കേന്ദ്ര മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനമാണ് കേന്ദ്ര മന്ത്രിസഭ.പ്രധാനമന്ത്രിയാണ് ഇതിനെ നയിക്കുന്നത്.ഇന്ത്യൻ യൂനിയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയാണ്.ഇത് പാർല്ലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.കേന്ദ്ര മന്ത്രിസഭക്ക് പാർല്ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. കാബിനെറ്റ് സെക്രട്ടറിയാണ് കേന്ദ്ര മന്ത്രിസഭാ യോഗ കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുക.

നിയമനം[തിരുത്തുക]

പാർല്ലമെന്റിലെ ഭൂരിപക്ഷപ്രകാരം തെരെഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര മന്ത്രിമാരെ നിയമിക്കുന്നത്.കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പാർല്ലമെന്റിലെ ഏതെങ്കിലും സഭയിൽ (ലോകസഭ, രാജ്യസഭ) അംഗമാകണമെന്ന് നിർബന്ധമില്ല.എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് 6 മാസത്തിനകം ഏതെങ്കിലും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മന്ത്രി പദവി നഷടപ്പെടും.

പുറത്താകൽ[തിരുത്തുക]

പാർല്ലമെന്റംഗത്വം ഇല്ലാതാകുകയോ,പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി പിരിച്ചുവിടുകയോ സ്വയം രാജിവെച്ച് ഒഴിയുകയോ ചെയ്താൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താകും.

വകുപ്പു നിർണ്ണയം[തിരുത്തുക]

കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ചുമതല പ്രധാനമന്ത്രിക്കാണ്.അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം രാഷ്ട്രപതി ഭവൻ വിജ്ഞാപനമനുസരിച്ചാണ് വകുപ്പുകൾ നിർണ്ണയിക്കപ്പെടുന്നത്.ഏതെങ്കിലും വകുപ്പിന് പ്രത്യേക മന്ത്രി ഇല്ലാതായാൽ സ്വാഭാവികമായും അതിന്റെ ചുമതല പ്രധാനമന്ത്രിയിൽ വന്നു ചേരും.കാബിനറ്റ് മന്ത്രിമാർ ഉള്ള വകുപ്പിലെ സഹമന്ത്രിമാർക്കും ,ഉപമന്ത്രിമാർക്കും ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിയാണ് ചുമതല അനുവദിച്ചു നൽകുന്നത്.വകുപ്പുകൾ തമ്മിൽ ഏകോപനത്തിനും സുഖമമായ നടത്തിപ്പിനുമായി കാബിനെറ്റ് സെക്രട്ടറിയുടെകീഴിൽ കാബിനെറ്റ് സെക്രട്ടറിയേറ്റ് പ്രവർത്തിച്ചുവരുന്നു.[1]

കേന്ദ്ര മന്ത്രിമാരും വകുപ്പുകളും[തിരുത്തുക]

ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിൽ 35 കാബിനറ്റ് മന്ത്രിമാരും 7 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 37 സഹമന്ത്രിമാരുമാണുള്ളത്.

