ശ്യാമ പ്രസാദ് മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്യാമ പ്രസാദ് മുഖർജി

ജനനം(1901-07-06)6 ജൂലൈ 1901[1]
കൊൽക്കത്ത, ബംഗാൾ, ബ്രിട്ടീഷ് രാജ്
മരണം23 ജൂൺ 1953(1953-06-23) (പ്രായം 51)
ദേശീയതഇന്ത്യൻ
രാഷ്ട്രീയപ്പാർട്ടി
അഖിൽ ഭാരത് ഹിന്ദു മഹാസഭ, ഭാരതീയ ജനസംഘം
ജീവിത പങ്കാളി(കൾ)സുധ ദേവി

ഭാരതീയ ജനസംഘം സ്ഥാപക നേതാവും നെഹറു മന്ത്രിസഭയിലെ മുൻ മന്ത്രിയുമാണ് ശ്യാമ പ്രസാദ് മുഖർജി .[2][3] 1901 ജൂലൈ 6 ബംഗാൾ പ്രവീശ്യയിൽ അശുതോഷ് മുഖർജി ജോഗമയ ദേവി ദമ്പതിമാരുടെ പുത്രനായി ജനിച്ചു. 1944-ൽ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.1906 ൽ അദ്ദേഹം ഔദ്യോകിക വിദ്യാഭ്യാസം ആരംഭിച്ചു.1917 ൽ മെട്രിക്കുലേഷൻ സ്കോളർഷിപ്പോട് കൂടി വിജയിച്ചു.1919 ൽ ഇൻറർമീഡിയറ്റ് വിജയിച്ചു.1921ൽ ബി എ വിജയിച്ചു..ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ശ്യാമപ്രസാദ് ഒരു മികച്ച വിദ്യാർത്ഥി ആയിരുന്നു. അശുതോഷ് മുഖർജിയുടെ നിർബന്ധത്താൽ ഇന്ത്യൻ ദേശീയതയുടെ ഭാഗമായി ഇംഗ്ലീഷ് ഭാഷക്ക് പകരം മാതൃഭാഷയായ ബംഗാളി ഭാഷയിൽ കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്ന് 1923 ൽ എം എ വിജയിച്ചു.എന്നാൽ1924 ൽ ബീഹാറിലെ പറ്റ്നയിൽ വെച്ചുണ്ടായ അശുതോഷ് മുഖർജിയുടെ അപ്രതീക്ഷിതമായ നിര്യാണം മുഖർജിയെ ഞെട്ടിപ്പിച്ചു.അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.അതിനെ പറ്റി അദ്ദേഹം പറഞ്ഞത് "1924 മെയ്‌ 25 എന്റെ ജീവിതത്തിന്റെ ഒഴുക്ക് മാറ്റി മറിച്ചു.എല്ലാ ആഹ്ലാദവും സന്തോഷങ്ങളും ഇല്ലാതാക്കി.ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങാൻ ഈ ദിവസം എന്നെ പ്രേരിപ്പിക്കുന്നു" കൊൽക്കത്താ യൂണി വേഴ്സിറ്റിയിൽ അശുതോഷ് മുഖർജിയുടെ മരണത്തോടെ ഉണ്ടായ ഒഴിവിലേക്ക് 23 ആം വയസിൽ സിണ്ടികേറ്റ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.1926 ൽ അദ്ദേഹം ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിൽ പോയി .ലിങ്കൺ ഇൻസ്റ്റിറ്റൂട്ടിൽ ചേർന്നു. ശ്യാമപ്രസാദ് 1927 ൽ പഠനം പൂർത്തിയാക്കി

രാഷ്ട്രീയം[തിരുത്തുക]

