ജില്ലാ പഞ്ചായത്ത്
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
![]() ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യയിലെ ജില്ലാ തലത്തിലൂള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത് അഥവാ ജില്ലാ പരിഷത്.ത്രിതല സംവധാനത്തിലെ ഏറ്റവും മുകളിലത്തെ കണ്ണിയാണിത്.
ചരിത്രം[തിരുത്തുക]
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന് ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സംവിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന് നിലവിൽ വരികയും ചെയ്തു.
ഘടന[തിരുത്തുക]
ജില്ലാ പഞ്ചായത്തിന് നേതൃത്വം നൽകുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരാണ്. ജില്ലാ പഞ്ചായത്തിൻറെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതിനായി ഒരു സെക്രട്ടറിയെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്, അദ്ദേഹം ജില്ലാ പഞ്ചായത്തിൻറെ തീരുമാനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നു. സെക്രട്ടറിയെ സഹായിക്കാനായി വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥന്മാരും ഉണ്ട്.
ചുമതലകൾ[തിരുത്തുക]
ജില്ലാതല വികസന പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക:
- കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിന് പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് ജില്ലാ പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്.
അവശ്യ സേവനങ്ങൾ നൽകൽ:
- ജില്ലയിലെ ജനങ്ങൾക്ക് ജലവിതരണം, ശുചിത്വം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകുന്നതിന് ജില്ലാ പഞ്ചായത്തുകൾ ഉത്തരവാദികളാണ്.
നിരീക്ഷണവും മേൽനോട്ടവും:
- ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയ താഴ്ന്ന തലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ജില്ലാ പഞ്ചായത്തുകൾ മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും അവ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഫണ്ട് മാനേജ്മെന്റ്:
- സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്ന് ജില്ലാ പഞ്ചായത്തുകൾക്ക് ഫണ്ട് ലഭിക്കുന്നു, ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും വിവിധ വികസന പദ്ധതികൾക്കായി വിനിയോഗിക്കുന്നതിനും അവർ ഉത്തരവാദികളാണ്.
സർക്കാർ പദ്ധതികളുടെ നടത്തിപ്പ്: :പ്രധാനമന്ത്രി ഗ്രാമസഡക് യോജന, സംയോജിത നീർത്തട പരിപാലന പരിപാടി, രാഷ്ട്രീയ കൃഷി വികാസ് യോജന തുടങ്ങി വിവിധ സർക്കാർ പദ്ധതികളും പരിപാടികളും ജില്ലാതലത്തിൽ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തുകൾക്കാണ്.
ദുരന്തനിവാരണം:
- ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജില്ലാ പഞ്ചായത്തുകൾ നിർണായക പങ്ക് വഹിക്കുന്നു.
പ്രാദേശിക വ്യവസായങ്ങളുടെ പ്രോത്സാഹനം:
- ജില്ലാ പഞ്ചായത്തുകൾ പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ജില്ലയിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന സാങ്കേതിക വൈദഗ്ദ്ധ്യം സമാഹരിക്കുക.
- ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സാങ്കേതിക സഹായം നൽകുക.
- ആവർത്തനം ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുകയും ഫോർവേഡ്/ബാക്ക്‌വേഡ് ലിങ്കേജ് നൽകുകയും ചെയ്യുക. [1][2][3] [4]
വികേന്ദ്രീകരണം[തിരുത്തുക]
ഇതു കൂടി കാണുക[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ജില്ലാ പഞ്ചായത്തുകളുടെ ചുമതലകൾ lsgkerala.inൽ Archived 2015-06-18 at the Wayback Machine.
- ↑ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ ഉത്തരവ്;http://dop.lsgkerala.gov.in/system/files/article/Transfer%20of%20Functions.pdf
- ↑ കൃഷി വകുപ്പിൽ നിന്നും ഉദ്യോഗസ്ഥരെയും ചുമതലകളും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഉത്തരവ്; http://dop.lsgkerala.gov.in/system/files/article/TFAgr.pdf
- ↑ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥരെയും ചുമതലകളും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സർക്കാർ ഉത്തരവ്. http://dop.lsgkerala.gov.in/system/files/article/TFEdn.pdf
- ↑ "തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ സർക്കാര് ഉത്തരവ്" (PDF). തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ ഉത്തരവ്. 2010.
{{cite journal}}
:|first=
missing|last=
(help)