നീതിന്യായ വ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു രാജ്യത്തിന്റെ നിയമം വ്യാഖ്യാനിക്കുന്നതിനും തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കുന്നതിനും കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനും ഉള്ള സംവിധാനമാണ് നീതിന്യായ വ്യവസ്ഥ(ഇംഗ്ലീഷ്: Judiciary).ജുഡീഷ്യറി സാധാരണ ഗതിയിൽ നിയമങ്ങൾ നിർമ്മിക്കാറില്ല.എന്നാൽ പലരാജ്യങ്ങളിലും (ഉദാ: ഇന്ത്യ) സുപ്രീം കോടതികളും ഹൈക്കോടതികളും നിയമങ്ങൾ റദ്ദാക്കുകയും പ്രത്യേക ഉത്തരവിലൂടെ ചില നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.ഭരണ കൂടങ്ങൾ സ്വന്തം താല്പര്യത്തിനായി പൗരന്മാരെ അന്യായമായി തടങ്കലിൽ വെക്കുകയൊ,ശിക്ഷിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ജുഡീഷ്യറിയാണ് അവസാന ആശ്രയം.ഒരു രാജ്യത്തിന്റെ നിലവാരം അളക്കുന്നത് അവിടുത്തെ കോടതികൾ എത്ര മാത്രം സ്വതന്ത്രമാണ് എന്ന് കൂടി പരിഗണിച്ചാണ്.ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് മുൻ നിരയിലുള്ള രാജ്യമാണ്.ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീതിന്യായ_വ്യവസ്ഥ&oldid=3337950" എന്ന താളിൽനിന്ന് ശേഖരിച്ചത്