സ്മൃതി ഇറാനി
സ്മൃതി ഇറാനി | |
|---|---|
| കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി(ന്യൂനപക്ഷ കാര്യം, വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽ, വിവര സാങ്കേതിക സംപ്രേക്ഷണം, മാനവ വിഭവശേഷി വകുപ്പുകൾ) | |
| പദവിയിൽ 2019-2024, 2014-2019 | |
| പ്രധാനമന്ത്രി | നരേന്ദ്ര മോദി |
| ലോക്സഭാംഗം | |
| പദവിയിൽ 2019-2024 | |
| മണ്ഡലം | അമേഠി |
| രാജ്യസഭാംഗം | |
| പദവിയിൽ 2017-2019, 2011-2017 | |
| മണ്ഡലം | ഗുജറാത്ത് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | മാർച്ച് 23, 1976 വയസ്സ്) ന്യൂ ഡൽഹി, ഇന്ത്യ |
| രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
| പങ്കാളി | സുബിൻ ഇറാനി |
| വസതി(s) | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
| അൽമ മേറ്റർ | ഹോളി ചൈൽഡ് ആക്സിലിയം സ്കൂളിൽ +2 |
| ജോലി | Politician Actress |
As of 16 ഫെബ്രുവരി, 2025 | |
മുൻ നടിയും, ഫാഷൻ മോഡലും, ടെലിവിഷൻ നിർമ്മാതാവും 2014 മുതൽ 2024 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന ഗുജറാത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമാണ് സ്മൃതി ഇറാനി (മുമ്പ്, മൽഹോത്ര, ജനനം 23 മാർച്ച് 1976) ഭാരതീയ ജനതാ പാർട്ടി (ബിജെപി) യിലെ ഒരു പ്രമുഖ അംഗമായ സ്മൃതി ഇറാനി കേന്ദ്ര മന്ത്രിസഭയിൽ വിവിധ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2011 മുതൽ 2019 വരെ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലും 2019 മുതൽ 2024 വരെ അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2010 മുതൽ 2013 വരെ ബിജെപി മഹിളാ മോർച്ചയുടെ (പാർട്ടിയുടെ വനിതാ വിഭാഗം) ദേശീയ പ്രസിഡന്റുമായിരുന്നു അവർ. ഇതിനുപുറമെ, അവർ ദേശീയ സെക്രട്ടറി (രണ്ട് തവണ), ദേശീയ വനിതാ വിഭാഗം പ്രസിഡന്റ്, അഞ്ച് തവണ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയിൽ നിന്ന് വിജയിച്ചു. 2024 ലെ തിരഞ്ഞെടുപ്പിൽ അവർ ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന കിഷോരി ലാൽ ശർമ്മയോട് തോറ്റു.
ന്യൂഡൽഹിയിൽ ജനിച്ച് വളർന്ന സ്മൃതി വൈവിധ്യമാർന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അവരുടെ പിതാവിന്റെ കുടുംബത്തിൽ പഞ്ചാബി, മഹാരാഷ്ട്ര പാരമ്പര്യമുണ്ട്, അതേസമയം അവരുടെ മാതൃ കുടുംബത്തിൽ ബംഗാളി പാരമ്പര്യമുണ്ട്.[1][2] രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, സ്മൃതിക്ക് വിനോദ വ്യവസായത്തിൽ വിജയകരമായ ഒരു കരിയർ ഉണ്ടായിരുന്നു.[3]
2003 ൽ ഒരു സാധാരണ ബിജെപി പ്രവർത്തകയായി സ്മൃതി ഇറാനി ബിജെപിയിൽ ചേർന്നതിനുശേഷം 22 വർഷത്തിലേറെയായി അവർ പാർട്ടയിൽ ഉറച്ചുനിന്നു. പാർട്ടിയുമായി അവർക്ക് ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ ഒരു ബന്ധം ഉള്ളതിനാൽ ബിജെപിയിൽ ചേരാനുള്ള അവരുടെ തീരുമാനം അനിവാര്യമായിരുന്നു. മുത്തച്ഛൻ ഒരു സ്വയംസേവകനായും അമ്മ ബിജെപി ബൂത്ത് ആക്ടിവിസ്റ്റായും ഏതാണ്ട് മൂന്ന് തലമുറയിലധികം പാർട്ടി പിന്തുണക്കാരുടെ കുടുംബമുള്ളതിനാൽ, പാർട്ടിയുമായുള്ള അവരുടെ ബന്ധം ദീർഘകാലമായി നിലനിൽക്കുന്നതും കുടുംബ പാരമ്പര്യത്തിലധിഷ്ടിതമായുമാണെന്ന് ഇത് എടുത്തുകാണിക്കുന്നു.
