രാധ മോഹൻസിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധ മോഹൻസിംഗ്
മണ്ഡലംപൂർവി ചമ്പാരൻ
കേന്ദ്ര കൃഷി മന്ത്രി
In office
പദവിയിൽ വന്നത്
26 മേയ് 2014
പാർലമെന്റ് അംഗം
In office
പദവിയിൽ വന്നത്
16 മേയ് 2014
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-09-01) 1 സെപ്റ്റംബർ 1949  (73 വയസ്സ്)
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളി(കൾ)ശാന്തി ദേവി
As of May, 2014

ബി.ജെ.പിയുടെ നേതാവും പതിനാറാം ലോക്സഭയിലെ കൃഷി മന്ത്രിയുമാണ് രാധ മോഹൻസിംഗ് (ജനനം 01 സെപ്റ്റംബർ 1949). പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. 11, 13, 15 ലോക്സഭകളിലെ അംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ജനിച്ചു. മോത്തിഹാരിയിലെ എം.എസ്. കോളേജിൽനിന്ന് ബിരുദം.

കുടുംബം[തിരുത്തുക]

വൈദ്യ നാഥ് സിംഗിന്റെയും ജയ് സുന്ദരി ദേവിയുടെയും മകളാണ്.[1] ശാന്തി ദേവിയെ വിവാഹം ചെയ്തു. ഒരു മകനും ഒരു മകളുമുണ്ട്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

എ.ബി.വി. പിയിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്നു. 1988-90 ൽ യുവമോർച്ച സംസ്ഥാന അധ്യക്ഷനായി. 1989-ൽ ഒമ്പതാം ലോക്സഭയിൽ ആദ്യമായി എം.പി. 1993 മുതൽ 2000 വരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1996, 1999, 2009 വർഷങ്ങളിൽ ലോക്സഭാംഗം.[2] 2006 മുതൽ 2009 വരെ ബി.ജെ.പി സംസ്ഥാന യുണിയൻ പ്രസിഡന്റായിരുന്നു. ബീഹാറിലെ പൂർവി ചമ്പാരൻ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ടുള്ള കേന്ദ്രസർക്കാരിലെ കാബിനറ്റ് കൃഷിമന്ത്രിയാണ്.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-30.
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  3. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാധ_മോഹൻസിംഗ്&oldid=3722863" എന്ന താളിൽനിന്ന് ശേഖരിച്ചത്