മായാവതി കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മായാവതി നൈന കുമാരി

ഉത്തർപ്രദേശിന്റെ 23-ആം, 24-ആം, 30-ആം, 32-ആം മുഖ്യമന്ത്രി
[1]
ഔദ്യോഗിക കാലം
ജൂൺ 3, 1995 – ഒക്ടോബർ 18, 1995
മാർച്ച് 21, 1997സെപ്റ്റംബർ 21, 1997
മെയ് 3, 2002ഓഗസ്റ്റ് 29, 2003,
മെയ് 13, 2007-
മുൻ‌ഗാമി മുലായം സിങ്ങ് യാദവ്
രാഷ്ട്രപതി ഭരണം
രാഷ്ട്രപതി ഭരണം
മുലായം സിങ്ങ് യാദവ്
പിൻ‌ഗാമി രാഷ്ട്രപതി ഭരണം
കല്യാൺ സിങ്ങ്
മുലായം സിങ്ങ് യാദവ്

ജനനം ജനുവരി 15, 1956
ന്യൂ ഡെൽഹി
രാഷ്ട്രീയ പാർട്ടി ബഹുജൻ സമാജ് പാർട്ടി
തൊഴിൽ രാഷ്ട്രീയനേതാവ്


ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയും ആണ് മായാവതി നൈന കുമാരി (ജനനം. ജനുവരി 15, 1956, ഡെൽഹി). ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റാണ് മായാവതി. 2007-ൽ നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ബി.എസ്.പി പാർട്ടിയുടെ വമ്പിച്ച വിജയത്തിന്റെ മുഖ്യശില്പിയായി മായാവതി കരുതപ്പെടുന്നു. 2007-നു മുൻപ് മൂന്നുതവണ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്നു മായാവതി. (1995, 1997 എന്നീ വർഷങ്ങളിൽ അല്പ കാലം, 2002 മുതൽ 2003വരെ ബി.ജെ.പി പിന്തുണയോടെ).

ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ ദളിത് വനിതയാണ് മായാവതി[2]. ഉത്തർപ്രദേശിലെ ദളിത് ജാതിവ്യവസ്ഥയിൽ മുകളിലത്തെ തട്ടിൽ എന്ന് കരുതപ്പെടുന്ന ജാതവ് ജാതിയിലാണ് മായാവതി ജനിച്ചത്. ഒരു ദളിത് നേതാവായി രാഷ്ട്രീയത്തിൽ പ്രവേശിച്ച മായാവതി പിന്നീട് ബ്രാഹ്മണരുടെയും മറ്റ് ഉയർന്നജാതീയരുടെയും പിന്തുണ നേടുവാൻ ശ്രമിച്ചു. മായാ‍വതിയുടെ 2007-ലെ തിരഞ്ഞെടുപ്പ് വിജയം ഇത്തരത്തിലുള്ള ജാതീയ മഴവിൽ നയങ്ങളുടെ ഫലമാണെന്ന് പരക്കെ അഭിപ്രായമുണ്ട്.[3]. താജ് കോറിഡോർ പദ്ധതിയിൽ അഴിമതി കേസുകൾ മായാവതിക്കെതിരെ നിലവിലുണ്ട്. അന്വേഷകർ മായാവതി ക്രമവിരുദ്ധമായി 15,000,000,000 രൂപ (ഏകദേശം 3,75,000,000 ഡോളർ) സമ്പാദിച്ചു എന്ന് ആരോപിക്കുന്നു.[4]. ഉത്തർ പ്രദേശിലെ മറ്റ് രാഷ്ട്രീയകക്ഷികളെ എന്നപോലെ മായാവതിയുടെ കക്ഷിയിലും നിയമസഭാംഗങ്ങളിൽ ഒരു വലിയ പങ്ക് ക്രിമിനൽ പശ്ചാത്തലമുള്ളരാണ്[5][6].

അവലംബം[തിരുത്തുക]

  1. UP CM's & their terms. Retrieved on March 30, 2007.
  2. "Untouchable politics and politicians since 1956: Mayawati". Retrieved 2007-03-30. 
  3. Somini Sengupta (2007-05-12). "Brahmin Vote Helps Party of Low Caste Win in India". The New York Times. Retrieved May 12, 2007.  Check date values in: |date= (help)
  4. "Evidence found against Maya: CBI". Rediff.com. October 08, 2003 23:02 IST. Retrieved 2007-05-13.  Check date values in: |date= (help)
  5. "ബഹൻജിയുടെ കോട്ട തകരണമെങ്കിൽ" (PDF) (മലയാളം ഭാഷയിൽ). മലയാളം വാരിക. 2012 ജനുവരി 20. Retrieved 2013 ഫെബ്രുവരി 24. 
  6. Press Trust of India (2007-05-13). "Tainted candidates make it to UP Assembly". Daily Pioneer. Retrieved 2007-05-13.  Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മായാവതി_കുമാരി&oldid=2513746" എന്ന താളിൽനിന്നു ശേഖരിച്ചത്