മുനിസിപ്പൽ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം
Chennai Corporation headquarters

ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ 6 മഹാനഗർപാലികകൾ ആണുള്ളത്.

മഹാനഗർ പാലികകൾക്ക് വേണ്ടി തദ്ദേശഭരണവകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്. .[1]

പേരുകൾ[തിരുത്തുക]

ഭാരതത്തിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ പല നാമങ്ങൾ ആണ് ഉപയോഗിക്കുന്നത്.

വഡോദര മുനിസിപ്പൽകോർപ്പറേഷൻ വഡോദര മഹാനഗർ സേവാ സദൻ എന്നാണ് അറിയപ്പെടുന്നത്. ഓരോ സംസ്ഥാനത്തിലും ഈ നഗരസഭകളുടെ അധികാരങ്ങളൂം ഘടനയും വെത്യസ്തമായിരിക്കും. അത് അതത് സംസ്ഥാനനിയമസഭകൾ തീരുമാനിക്കുന്ന നിയമഭേദഗതികൾക്കനുസരിച്ചാണ് വരുന്നത്.


Administrative structure of India


വലിയ കോർപ്പറേഷനുകൾ ഇന്ത്യയിലെ 7 മെട്രോപോലിറ്റൻ സിറ്റികളായ ഡൽഹി, മുംബൈ,കൊൽക്കത്ത, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ്, പുണെ എന്നിവയാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആണ് സാമ്പത്തികമായി ഏറ്റവും മുമ്പിൽ .[2][3]

ഭരണതലം[തിരുത്തുക]

കോർപരേഷൻ തലവൻ മേയർ എന്നപേരിൽ ആണ് അറിയപ്പെടുന്നത്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും മുനിസിപ്പൽ കമ്മീഷണർ ആണ് ഭരണകർത്താവ് എന്നതിനാൽ മേയർ പദവി ആലങ്കാരികം മാത്രമാണ്. കോർപ്പരേഷൻ കൗൺസിൽ യോഗം അദ്ധ്യക്ഷനാകുക എന്നതിൽ പലയിടത്തും പദവി അവസാനിക്കുന്നു. എങ്കിലും നഗരത്തിലെ പ്രഥമപൗരൻ മേയർ ആണ്.


See also[തിരുത്തുക]

References[തിരുത്തുക]

  1. "THE CONSTITUTION (AMENDMENT)". indiacode.nic.in. ശേഖരിച്ചത് 3 December 2016. This article incorporates text from this source, which is in the public domain.
  2. "BMC to open green channel for octroi". Financialexpress.com. 2007-09-03. ശേഖരിച്ചത് 2010-08-25.
  3. "Gold & beautiful, News - Cover Story". Mumbai Mirror. മൂലതാളിൽ നിന്നും 2012-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-21.

ഫലകം:Local government in India

"https://ml.wikipedia.org/w/index.php?title=മുനിസിപ്പൽ_കോർപ്പറേഷൻ&oldid=3133883" എന്ന താളിൽനിന്ന് ശേഖരിച്ചത്