2019 ലെ തിരഞ്ഞെടുപ്പിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്നത്തെ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരുന്ന രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി അവർ അമേഠി നിയോജകമണ്ഡലം പിടിച്ചെടുത്തു . കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി രാഹുൽ ഗാന്ധിയുടെ കുടുംബാംഗങ്ങൾ മാത്രമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. അമേഠി നിയോജകമണ്ഡലത്തിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ഒരേയൊരു കോൺഗ്രസ് ഇതര വനിതാ രാഷ്ട്രീയക്കാരിയാണ് അവർ. തുടർന്ന് 2024 ലെ തിരഞ്ഞെടുപ്പിൽ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് ഈ മണ്ഡലത്തിൽ തോറ്റു.
ജീവിതരേഖ
[തിരുത്തുക]പാതി പഞ്ചാബിയും പാതി മഹാരാഷ്ട്രക്കാരനുമായ പിതാവ് അജയ് കുമാർ മൽഹോത്രയുടെയും ബംഗാളി വംശജയായ ഷിബാനിയുടെയും (മുമ്പ്, ബാഗ്ചി) മകളായി സ്മൃതി മൽഹോത്ര എന്ന പേരിലാണ് അവർ ജനിച്ചത്.[4][5] മൂന്ന് സഹോദരിമാരിൽ മൂത്തവളാണ് അവൾ.[6][7] അമ്മ ജനസംഘത്തിലെ അംഗമായിരുന്നപ്പോൾ മുത്തച്ഛൻ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടിരുന്നു.[8] കത്തോലിക്കാ കന്യാസ്ത്രീകൾ നടത്തുന്ന ന്യൂഡൽഹിയിലെ ഹോളി ചൈൽഡ് ആക്സിലിയം സ്കൂളിൽ +2 വരെ പഠിച്ചു.[9] [10] പിന്നീട്, അവർ ഡൽഹി സർവകലാശാലയിലെ സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗിൽ ചേർന്നു.[11][12] 2019-ൽ, ആ സ്ഥാപനത്തിൽ നിന്ന് ഒന്നാം വർഷ ബി.കോം പരീക്ഷ എഴുതിയെങ്കിലും മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ലെന്ന് അവർ വെളിപ്പെടുത്തിയിരുന്നു.[13] സ്റ്റാർ ടി.വിയിലെ പ്രശസ്തമായ 'ക്യോംകി സാസ് ഭി കഭി ബഹു ഥീ' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. സീരിയൽ രംഗത്തേക്ക് വരുന്നതിന് മുൻപ് മുംബൈയിലെ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സ്മൃതി ഇറാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. [14]
2001 ൽ സ്മൃതി ഇറാനി ഒരു പാർസി ബിസിനസുകാരനായ സുബിൻ ഇറാനിയെ വിവാഹം കഴിച്ചു.[15] അതേ വർഷം ഒക്ടോബറിൽ ദമ്പതികൾക്ക് സോഹർ എന്ന മകനും 2003 സെപ്റ്റംബറിൽ സോയിഷ് എന്ന രണ്ടാമത്തെ മകളും ജനിച്ചു. കോർഡിനേറ്ററും മുൻ സൗന്ദര്യ മത്സരാർത്ഥിയുമായ മോണ ഇറാനിയുമായുള്ള സുബിൻ ഇറാനിയുടെ മുൻ വിവാഹത്തിലെ മകളായ ഷാനെല്ലിന്റെ രണ്ടാനമ്മ കൂടിയാണ് സ്മൃതി.[16][17]
2018-ൽ, തന്റെ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, താൻ ഒരു സൊരാഷ്ട്രിയൻ ആചാര്യനെ വിവാഹം കഴിച്ച ഹിന്ദുമത വിശ്വാസിയാണെന്നും ഒരു ഹിന്ദു വനിതയെന്ന നിലയിൽ സിന്ദൂരം ധരിക്കുന്നത് തന്റെ വിശ്വാസമാണെന്നും അവർ പറഞ്ഞു.[18][19]
രാഷ്ട്രീയ രംഗം
[തിരുത്തുക]2003-ൽ ബി.ജെ.പി.യിൽ ചേർന്നു. 2004-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബി.ജെ.പി ദേശീയസമിതിയംഗമായും പ്രവർത്തിച്ചു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. [20] 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടു.
