അരുണാചൽ പ്രദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരുണാചൽ പ്രദേശ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അരുണാചൽ പ്രദേശ്
अरुणाचल प्रदेश
ഇന്ത്യൻ സംസ്ഥാനം
Official seal of അരുണാചൽ പ്രദേശ് अरुणाचल प्रदेश
Seal
ഇന്ത്യയിൽ അരുണാചൽ പ്രദേശിനുള്ള (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
ഇന്ത്യയിൽ അരുണാചൽ പ്രദേശിനുള്ള (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
അരുണാചൽ പ്രദേശിന്റെ ഭൂപടം
അരുണാചൽ പ്രദേശിന്റെ ഭൂപടം
രാജ്യം  ഇന്ത്യ
പ്രദേശം വടക്കുകിഴക്കേ ഇന്ത്യ
സ്ഥാപിതം 20 ഫെബ്രുവരി 1987
തലസ്ഥാനം ഇറ്റാനഗർ
ഏറ്റവും വലിയ നഗരം ഇറ്റാനഗർ
ജില്ലകൾ 19
Government
 • Body അരുണാചൽ പ്രദേശ് സർക്കാർ
 • ഗവർണർ നിർഭയ് ശർമ
 • മുഖ്യമന്ത്രി നബാം തുക്കി (INC)
 • നിയമസഭ യുണികാമെറൽ (60 സീറ്റുകൾ)
 • ലോകസഭാ മണ്ഡലം 2
 • ഹൈക്കോടതി ഗ്വാഹട്ടി ഹൈക്കോടതി – ഇറ്റാനഗർ ബഞ്ച്
Area
 • Total 83,743 കി.മീ.2(32 ച മൈ)
Area rank 15ആം
Population (2011)
 • Total 13,82,611
 • Rank 27ആം
 • Density 17/കി.മീ.2(43/ച മൈ)
Time zone UTC+05:30 (IST)
ISO 3166 code IN-AR
HDI Increase 0.617 (medium)
HDI റാങ്ക് 18ആം (2005)
സാക്ഷരത 66.95%
ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്[1]
Website arunachalpradesh.nic.in
അരുണാചൽ പ്രദേശിന്റെ ചിഹ്നങ്ങൾ
മൃഗം മിഥുൻ (Bos frontalis)
പക്ഷി മലമുഴക്കി വേഴാമ്പൽ (Buceros bicornis)
പുഷ്പം ഫോക്സ്ടെയിൽ ഓർക്കിഡ് (Rhynchostylis gigantea)
വൃക്ഷം ഹോളോങ്ങ് മരം (Dipterocarpus macrocarpus)

അരുണാചൽ പ്രദേശ്‌ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്‌. ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും 'ടിബറ്റ്‌ സ്വയം ഭരണാധികാര മേഖലയ്ക്കു' കീഴിലാണെന്നാണ്‌ ചൈന അവകാശപ്പെടുന്നത്‌. അക്സായ്‌ ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്‌. തെക്ക്‌ ആസാം, തെക്കുകിഴക്ക്‌ നാഗാലാൻഡ്‌, കിഴക്ക്‌ ഭൂട്ടാൻ, പടിഞ്ഞാറ്‌ മ്യാൻമാർ എന്നിവയാണ്‌ അതിർത്തിപ്രദേശങ്ങൾ. ഇറ്റാനഗർ ആണു തലസ്ഥാനം.

മൻമോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച്‌ തെക്കൻ ടിബറ്റ്‌ എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ്‌ അരുണാചൽ പ്രദേശിന്‌ ആ പേരു ലഭിക്കുന്നത്‌. സംസ്ഥാന മൃഗം മിഥുൻ(MIDHUN) ആണ്‌. സംസ്ഥാന പക്ഷി വേഴാമ്പൽ(Great Hombill) ആണ്‌.

