
JH ഝാ‍ർഖണ്ഡ്‌ TS[4][5] തെലംഗാണ
JK ജമ്മു - കാശ്മീർ UK ഉത്തരാഖണ്ഡ്
KA കർണാടക UP ഉത്തർപ്രദേശ്‌
KL കേരളം WB പശ്ചിമ ബംഗാൾ
  1. ഏഷ്യാനെറ്റ് ന്യൂസ് [1] ശേഖരിച്ചത് 2019 ജൂലൈ 19
  2. സമകാലിക മലയാളം [2] ശേഖരിച്ചത് 2019 ജൂലൈ 19
  3. "Number plates to sport OD". telegraphindia.com. Calcutta, India. 2012-07-19. Retrieved 30 August 2012. the vehicles will have OD instead of OR
  4. "Telangana begins vehicles registration with Prefix TS". IANS. news.biharprabha.com. Retrieved 18 June 2014.
  5. "TS registration series rolls out in Telangana". The Hindu. Hyderabad. 19 June 2014. Retrieved 24 June 2014.