നിതിൻ ഗഡ്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിതിൻ ഗഡ്കരി
Nitin Gadkari addressing at the signing ceremony of an MoU between NHAI and State Bank of India for long term, unsecured loan of Rs.25,000 crore, in New Delhi.JPG
കേന്ദ്ര, ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി
ഓഫീസിൽ
2019-തുടരുന്നു, 2014-2019
മുൻഗാമിഒസ്കാർ ഫെർണാണ്ടസ്
ലോക്സഭാംഗം
ഓഫീസിൽ
2019-തുടരുന്നു, 2014-2019
മുൻഗാമിവിലാസ് മുത്തംവാർ
മണ്ഡലംനാഗ്പൂർ
ബി.ജെ.പി, ദേശീയ അധ്യക്ഷൻ
ഓഫീസിൽ
2009-2013
മുൻഗാമിരാജ്നാഥ് സിംഗ്
പിൻഗാമിരാജ്നാഥ് സിംഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-05-27) മേയ് 27, 1957  (65 വയസ്സ്)
Nagpur, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളി(കൾ)Kanchan Gadkari
കുട്ടികൾNikhil, Sarang and Ketki
അൽമ മേറ്റർNagpur University
ജോലിLawyer, Industrialist
വെബ്‌വിലാസംnitingadkari.in
As of 28 നവംബർ, 2022
ഉറവിടം: പതിനേഴാം ലോക്സഭ

2014 മെയ് 26 മുതൽ ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയും[1] 2014 മുതൽ നാഗ്പൂരിൽ നിന്നുള്ള ലോക്സഭാംഗവും മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമാണ് നിതിൻ ജയറാം ഗഡ്കരി എന്നറിയപ്പെടുന്ന നിതിൻ ഗഡ്കരി [2] (ജനനം: 27 മെയ് 1957)[3][4]

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ജയറാം ഗഡ്കരിയുടേയും ഭാനുതായുടേയും മകനായി 1957 മെയ് 27ന് ജനിച്ചു. നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ഒരു സംരഭകൻ കൂടിയായ നിതിൻ ഗഡ്കരിയുടെ വിദ്യാഭ്യാസ യോഗ്യത എം.കോം, എൽ.എൽ.ബിയാണ്.[5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

രാഷ്ട്രീയ സ്വയം സേവക സംഘം (ആർ.എസ്.എസ്) പ്രവർത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച ഗഡ്കരി വിദ്യാർത്ഥി, യുവജന സംഘടനകളായ എ.ബി.വി.പി, യുവമോർച്ച എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. 1989-ൽ ആദ്യമായി മഹാരാഷ്ട്ര നിയമസഭ കൗൺസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാർലമെൻ്ററി ജീവിതമാരംഭിക്കുന്നത്.[6] 2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഗഡ്കരി 2009 മുതൽ 2013 വരെ ബിജെപി ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

 • 1989-1990 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (1)
 • 1990-1996 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (2)
 • 1995-1999 : പൊതുമരാമത്ത് വകുപ്പ് മന്ത്രി (മനോഹർ ജോഷി മന്ത്രിസഭ)
 • 1996-2002 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (3)
 • 1999-2005 : പ്രതിപക്ഷ നേതാവ്, നിയമസഭ കൗൺസിൽ
 • 2002-2008 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (4)
 • 2005 : ബിജെപി സംസ്ഥാന പ്രസിഡൻ്റ്, മഹാരാഷ്ട്ര
 • 2008-2014 : മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അംഗം (5)
 • 2009-2013 : ബിജെപി ദേശീയ പ്രസിഡൻറ്
 • 2014 : ലോക്സഭാംഗം, (1) നാഗ്പൂർ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ഗ്രാമീണ വികസനം, പഞ്ചായത്തിരാജ്, കുടിവെള്ളം, ശുചിത്വം (അധിക ചുമതല) (04/06/2014 - 09/11/2014)
 • 2017-2019 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ജലവിഭവം, നദി വികസനം, ഗംഗാ പുനരുദ്ധാരണം (അധിക ചുമതല)
 • 2019 - തുടരുന്നു : ലോക്സഭാംഗം, (2) നാഗ്പൂർ, കേന്ദ്ര കാബിനറ്റ് മന്ത്രി, റോഡ് ഗതാഗതം, ഹൈവേ [7][8].
 • 2019-2021 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ചെറുകിട ഇടത്തര സംരഭകത്വം.

അവലംബം[തിരുത്തുക]

 1. "Nitin Gadkari: Minister of Road Transport and Highways, and Shipping - Elections News" https://www.indiatoday.in/elections/story/modi-swearing-in-live-nitin-gadkari-194418-2014-05-26
 2. "Nitin Gadkari, BJP's all time visionary performer | What you need to know - FYI News" https://www.indiatoday.in/amp/fyi/story/nitin-gadkari-takes-oath-for-the-second-time-in-modi-cabinet-1538969-2019-05-30
 3. "List of Ministers and their portfolios in Narendra Modi's cabinet - The Hindu" https://www.thehindu.com/news/national/list-of-ministers-and-their-portfolios-in-narendra-modis-cabinet/article35202248.ece/amp/
 4. "Modi Sarkar 2.0: Nitin Gadkari sworn in as Cabinet minister | India News – India TV" https://www.indiatvnews.com/amp/news/india-pm-modi-nitin-gadkari-cabinet-ministry-523616
 5. Rajnath steps down, Gadkari takes over as BJP president
 6. "Nitin Gadkari" https://www.nitingadkari.org/early-days.php
 7. BJP's new chief seen as moderniser
 8. Former carpet boy as new ‘carpetbagger’ - Indian Express
"https://ml.wikipedia.org/w/index.php?title=നിതിൻ_ഗഡ്കരി&oldid=3824059" എന്ന താളിൽനിന്ന് ശേഖരിച്ചത്