വിവാദങ്ങൾ
[തിരുത്തുക]കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായി സ്ഥാനമേറ്റതിനെത്തുടർന്ന് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിവാദമുണ്ടായി. വിദ്യാഭ്യാസവകുപ്പ് കൈകാര്യംചെയ്യേണ്ട കാബിനറ്റ് മന്ത്രിക്ക് ബിരുദംപോലുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകിയെന്നും ആരോപണമുണ്ടായി. മിനി സ്‌ക്രീൻരംഗം വിട്ടശേഷം ബി.ജെ.പിയിൽ ചേർന്ന സ്മൃതി ഇറാനി 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽനിന്ന് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ൽ ബി.എ പൂർത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാകട്ടെ, ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ൽ കോമേഴ്‌സ് ബിരുദത്തിന്റെ ഒന്നാം പാർട്ട്, അഥവാ ഒന്നാംവർഷം പൂർത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു[21]
കുടുംബം
[തിരുത്തുക]ഭർത്താവ് സുബിൻ ഇറാനി. മകൻ സോഹർ.
അവലംബം
[തിരുത്തുക]- ↑ "Bengali, Marathi, Gujarati, English... multilingual Smriti charms MPs". 27 November 2014. Archived from the original on 17 July 2021. Retrieved 28 April 2025.
- ↑ "India's multilingualism an asset, says Smriti Irani". The Economic Times. 24 February 2015. Retrieved 28 April 2025.
- ↑ "The Smriti Irani journey". Rediff. 29 August 2005. Retrieved 28 April 2025.
- ↑ "Change of role, anyone?". Hindustan Times. 6 April 2013. Archived from the original on 5 March 2016. Retrieved 31 August 2014.
- ↑ "Smriti Irani Biography - About family, political life, awards won, history". elections.in. Archived from the original on 16 October 2018. Retrieved 25 March 2018.
- ↑ "All the PM's Men and Women: 23 Cabinet ministers". The Indian Express. 27 May 2014. Retrieved 25 April 2016.
- ↑ "Rise of Smriti Irani: Journey from bahu of TV to BJP's Vice President". The Economic Times. 1 November 2013. Archived from the original on 2 November 2013.
- ↑ "RSS is like a home to me, says Smriti Irani". Jagran Post. 18 April 2014. Archived from the original on 27 March 2019. Retrieved 6 February 2022.
- ↑ "'Class 12 pass' and education minister?". First Post. Retrieved 27 May 2014.
- ↑ "Smriti goes back to school". TOI.
- ↑ "'Class 12 pass' and education minister?". First Post. Archived from the original on 30 May 2014. Retrieved 27 May 2014.
- ↑ "Smriti goes back to School". TOI. Archived from the original on 3 April 2019. Retrieved 27 May 2014.
- ↑ "In Poll Affidavit, Union Minister Smriti Irani Says She's Not a Graduate". News18. 11 April 2019. Archived from the original on 13 April 2019. Retrieved 13 April 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-07. Retrieved 2015-01-07.
- ↑ "Playing Tulsi and Sita with elan". The Tribune. 10 March 2002. Archived from the original on 19 May 2014. Retrieved 19 September 2013.
- ↑ "Smriti Irani: From model to TV's favourite bahu to Cabinet minister". Firstpost. 26 May 2014. Archived from the original on 28 May 2014. Retrieved 26 May 2014.
- ↑ "Smriti Irani posts pic of family celebrating Amethi win. Don't miss Twinkle Khanna's comment on it". India Today. 25 May 2019. Archived from the original on 16 June 2019. Retrieved 21 June 2019.
- ↑ "Yet to find a person". The Statesman. 23 October 2018. Archived from the original on 17 July 2021. Retrieved 17 July 2021.
- ↑ "Smriti Irani slams Twitter user on asking Gotra, says 'Sindoor is my belief. Now get back to your life'". ABP News. 28 November 2018. Archived from the original on 17 July 2021. Retrieved 17 July 2021.
- ↑ "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014.
{{cite web}}: Check date values in:|accessdate=(help) - ↑ "സ്മൃതിയുടെ യോഗ്യത: വിവാദം കൊഴുക്കുന്നു". www.mathrubhumi.com. Archived from the original on 2014-05-28. Retrieved 29 മെയ് 2014.
{{cite web}}: Check date values in:|accessdate=(help)
പുറം കണ്ണികൾ
[തിരുത്തുക]- ബോളിവുഡ് ഹംഗാമയിൽ നിന്ന് Smriti Zubin Irani