കേന്ദ്ര ജല കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്ര ജല കമ്മീഷൻ (CWC), ഇന്ത്യാ ഗവൺമെന്റിലെ ജലശക്തി മന്ത്രാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സാങ്കേതിക സ്ഥാപനമാണ്. ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളോട് കൂടിയാലോചന നടത്തുക, ജലസ്രോതസ്സുകളുടെ സംരക്ഷണം, നിയന്ത്രണം, വിനിയോഗം എന്നിവയ്ക്കായി വിവിധ സർക്കാർ പദ്ധതികൾ ഏകോപിപ്പിക്കുക എന്നീ ചുമതലകൾ അവർക്കാണ്.[1]

വെള്ളപ്പൊക്ക നിയന്ത്രണ നടപടികൾ ആവിഷ്കരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കേന്ദ്ര ജല കമ്മീഷൻ സംസ്ഥാന സർക്കാരുകളെ സഹായിക്കുന്നു. വിവിധ ജലസേചന, കുടിവെള്ള വിതരണ പദ്ധതികൾക്കായി അവരുടെ പ്രൊഫഷണൽ സഹായം സർക്കാർ സ്വീകരിക്കുന്നു. കേന്ദ്ര ജല കമ്മീഷൻ അന്വേഷണങ്ങൾ, നിർമ്മാണം, നിർവ്വഹണങ്ങൾ എന്നിവയുടെ ചുമതലകൾ ഏറ്റെടുക്കുന്ന മറ്റൊരു മേഖലയാണ് ജലവൈദ്യുതി വികസനം. സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാന് ഇന്ത്യാ ഗവൺമെന്റിന്റെ എക്‌സ്-ഓഫീഷ്യോ സെക്രട്ടറി പദവിയുണ്ട്.[2][3][4][5][6]

നിലവിൽ സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാനാണ് ആർകെ ഗുപ്ത.[7]

സെൻട്രൽ വാട്ടർ കമ്മീഷൻ്റെ മൂന്ന് വിഭാഗങ്ങൾ:[തിരുത്തുക]

  1. ഡിസൈൻ ആൻഡ് റിസർച്ച് (ഡി ആൻഡ് ആർ),
  2. റിവർ മാനേജ്‌മെന്റ് (ആർഎം) വിംഗ്,
  3. വാട്ടർ പ്ലാനിംഗ് ആൻഡ് പ്രോജക്ട്സ് (ഡബ്ല്യുപി ആൻഡ് പി) വിംഗ് എന്നിവയാണ് സെൻട്രൽ വാട്ടർ കമ്മീഷന്റെ മൂന്ന് വിഭാഗങ്ങൾ.

ഈ വിഭാഗങ്ങളിൽ ഓരോന്നും ഇന്ത്യാ ഗവൺമെന്റിന്റെ എക്‌സ്-ഓഫീഷ്യോ അഡീഷണൽ സെക്രട്ടറി പദവിയുള്ള ഒരു മുഴുവൻ സമയ അംഗത്തിന്റെ ഉത്തരവാദിത്തമാണ്. ഈ വിഭാഗങ്ങളിൽ നിയുക്ത ചുമതലകളും കടമകളും നിർവ്വഹിക്കുന്നതിന് ഉത്തരവാദികളായ നിരവധി ഓർഗനൈസേഷനുകൾ ഉൾപ്പെടുന്നു.[8][9]

അവലംബം[തിരുത്തുക]

  1. "Off course: On Cauvery water issue". The Hindu (in Indian English). 2020-05-05. ISSN 0971-751X. Retrieved 2020-08-08.
  2. "River Kopili in Assam's Kampur continues to flow in severe situation: Central Water Commission". The New Indian Express. Retrieved 2020-08-08.
  3. "As rains pound Kerala, Central Water Commission rules out 2018, 2019 repeat". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-08-08.
  4. "Central water panel sounds flood warning". The New Indian Express. Retrieved 2020-08-08.
  5. "Karnataka's Kodagu suffers flood-like situation amid incessant rainfall". Bangalore Mirror (in ഇംഗ്ലീഷ്). Retrieved 2020-08-08.{{cite web}}: CS1 maint: url-status (link)
  6. ANI. "Central Water Commission issues flash flood forecasts". BW Businessworld (in ഇംഗ്ലീഷ്). Retrieved 2020-08-08.
  7. "Central Water Commission". Retrieved 9 August 2020.{{cite web}}: CS1 maint: url-status (link)
  8. "Can sugar beet make sugar production in India sustainable". www.downtoearth.org.in (in ഇംഗ്ലീഷ്). Retrieved 2020-08-08.
  9. "KSEB sets up new state-specific Dam Safety Review Panel". The New Indian Express. Retrieved 2020-08-08.
"https://ml.wikipedia.org/w/index.php?title=കേന്ദ്ര_ജല_കമ്മീഷൻ&oldid=3760748" എന്ന താളിൽനിന്ന് ശേഖരിച്ചത്