ശ്യാമപ്രസാദ് 1929 ൽ ചെറിയ രീതിയിൽ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ബംഗാൾ ലെജിസ്ലീറ്റവ് കൗൺസിലിലേക്ക് ഒരു കോണ്ഗ്രസ് സ്ഥാനാർത്തിയായി കൊൽക്കത്താ യൂണിവേഴ്സിറ്റിയെ പ്രധിനിതീകരിച്ച് മത്സരിച്ച് വിജയിച്ചു കൊണ്ടാണ്.1930 ൽ കോൺഗ്രസിന്റെ ബഹിഷ്കരണം എന്ന ആശയത്തെ തുടർന്ന് അടുത്ത വർഷം രാജി വെച്ചു.എന്നാൽ1930 ൽ അദ്ദേഹം വീണ്ടും ഒരു സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരിച്ചു കൗൺസിലിലേക്ക് ജയിച്ചു.വീണ്ടും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൊൽക്കത്താ യൂണിവേഴ്സിറ്റിയെ പ്രധിനിതീകരിച്ച് മത്സരിച്ച് കൊണ്ട് ബംഗാൾരാഷ്ട്രീയത്തിൽ സജീവമായി.അദ്ദേഹം ഹിന്ദുമഹാസഭയിൽ ചേർന്നു.

കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ[തിരുത്തുക]

1934 ൽ അദ്ദേഹം കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണകളായി 1934-1938 വരെ കാലാവധിയിൽ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.ഈ കാലയളവിൽ അദ്ദേഹം ആർട്സ്,സയൻസ് വിഷയങ്ങളുടെ ബിരുദാന്തര ബിരുദ കൌൺസിൽ പ്രസിഡന്റ്‌ ആയി സേവനമനുഷ്ടിച്ചു.ആർട്സ്ന്റെ പ്രധാന ഉപദേശകനായും കോളേജുകൾക്കിടയിലുള്ള ബോർഡിന്റെ മെമ്പർ,ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.ഒരിക്കലും തന്റെ ആരോഗ്യം,ഊർജം, സുഖസൗകര്യങ്ങൾ എന്നിവ നോക്കാതെ ജീവിതത്തിലൊരിക്കലും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ഡോക്ടർമാരുടെ ഉപദേശങ്ങൾ വക വെക്കാതെ അധ്വാനിച്ചിരുന്നു.വൈസ് ചാൻസലർ എന്ന നിലയിൽ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങളിൽ പ്രധാനംകാർഷികവിദ്യാഭ്യാസം,സ്ത്രീവിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം കൊടുത്തു എന്നതാണ്.രവീന്ദ്രനാഥ് ടാഗോർ ഈ കാലയളവിനുള്ളിൽ കൊൽക്കത്ത സർവ്വകലാശാല സന്ദർശിക്കുകയുണ്ടായി.

കുടുംബ ജീവിതം[തിരുത്തുക]

1922 ഏപ്രിൽ 16ന് അദ്ദേഹം സുധ ദേവിയെ വിവാഹം ചെയ്തു. ശ്യാമപ്രസാദ്-സുധാദേവി ദംബതികൾക്ക് രണ്ടാൺ കുട്ടികളും രണ്ട് പെൺ കുട്ടികളും ഉണ്ടായി1933 ൽ സുധാദേവി അന്തരിച്ചു. അദ്ദേഹത്തിൻറെ സഹോദരഭാര്യയയാണ്‌ ആ കുട്ടികളെ പിന്നീട് വളർത്തിയത്‌

അവലംബങ്ങൾ[തിരുത്തുക]

  1. "Dr. Shyamaprasad Mookerjee". www.shyamaprasad.org. ശേഖരിച്ചത് 1 നവംബർ 2014.
  2. "DR. SYAMA PRASAD MOOKERJEE". bjp.org. ശേഖരിച്ചത് 1 നവംബർ 2014.
  3. "Kashmir Policy of BJP". greaterkashmir.com. ശേഖരിച്ചത് 1 നവംബർ 2014.

സ്രോതസ്സുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശ്യാമ_പ്രസാദ്_മുഖർജി&oldid=2894214" എന്ന താളിൽനിന്ന് ശേഖരിച്ചത്