മിഥുൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മിഥുൻ | |
---|---|
തൃശൂർ മൃഗശാലയിലെ മിഥുൻ | |
വളർത്തുമൃഗം
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | B. frontalis
|
Binomial name | |
Bos frontalis Lambert, 1804
|
ഏകദേശം 8000 വർഷങ്ങൾക്കു മുമ്പ് വടക്കുകിഴക്കൻ ഇന്ത്യക്കാർ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ[1]. ഇവയെ ഗായൽ, മിഥാൻ, സുബു എന്ന പേരുകളിലും അറിയപ്പെടുന്നു. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു . നാഗാലാൻഡ്[2], അരുണാചൽ പ്രദേശ്[3] സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗം മിഥുൻ തന്നെയാണ്. ബംഗ്ലാദേശിലും മിഥുൻ ഒരു സ്ഥിര കാഴ്ചയാണ്.
അവലംബം
[തിരുത്തുക]- ↑ http://www.nrcmithun.res.in/AboutNRCM.html Archived 2013-10-23 at the Wayback Machine. NRCM
- ↑ http://www.webindia123.com/nagaland/ Webindia123
- ↑ http://webindia123.com/arunachal/ webindia123