ഗവൺമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭരണകൂടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു രാഷ്ട്രത്തിൽ അല്ലെങ്കിൽ ഒരു പ്രദേശത്ത്, അതതു സമയത്ത് ഭരണ സംവിധാനം നിയന്ത്രിക്കുന്ന, അധികാരം കൈയ്യാളുന്ന, ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും, നിയമനിർമ്മാണ വിഭാഗവും, തർക്കപരിഹാരവിഭാഗവും മറ്റും ഉൾപ്പെടുന്ന ഭരണനിർവ്വഹണ സംവിധാനം അഥവാ വിഭാഗത്തെയാണ് പൊതുവേ സർക്കാർ എന്ന് വ്യവച്ഛേദിക്കുന്നത്. ഒരു രാഷ്ട്രത്തിലെ കീഴ്വഴക്കങ്ങളും, സ്ഥാപനങ്ങളും, നിയമങ്ങളും വഴി അവിടുത്തെ പൊതുനയം രൂപപ്പെടുത്തുകയും നടപ്പാക്കുകയും അതുവഴി രാഷ്ട്രീയ - കാര്യനിർവഹണ - പരമാധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകളെയാണ് സർക്കാറിനെ പ്രതിനിധീകരിക്കുന്നത്. [1] [2] പ്രത്യേകവും പൊതുവായതുമായ വിഷയങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടോടെ, പൊതുവായ ലക്ഷ്യപ്രാപ്തിക്കായി വിവധ വകുപ്പുകളുടെ പരിധിക്കുള്ളിൽ നിന്നും പ്രവർത്തിക്കുന്ന പൊതു സേവനവിഭാഗങ്ങളെ പൊതുവായി സർക്കാറിന്റെ എന്ന് വിശേഷിപ്പിക്കാം. നയരൂപീകരണത്തിലും, അവനടപ്പാക്കാനാവശ്യമായ പരിപാടികളുടെ നടത്തിപ്പിലും ആവശ്യമായ സേവന ലഭ്യത നൽകുകയാണ് സർക്കാറിന്റെ പ്രധാന പ്രവർത്തനമേഖല. [3] രാഷ്ട്രീയ നയരൂപീകരണത്തിൽ പങ്കാളികളാകുന്ന ഒരു വിഭാഗം ആളുകളുടെ കൂട്ടമായ മാറിമാറി വരാവുന്ന സർക്കകാറുകളാണ് ആധുനിക രാഷ്ട്രത്തെ നയിക്കുന്നത്.

പേർഷ്യ ഭാഷയിൽ നിന്നുമാണ് മലയാളത്തിൽ സർക്കാർ എന്ന പദം ഉരുത്തിരിഞ്ഞുവന്നത്.

അവലംബം[തിരുത്തുക]

  1. http://www.businessdictionary.com/definition/government.html
  2. http://oxforddictionaries.com/definition/government
  3. http://www.apsc.gov.au/mac/connectinggovernment1.htm
"https://ml.wikipedia.org/w/index.php?title=ഗവൺമെന്റ്&oldid=3064826" എന്ന താളിൽനിന്ന് ശേഖരിച്ചത്