ചരിത്രം[തിരുത്തുക]

അരുണാചൽ പ്രദേശിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1826 ഫെബ്രുവരി 24-ന്‌ യാന്തോബോ കരാർ പ്രകാരം തുടക്കമിട്ട ബ്രിട്ടീഷ് ഭരണത്തോടെയാണ്‌. 1972-ൽ അരുണാചൽ കേന്ദ്രഭരണ പ്രദേശവുമായി.1962-ന്‌ മുൻപ് ഈ പ്രദേശം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി(നേഫ-NEFA) എന്നാണ്‌ അറിയപ്പെട്ടിരുന്നത്. തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1965-വരെ വിദേശകാര്യമന്ത്രാലയവും അതിനുശേഷം ആഭ്യന്തരമന്ത്രാലയവുമായിരുന്നു ഭരണപരമായ കാര്യങ്ങൾ നടത്തിയിരുന്നത്. അസമിലെ ഗവർണർക്കായിരുന്നു ഇതിന്റെ ചുമതല. 1972-ലാണ്‌ അരുണാചൽ പ്രദേശ് എന്ന പേര്‌ ലഭിച്ചത്. സൂര്യോദയത്തിന്റെ നാട് എന്നാണിതിനർഥം. 1986-ൽ സ്റ്റേറ്റ് ഓഫ് അരുണാചൽ പ്രദേശ് ബിൽ പാർലമെന്റിൽ പാസാക്കുകയും 1987 ഫെബ്രുവരി 20-ന്‌ ഇന്ത്യയിലെ 24-മത്തെ സംസ്ഥാനമാകുകയും ചെയ്തു.

കൃഷി,വ്യവസായം,വൈദ്യുതി[തിരുത്തുക]

അരുണാചൽ പ്രദേശിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്‌. ഇവിടുത്തെ പരമ്പരാഗതമായ കൃഷിരീതി ത്സും(JHUM)എന്നറിയപ്പെടുന്നു. ഉരുളക്കിഴങ്ങ് പോലുള്ള നാണ്യവിളകളുടെയും ആപ്പിൽ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങളുടെയും കൃഷിയും ഇവിടെ കാണുന്നു.

വിനോദസഞ്ചാരം,തടി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും, കൽക്കരി ഖനികൾ, പഴസംസ്ക്കരണം എന്നിവയുമാണ്‌ പ്രധാന വ്യവസായമേഖലകൾ. സംസ്ഥാനത്തിൻറെ സ്ഥാപിത വൈദ്യുത ഉത്പാദനശേഷി 30,735 മെഗാവാട്ടാണ്‌.

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

  • പരശുറാം കുണ്ഡ്

ലോഹിത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ജനുവരി മാസത്തിൽ ഇവിടെ നടക്കുന്ന പരശുരാമ മേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർഥാടകർ ഇവിടെ എത്തുന്നു.

  • ഭീമസ്ക് നഗർ

ദിബങ്വാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭീമസ്ക് നഗർ ഇദുമിഷ്മിസ് വംശജരുടെ മത കേന്ദ്രമാണ്.

  • മാലിനിതാൻ
  • ആകാശിഗംഗ
  • ഇറ്റാനഗർ

അരുണാചൽ പ്രദേശിൻറെ തലസ്ഥാന നഗരമായ ഇറ്റാനഗർ പപുംപരേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിഷിങ്ങുകളാണ്‌ ഈ പ്രദേശത്തെ പ്രധാന ജനവിഭാഗം. 14- നൂറ്റാണ്ടിൽ പണിത ഇറ്റാകോട്ട ഇവിടെയാണ്‌. 11-മത് നൂറ്റാണ്ടിലെ ജിത്രി രാജ വംശത്തിൻറെ തലസ്ഥാനമായ മായാപൂർ നിലനിന്നിരുന്നത് ഇന്നത്തെ ഇറ്റാ നഗ്ഗറിലായിരുന്നു.

  • ബോദ്മില

സമുദ്രനിരപ്പിൽ നിന്നും 800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണം. ബുദ്ധവിഹാരമുണ്ട്. ആപ്പിൾ തോട്ടങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

മറ്റു വിവരങ്ങൾ[തിരുത്തുക]

  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ളത് അരുണാചൽ പ്രദേശിലാണ്‌ (15 ഭാക്ഷകൾ).
  • ഇന്ത്യയിൽ കാണുന്ന 1000-ത്തിലധികം ഇനത്തിൽപ്പെട്ട ഓർക്കിഡുകളിൽ 600-ഓളം ഇനങ്ങൾ ഓർക്കീഡുകളുടെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശിൽ കാണപ്പെടുന്നു.
  1. "Report of the Commissioner for linguistic minorities: 47th report (July 2008 to June 2010)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. pp. 122–126. Retrieved 16 February 2012. 
"https://ml.wikipedia.org/w/index.php?title=അരുണാചൽ_പ്രദേശ്&oldid=2845906" എന്ന താളിൽനിന്നു ശേഖരിച്ചത്