അഡ്‌ഹോക്ക് കമ്മിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റി എന്നു വിളിക്കുന്നു. അഡ്ഹോക് എന്ന ലത്തീൻ വാക്കിന്റെ അർഥം ഇതിനായി അഥവാ ഇക്കാര്യത്തിന് മാത്രമായി എന്നാണ്. ഈ വാക്ക് ചേർത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി നിലവിൽ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാൻ ഉദ്ദേശിക്കുമ്പോൾ, ആദ്യപടിയായി അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്‌ഹോക്ക് കമ്മിറ്റി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡ്‌ഹോക്ക്_കമ്മിറ്റി&oldid=1696744" എന്ന താളിൽനിന്ന് ശേഖരിച്ചത്