കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി
2005ൽ, ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ,കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി ആക്റ്റ് 2005 അനുസ്സരിച്ച് കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി (NCPCR: National Commission for Protection of Child Rights), 2007ൽ രൂപീകരിക്കപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, ഐക്യരാഷ്ട്ര സഭ സമ്മേളനത്തിലെ കുട്ടികളുടെ അവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം. ഈ ആക്റ്റ് അനുസരിച്ച് കുട്ടികളുടെ പ്രായ പരിധി 18 വയസുവരെയാണ്. [1]
പ്രവർത്തനങ്ങൾ
[തിരുത്തുക]സ്‌കൂളുകളിൽ, വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക നിരീക്ഷണ സെല്ലുകൾ രൂപീകരിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.. കുട്ടികളുടെ നേരെയുണ്ടാകുന്ന മാനസികമായും ശാരീരികമായുള്ള ആക്രമണങ്ങൾ സെൽ പരിശോധിക്കും. ലൈംഗിക പീഡനം, മാനസികമായുള്ള പീഡനം, വിവേചനം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളുടെ പരാതി ലഭിച്ചാൽ 48മണിക്കൂറിനകം ജില്ലാതല മേൽനോട്ട സമിതിയെ അറിയിക്കണം. ശാരിരികമായുളള ശിക്ഷ, വിവേചനം, പരിഹാസം എന്നിവ സംബന്ധിച്ച് വാർഷിക ഓഡിറ്റ് നടത്തണം. ഈ കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വിദ്യാർത്ഥികൾക്ക് പീഡന രഹിത വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന സ്‌കൂളുകൾക്ക് മാത്രമേ സംസ്‌ഥാന സർക്കാരുകൾ അനുമതി നൽകാവൂ.
കണ്ടെത്തലുകൾ
[തിരുത്തുക]6,632 വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് 2009-10 ൽ സമിതിനടത്തിയ സർവേയുടെ അടിസ്‌ഥാനത്തിലാണ് മേല്പറഞ്ഞ ശുപാർശകൾ. സർവേയിൽ പങ്കെടുത്ത 6,623 വിദ്യാർത്ഥികളും പീഡനമുണ്ടായതായി അറിയിച്ചിരുന്നു. ഈ വിദ്യാർത്ഥികളിൽ 75% വിദ്യാർത്ഥികളും മർദ്ദനമേറ്റതായി അറിയിച്ചു. 69% വിദ്യാർത്ഥികളുടെ മുഖത്തിനാണ് അടിയേറ്റത് . 0.4 % വിദ്യാർത്ഥികളെ അധ്യാപകർ വൈദ്യുതാഘാതമേൽപ്പിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
[തിരുത്തുക]അധ്യയന രീതി നവീകരിക്കാൻ അധ്യാപകർക്കായി ശിൽപശാലകൾ നടത്തണം വിദ്യാർത്ഥികളുടെ ആത്മാഭിമാനം അംഗീകരിക്കണം. മരുക്കുമരുന്ന് ഉപയോഗം, കോപ്പിയടി,അക്രമ വാസന എന്നിവ തടയണം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്‌ഥാനകമ്മീഷനുകൾ രൂപീകരിക്കണം