ഭാരതീയ ലോക് ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാരതീയ ലോക ദളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1974 ഓഗസ്റ്റ് 29-നു് ചരൺ സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏഴു രാഷ്ട്രീയ കക്ഷികൾ ലയിച്ച് രൂപം കൊണ്ട കക്ഷിയാണ്‌ ഭാരതീയ ലോക് ദൾ (ഹിന്ദി: भारतीय लोक दल). (ഇലക്ഷൻ കമ്മീഷൻ ചുരുക്ക രൂപം BLD). ഭാരതീയ ജന കക്ഷി എന്ന് മലയാളത്തിൽ അർത്ഥമുള്ള ലോക് ദൾ സംയുക്ത സോഷ്യലിസ്റ്റു് പാർട്ടി(കർ‍പ്പൂരി ഠാക്കൂർ വിഭാഗം), സ്വതന്ത്രാ പാർട്ടി, ഭാരതീയ ക്രാന്തി ദളം, ഉത്കൽ കാങ്ഗ്രസ്സ്, കിസാൻ മസ്ദൂർ പാർട്ടി, രാഷ്ട്രീയ ലോക താന്ത്രിക് ദളം, പഞ്ചാബ് ഖേതിബർ ജമീന്ദാർ സഭ എന്നീ കക്ഷികൾ ലയിച്ചാണ്‌ രൂപം കൊണ്ടത്. ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്‌ അറുതി വരുത്തുകയായിരുന്നു ഈ കക്ഷിയുടെ പ്രഖ്യാപിതലക്ഷ്യം. കലപ്പയേന്തിയ കർഷകൻ ആയിരുന്നു ഈ കക്ഷിയുടെ തെരഞ്ഞെടുപ്പുചിഹ്നം.

നേതാക്കൾ[തിരുത്തുക]

ചൗധരി ചരൺ സിംഹ് ആയിരുന്നു പ്രധാന നേതാവ്.സോഷ്യലിസ്റ്റു് നേതാക്കളായിരുന്ന കർപ്പൂരി ഠാക്കൂർ,രാജ്നാരായണൻ തുടങ്ങിയവരും ലോക ദളത്തിന്റെ അറിയപ്പെടുന്ന നേതാക്കളായിരുന്നു.

ജനതാ പാർട്ടി[തിരുത്തുക]

അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ലോകനായക ജയപ്രകാശ നാരായണന്റെ നിർദ്ദേശപ്രകാരം ഭാരതീയ ലോക ദളം, ഇതര പ്രതിപക്ഷ കക്ഷികളായ സോഷ്യലിസ്റ്റു് പാർട്ടി , ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന), ഭാരതീയ ജനസംഘം എന്നിവയുമായി ചേർന്നു് ജനതാ പാർട്ടിയായി മാറി.ലോക ദളത്തിന്റെ തെരഞ്ഞെടുപ്പുചിഹ്നമായ കലപ്പയേന്തിയ കർഷകൻ പിന്നീടു് ജനതാ പാർട്ടിയുടെ ചിഹ്നമായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരതീയ_ലോക്_ദൾ&oldid=2346683" എന്ന താളിൽനിന്ന് ശേഖരിച്ചത്