ക്രമ നമ്പർ പേര് വകുപ്പ് വയസ്സ് സഭ സംസ്ഥാനം/മണ്ടലം വിദ്യാഭ്യാസം
1 മൻ‌മോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രി
  • പൊതു ഭരണം, പേഴ്സണൽ ,പെൻഷൻ
  • ആസൂത്രണം,സാംസ്കാരികം,
  • ആണവോർജജം,സ്പേസ് ഡിപ്പാർട്ട്മെന്റ്.
79 രാജ്യസഭ ആസ്സാം BA Economics (Punjab University), MA (Cambridge), PhD (Oxford)
2 പി. ചിദംബരം ധനകാര്യം 75 ലോക്സഭ പശ്ചിമ ബംഗാൾ/ ജങ്കിപൂർ MA, LLB, DLitt (Calcutta University)
3 ശരത് പവാർ കൃഷി,ഭക്ഷ്യസംസ്കരണം. 70 ലോക്സഭ മഹാരാഷ്ട്ര/ മാധാ B.Com
4 ഏ.കെ. ആന്റണി പ്രതിരോധം 71 രാജ്യസഭ കേരളം LLB (കേരളം University)
5 സുശീൽ കുമാർ ഷിൻഡ ആഭ്യന്തരം 66 ലോക്സഭ തമിഴ്നാട് / ശിവഗംഗ LLB, MBA (Harvard)
6 കിഷോർചന്ദ്ര ദിയൊ[2][3] പട്ടിക ജാതി ,പഞ്ചായത്തീരാജ് 64 ലോക്സഭ ആന്ധ്രാപ്രദേശ്‌ /അറകു B.A. (Economics), M.A. (Political Science) Educated at Chennai Christian College, Tambaram, Chennai, Tamil Nadu
7 എസ്.എം.കൃഷ്ണ വിദേശകാര്യം 79 രാജ്യസഭ കർണ്ണാടക Law Graduate, Southern Methodist University, Dallas, TX and The George Washington University Law School, Washington D.C.
8 വീർഭദ്രസിങ് ചെറുകിട ഇടത്തരം വ്യവസായം 77 ലോക്സഭ ഹിമാചൽ പ്രദേശ്‌ /മാണ്ഡി MA
9 വിലാസ് റാവു ദേശ്മുഖ് ശാസ്ത്ര സാങ്കേതിക,ഭൗമശാസ്ത്രകാര്യം 66 രാജ്യസഭ മഹാരാഷ്ട്ര B.Sc. & B.A. from M.E.S Abasaheb Garware College, Pune University & L.L.B. from the ILS Law College, Pune University
10 ഗുലാം നബി ആസാദ് ആരോഗ്യം ,കുടുംബക്ഷേമം 61 രാജ്യസഭ ജമ്മു കാശ്മീർ MSc
11 സുഷീൽ കുമാർ ഷിണ്ഡെ വൈദ്യുതി 70 രാജ്യസഭ മഹാരാഷ്ട്ര, ഷോളാപൂർ LLB (Mumbai University)
12 വീരപ്പ മൊയ്ലി കമ്പനികാര്യം 71 ലോക്സഭ കർണ്ണാടക ചിക്കബെല്ലാപ്പൂർ B.A., B.L. Educated at Government Law College, Bangalore, Karnataka
13 ഫാറൂഖ് അബ്ദുല്ല പുനരുൽപ്പാദന ഊർജ്ജം (Ministry of New and Renewable Energy) 73 ലോക്സഭ ജമ്മു കാശ്മീർ ശ്രീനഗർ MBBS
14 ജെയ്പാൽ റെഡ്ഡി പെട്രോളിയം-പ്രകൃതിവാതകം 69 ലോക്സഭ ആന്ത്രാപ്രദേശ് /ചെവെല്ല MA (Osmania University)
15 കമൽ നാഥ് നഗര വികസനം 64 ലോക്സഭ മധ്യ പ്രദേശ് / ചിന്ദ്വാദ B Com
16 വയലാർ രവി പ്രവാസി ഇന്ത്യൻ കാര്യം,വ്യോമഗതാഗതം 73 രാജ്യസഭ കേരളം LLB
17 കപിൽ സിബാൽ ഐ.ടി.ടെലികമ്മ്യൂണിക്കേഷൻ,മാനവ വിഭവശേഷി വികസനം 62 ലോക്സഭ ഡെൽഹി / ചാന്ദ്നി ചൗക് LLM (Harvard)
18 അംബികാ സോണി വാർത്താവിതരണ പ്രക്ഷേപണം 68 രാജ്യസഭ പഞ്ചാബ് B.A. (Hons.)
19 സൽമാൻ ഖുർഷിദ് നിയമം,ന്യൂനപക്ഷകാര്യം 58 ലോക്സഭ ഫാറൂഖാബാദ് B.A. (English and Jurisprudence), M.A., B.C.L. Educated at St. Stephen`s College, Delhi and St. Edmund Hall, Oxford University, Oxford, U.K.
20 മല്ലികാർജ്ജുൻ ഖാർഗ്ഗെ തൊഴിൽ 69 ലോക്സഭ കർണ്ണാടകം /ഗുൽബർഗ LLB
21 സി.പി ജോഷി ഉപരിതല ഗതാഗതം 60 ലോക്സഭ രാജസ്ഥാൻ /ഭിൽവാര Ph.D
22 ആനന്ദ് ശർമ്മ വാണിജ്യം, വ്യവസായം 57 രാജ്യസഭ ഹിമാചൽ പ്രദേശ്‌ BA, LLB (Shimla)
23 പ്രഫുൽ പട്ടേൽ ഘന വ്യവസായം,പൊതുമേഘല 53 ലോക്സഭ മഹാരാഷ്ട്ര / ഭണ്ഡാര-ഗോണ്ഡിയ(Bhandara-Gondiya) B Com
24 കുമാരി ശെൽജ ദാരിദ്ര്യ നിർമ്മാർജ്ജനം,ഭവനനിർമ്മാണം,സാംസ്കാരികം 48 ലോക്സഭ ഹരിയാന /അംബാല MA, MPhil.
25 സുബോധ്കാന്ത് സഹായ് വിനോദസഞ്ചാരം 59 ലോക്സഭ ജാർക്കണ്ട് /റാഞ്ചി B.Sc., LL.B. from (A N College, Patna and Ranchi University)
26 ബേനിപ്രസാദ് വർമ്മ ഉരുക്കുവ്യവസായം 70 ലോക്സഭ ഉത്തർ പ്രദേശ് / ഗോണ്ഡ B.A.,LL.B. Educated at Lucknow University, Lucknow,Uttar Pradesh
27 ജി.കെ.വാസൻ കപ്പൽ ഗതാഗതം 46 രാജ്യസഭ തമിഴ്നാട് B.A.
28 പവൻ കുമാർ ബൻസൽ പാർല്ലമെന്ററികാര്യം 62 ലോക്സഭ ചാണ്ഡീഗഡ് BSc, LLB
29 മുകുൾ വാസ്നിക് സാമൂഹ്യ നീതി ,ശാക്തീകരണം 50 ലോക്സഭ മഹാരാഷ്ട്ര /രാംതെക് MBA
30 Mallikarjun Kharge Railway 61 ലോക്സഭ പശ്ചിമ ബംഗാൾ /ബാരഖ്പൂർ B. Com, M.B.A. Educated at St. Xavier`s College, Calcutta University and University of Texas, USA
31 ജയ്റാം രമേഷ് ഗ്രാമവികസനം 57 രാജ്യസഭ ആന്ധ്രാപ്രദേശ്‌ B.Tech., M.S. and Graduate Study Educated at I.I.T., Bombay, Carnegie Mellon University, U.S.A. and M.I.T., U.S.A.
32 എം.കെ. അഴഗിരി രാസവളം 60 ലോക്സഭ തമിഴ്നാട് / മധുര B.A. (Presidency College, Chennai)[4]
33 ശ്രീപ്കാശ് ജെയ്സ്വാൾ ഖനി 66 ലോക്സഭ ഉത്തർ പ്രദേശ് /കാൺപൂർ[5] Intermediate (D.A.V. College, Kanpur)

അവലംബങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കേന്ദ്ര_മന്ത്രിസഭ&oldid=1923721" എന്ന താളിൽനിന്നു ശേഖരിച്ചത്