രാധ മോഹൻസിംഗ്
രാധ മോഹൻസിംഗ് | |
---|---|
മണ്ഡലം | പൂർവി ചമ്പാരൻ |
കേന്ദ്ര കൃഷി മന്ത്രി | |
In office | |
പദവിയിൽ വന്നത് 26 മേയ് 2014 | |
പാർലമെന്റ് അംഗം | |
In office | |
പദവിയിൽ വന്നത് 16 മേയ് 2014 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 സെപ്റ്റംബർ 1949 |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി(കൾ) | ശാന്തി ദേവി |
As of May, 2014 |
ബി.ജെ.പിയുടെ നേതാവും പതിനാറാം ലോക്സഭയിലെ കൃഷി മന്ത്രിയുമാണ് രാധ മോഹൻസിംഗ് (ജനനം 01 സെപ്റ്റംബർ 1949). പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. 11, 13, 15 ലോക്സഭകളിലെ അംഗമായിരുന്നു.
ജീവിതരേഖ[തിരുത്തുക]
ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ജനിച്ചു. മോത്തിഹാരിയിലെ എം.എസ്. കോളേജിൽനിന്ന് ബിരുദം.
കുടുംബം[തിരുത്തുക]
വൈദ്യ നാഥ് സിംഗിന്റെയും ജയ് സുന്ദരി ദേവിയുടെയും മകളാണ്.[1] ശാന്തി ദേവിയെ വിവാഹം ചെയ്തു. ഒരു മകനും ഒരു മകളുമുണ്ട്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
എ.ബി.വി. പിയിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. 1988-90 ൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനായി. 1989-ൽ ഒമ്പതാം ലോക്സഭയിൽ ആദ്യമായി എം.പി. 1993 മുതൽ 2000 വരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1996, 1999, 2009 വർഷങ്ങളിൽ ലോക്സഭാംഗം.[2] 2006 മുതൽ 2009 വരെ ബി.ജെ.പി സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുള്ള കേന്ദ്രസർക്കാരിലെ കാബിനറ്റ് കൃഷിമന്ത്രിയാണ്.[3]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-30.
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms
പുറം കണ്ണികൾ[തിരുത്തുക]
- രാധാ മോഹൻ സിംഗ് Archived 2014-06-06 at the Wayback Machine.