ഭാരതീയ ജനസംഘം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭാരതീയ ജനസംഘം
भारतीय जन संघ
സ്ഥാപകൻSyama Prasad Mookerjee
രൂപീകരിക്കപ്പെട്ടത്21 October 1951
ലയിപ്പിച്ചത്1977
പിൻഗാമിBharatiya Janata Party
IdeologyHindu nationalism, Hindutva
Election symbol
Diya, a traditional oil lamp, was the symbol of the party

രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) എന്ന ദേശീയ സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ്‌ ഭാരതീയ ജനസംഘം (ഭാരതീയ ജനസംഘ് എന്ന് ഹിന്ദിയിൽ. ഇലക്ഷൻ കമ്മീഷൻ ചുരുക്ക രൂപം BJS).

1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജി യുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ദീനദയാൽ ഉപാദ്ധ്യായ യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവ്. നാനാജി ദേശ്മുഖ് , അടൽ ബിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയവർ ഈ കക്ഷിയുടെ നേതാക്കളായിരുന്നു. ഡോ.മുഖർജി ഭാരതീയ ജനസംഘത്തിന്റെ ഒന്നാമത്തെ പ്രസിഡന്റ് ആയി തെരഞ്ഞെടുപ്പെട്ടു. ഹിന്ദി സംസരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ജനസംഘത്തിെന്റെ സ്വാധീന മേഖലകൾ. ശ്യാമപ്രസാദ് മുഖർജി, ദിനദയാൽ ഉപാദ്ധ്യായ, ബൽരാജ് മധോക്, ദേവ്രപസാദ് ഘോഷ് എന്നിവരായിരുന്നു പാർട്ടിയുടെ ആദ്യകാല നേതൃത്വതത്തിലുണ്ടായിരുന്ന പ്രമുഖർ.

ജനസംഘത്തിെൻ തെരഞ്ഞെടുപ്പ് പ്രകടനം[തിരുത്തുക]

തെരഞ്ഞടുപ്പ് വിജയിച്ച സിറ്റുകളുടെ എണ്ണം വോട്ട് ശതമാനം(%)
1951/1952 ലോകസാഭ തെരഞ്ഞടുപ്പ് 3 3.06%
1957ലോകസാഭ തെരഞ്ഞടുപ്പ് 4 5.97%
1962ലോക സാഭ തെരഞ്ഞടുപ്പ് 14 6.44%
1967ലോക സാഭ തെരഞ്ഞടുപ്പ് 35 9.35%
1971ലോകസാഭ തെരഞ്ഞടുപ്പ് 22 7.40%

ജനതാ പാർട്ടി[തിരുത്തുക]

അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ജനാധിപത്യ പുനഃസ്ഥാപനം നടത്തുന്നതിനായി ലോകനായക ജയപ്രകാശ നാരായണന്റെ നിർദ്ദേശപ്രകാരം, ഭാരതീയ ജനസംഘം ഇതര പ്രതിപക്ഷ കക്ഷികളായ സോഷ്യലിസ്റ്റ് പാർട്ടി , ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഭാരതീയ ലോക ദളം എന്നിവയുമായി ചേർന്ന് ജനതാ പാർട്ടിയായി മാറി. അടല വിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവർ ജനതാ പാർട്ടി സർക്കാരിൽ മന്ത്രിമാരായി.

ഭാരതീയ ജനതാ പാർട്ടി[തിരുത്തുക]

മുൻ ജനസംഘംനേതാക്കൾ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം തുടർന്നത് ജനതാ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായിമാറി.

ജനതാ ഭരണത്തിന്റെ തകരച്ചയ്ക്ക് ശേഷം മുൻ ജനസംഘം നേതാക്കൾ അടൽ വിഹാരി വാജപേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവരുടെ നേതൃത്വത്തിൽ 1980-ൽ ഭാരതീയ ജനതാ പാർട്ടി രൂപവൽക്കരിച്ചു.

പ്രത്യയ ശാസ്ത്രം[തിരുത്തുക]

ദീനദയാൽ ഉപാദ്ധ്യായ യുടെ ഏകാത്മക മാനവവാദമായിരുന്നു ഭാരതീയ ജനസംഘത്തിന്റെ പ്രത്യയ ശാസ്ത്രം. ഭാരതീയ ജനതാ പാർട്ടിയായപ്പോൾ അതു ഗാന്ധിയൻ സോഷ്യലിസം ആയിമാറി.

പ്രസിഡന്റുമാരുടെ കാലക്രമ പട്ടിക[തിരുത്തുക]

1. ശ്യാമപ്രസാദ് മുഖർജി (1951–52)

2. മൗലി ചന്ദ്ര ശർമ്മ (1954)

3. പ്രേം നാഥ് ദോഗ്ര (1955)

4. ദേബപ്രസാദ് ഘോഷ് (1956–59)

5. പീതാംബർ ദാസ് (1960)

6. അവസരാല രാമ റാവു (1961)

4. ദേബപ്രസാദ് ഘോഷ് (1962)

7. രഘു വീര (1963)

8. ദേബപ്രസാദ് ഘോഷ് (1964)

4. ബച്ച്‍രാജ് വ്യാസ് (1965)

9. ബൽരാജ് മാധോക്ക് (1966)

10. ദീൻ ദയാൽ ഉപാദ്ധ്യായ (1967–68)

11. അടൽ ബിഹാരി വാജ്പേയി (1968–72)

12. ലാൽ കൃഷ്ണ അദ്വാനി (1973–77)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരതീയ_ജനസംഘം&oldid=3401949" എന്ന താളിൽനിന്ന് ശേഖരിച്ചത്