ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ | |
Agency overview | |
---|---|
രൂപപ്പെട്ടത് | 25 ജനുവരി 1950 (ദേശീയ വോട്ടർ ദിനം) |
ഭരണകൂടം | ഇന്ത്യ |
ആസ്ഥാനം | ന്യൂ ഡെൽഹി |
പ്രധാന ഓഫീസർs | സുനിൽ അറോറ, IAS, ചീഫ് ഇലക്ഷൻ കമ്മീഷണർ അശോക് ലവാസ, IAS, ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്ര, IAS[1], ഇലക്ഷൻ കമ്മീഷണർ |
വെബ്‌സൈറ്റ് | |
eci |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
![]() ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.[2] 1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.[3]
ഘടന[തിരുത്തുക]
ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ് കമ്മീഷനിലെ അംഗങ്ങൾ.
നിയമനവും കാലാവധിയും[തിരുത്തുക]
ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. പദവിയിൽ തുടർച്ചയായി ആറ് വർഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി.[4] ഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി ജഡ്‌ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു.
ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇമ്പീച്ച്മെന്റ് പാസ്സാക്കേണ്ടിവരും.
സെക്രട്ടറിയേറ്റ്[തിരുത്തുക]
300 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന ഇലക്ഷൻ കമ്മീഷന്റെ സെക്രട്ടറിയേറ്റ് ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്നു.ഇവരുടെ ഓഫീസ് നിർവാചൻ സദൻ എന്നറിയപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "സൈദി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ". ദി ഹിന്ദു. ശേഖരിച്ചത് 2013 ജൂലൈ 16.
|first=
missing|last=
(help); Check date values in:|accessdate=
(help) - ↑ http://eci.nic.in/eci_main1/the_setup.aspx#introduction
- ↑ "How to Vote in English".
- ↑ "ഇലകഷൻ കമ്മീഷണറുടെ കാലാവധി". ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ. ശേഖരിച്ചത് 2013 ജൂലൈ 16.
|first=
missing|last=
(help); Check date values in:|accessdate=
(help)