Jump to content

തദ്ദേശ ഭരണ സ്ഥാപനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗംഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ്.നിയമ നിർമ്മാണമൊഴികെയുള്ള വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് ഇവക്കുള്ളത് .ഇപ്പോഴത്തെ പഞ്ചായത്തുകൾ 1992 ലെ 73ആം ഭരണ ഘടനാഭേധഗതി[1][1] പ്രകാരം ഉണ്ടാക്കിയ പഞ്ചായത്തി രാജ് നിയമപ്രകാരമാണ് നടപ്പിലായത്[2]. 1992ൽ തന്നെ പാസ്സാക്കിയ നഗരപാലികാ നിയമപ്രകാരം74ആം ഭരണ ഘടനാഭേധഗതിപ്രകാരം നിലവിൽ വന്നവയാണ് ഇപ്പോഴുള്ള മുനിസിപ്പൽ കോർപ്പറേഷനുകളും നഗരസഭകളും.[3][2]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തരങ്ങൾ

[തിരുത്തുക]

ഗ്രാമീണതലത്തിൽ

നഗരതലത്തിൽ

അധികാരങ്ങൾ

[തിരുത്തുക]

കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കാനും നടത്തിക്കൊണ്ടുപോകാനും അനുമതി നൽകുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.ഇവയുടെ അനുമതി ഇല്ലാതെ യാതൊരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ ആവില്ല.കെട്ടിടങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും നികുതി പിരിക്കുന്നതിനുള്ള അവകാശവും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ്.അതു കൂടാതെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർർമ്മിച്ച് വാടകക്ക് നൽകാനും ഇവക്ക് അവ്കാശമുണ്ട്.[4][5]

ചുമതലകൾ

[തിരുത്തുക]

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകളെ പൊതുവായി മൂന്നായി തരംതിരിക്കാം.[6][7]

അനിവാര്യമായവ

[തിരുത്തുക]
 1. കെട്ടിട നിർമ്മാണം നിയന്ത്രിക്കുക.
 2. പൊതുസ്ഥലങ്ങൾ കൈയ്യേറ്റം ചെയ്യപ്പെടാതെ സം‌രക്ഷിക്കുക.
 3. പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സം‌രക്ഷിക്കുക.
 4. കുളങ്ങളും മറ്റു ജലസംഭരണികളും സം‌രക്ഷിക്കുക.
 5. തദ്ദേശസ്ഥാപനത്തിന്റെ ചുമതലയിലുള്ള ജലമാർഗ്ഗങ്ങളും കനാലുകളും സംരക്ഷിക്കുക.
 6. ഖരമാലിന്യങ്ങൾ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.
 7. പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക.
 8. പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സം‌രക്ഷണം നൽകുക.
 9. പൊതു ചന്തകൾ പരിപാലിക്കുക.
 10. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുക.
 11. മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം എന്നിവയുടെ കച്ചവട നിയന്ത്രണം
 12. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ.

[8]

പൊതുവായവ

[തിരുത്തുക]
 • അവശ്യ സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണവും പുതുക്കലും.
 • സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയും സന്നദ്ധ പ്രവർത്തകരേയും സംഘടിപ്പിക്കുക.
 • മിതവ്യയത്തിനായി പ്രചാരണങ്ങൾ നടത്തുക.
 • മദ്യപാനം, മയക്കുമരുന്ന് ഉപഭോഗം, സ്ത്രീധനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുമുള്ള ബോധവൽക്കരണം
 • വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുക.
 • പ്രകൃതിക്ഷോഭങ്ങളിൽ ദുരിതാശ്വാസം സംഘടിപ്പിക്കുക.

മേഖല തിരിച്ചുള്ള ചുമതലകൾ

[തിരുത്തുക]

മുനിസിപ്പാലിറ്റി, കോർപറേഷൻ, ജില്ലാ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നീ ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും ഓരോ മേഖല തിരിച്ച് പ്രതേകം ചുമതലകൾ നൽകിയിട്ടുണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്തു, മത്സ്യബന്ധനം, ചെറുകിട വ്യവസായം, ഊർജം, പാർപ്പിട നിർമാണം,സാമൂഹ്യക്ഷേമം, ജലസേചനം, മൃഗസംരക്ഷണം എന്നിങ്ങനെ മേഖലാടിസ്ഥാനത്തിൽ പ്രതേകം ചുമതലകൾ നൽകിയിരിക്കുന്നു.

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. http://indiacode.nic.in/coiweb/amend/amend73.htm
 2. http://panchayat.gov.in/mopr/viewPortalPage.do?cToken=1396894906
 3. http://indiacode.nic.in/coiweb/amend/amend74.htm
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-14. Retrieved 2011-10-23.
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-29. Retrieved 2011-10-23.
 6. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ കേരള സർക്കാറിൻ്റെ ഉത്തരവ് (PDF). കേരളം: കേരള സർക്കാർ. 2010. {{cite book}}: |first= missing |last= (help); Invalid |url-access=Free and public domain (help)
 7. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ സർക്കാര് ഉത്തരവ്" (PDF). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ സർക്കാര് ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ. Government of Kerala.
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-14. Retrieved 2011-10-23.
"https://ml.wikipedia.org/w/index.php?title=തദ്ദേശ_ഭരണ_സ്ഥാപനങ്ങൾ&oldid=3988974" എന്ന താളിൽനിന്ന് ശേഖരിച്ചത്