Jump to content

മായാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മായാവതി പ്രഭുദാസ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2007-2012, 2002-2003, 1995-1997
മുൻഗാമിമുലായംസിംഗ് യാദവ്
പിൻഗാമിഅഖിലേഷ് യാദവ്
മണ്ഡലംഹറോറ(1996, 2002) നിയമസഭ കൗൺസിൽ അംഗം (2007-2012)
ലോക്സഭാംഗം
ഓഫീസിൽ
1989,1998,1999,2004
മണ്ഡലംബിജ്‌നോർ, അക്ബർപൂർ
രാജ്യസഭാംഗം
ഓഫീസിൽ
2012-201‌7, 1994-1996
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-01-15) 15 ജനുവരി 1956  (68 വയസ്സ്)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷിബി.എസ്.പി
As of 11'th February, 2022
ഉറവിടം: ലോക്സഭ

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മുതിർന്ന ബി.എസ്.പി നേതാവാണ് ബഹൻജി എന്നറിയപ്പെടുന്ന മായാവതി.[1][2] (ജനനം: 15 ജനുവരി 1956)[3][4][5][6][7]

ജീവിതരേഖ

[തിരുത്തുക]

പ്രഭുദാസിൻ്റെയും രാം രതിയുടേയും മകളായി 1956 ജനുവരി 15ന് ഡൽഹിയിൽ ജനിച്ചു. മായാവതി പ്രഭുദാസ് എന്നതാണ് ശരിയായ പേര്. അവിവാഹിതയായി തുടരുന്ന മായാവതിയുടെ വിദ്യാഭ്യാസ യോഗ്യത ബി.എ, ബി.എഡ് ആണ്. ഒരു അഭിഭാഷക കൂടിയായ മായാവതി ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കലിന്ദി കോളേജ്, ഘാസിയാബാദിലുള്ള മീററ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1984-ൽ ബഹുജൻ സമാജ്വാദി പാർട്ടി രൂപീകരിച്ച ലീഡർ കാൻഷിറാമിൻ്റെ അനുയായിട്ടാണ് രാഷ്ട്രീയ പ്രവേശനം. മായാവതിയുടെ ഉദയം ഇന്ത്യൻ ജനാധിപത്യത്തിലെ അത്ഭുതമെന്നാണ് മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു പറഞ്ഞത്.

മായാവതിയുടെ അധികാര വാഴ്ചക്കാലം ഇന്ത്യയിലെമ്പാടുമുള്ള ദളിത്-പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. ബഹൻ-ജി എന്ന പേരിൽ മായാവതിയെ അവർ തങ്ങളുടെ നേതാവായി അംഗീകരിച്ചു.

1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കൈരാനയിൽ നിന്നും 1985-ലെ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ബിജ്നോറിൽ നിന്നും 1987-ൽ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ നിന്നും പാർലമെൻ്റിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് 1989-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജ്നോറിൽ നിന്ന് ആദ്യമായി പാർലമെൻ്റ് അംഗമായി. 1994 മുതൽ 1996 വരെ രാജ്യസഭാംഗമായിരുന്ന മായാവതി 1995-ൽ ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1997-ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മായാവതി 1998, 1999 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അക്ബർപൂരിൽ നിന്ന് പാർലമെൻ്റ് അംഗമായി.

2002 മുതൽ 2003 വരെ ചെറിയൊരു കാലയളവിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 2004-ലെ പൊതു തിരഞ്ഞെടുപ്പിൽ അക്ബർപൂരിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2007-ലെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ബി.എസ്.പി വിജയിച്ചതിനെ തുടർന്ന് മായാവതി മുഖ്യമന്ത്രിയായി. 2012-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.എസ്.പി പരാജയപ്പെട്ടതോടെ പാർട്ടി ലീഡർ സ്ഥാനം രാജിവച്ചു.

ഹിന്ദുത്വ - തരംഗം വീശിയടിച്ച 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് തുടർച്ചയായി രണ്ടാം തവണയും നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റതോടെ ബി.എസ്.പി ഉത്തർപ്രദേശിൽ അപ്രസക്തമായി.[8][9]

2012-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017-ൽ രാജ്യസഭാംഗത്വം രാജിവച്ചു.[10]

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2022-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. 2022-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പോടു കൂടി ഉത്തർപ്രദേശിൽ മായാവതിയുടെ പാർട്ടിയായ ബി.എസ്.പി രാഷ്ട്രീയമായി അസ്തമിച്ചു. 2022-ലെ പതിനെട്ടാം നിയമസഭയിൽ ആകെ ഒരേയൊരു സീറ്റാണ് ബി.എസ്.പിക്ക് കിട്ടിയത്.[11]

പ്രധാന പദവികളിൽ

  • 1989 : ലോക്സഭാഗം, (1) ബിജ്നോർ
  • 1994-1996 : രാജ്യസഭാംഗം (1)
  • 1995-1997 : മുഖ്യമന്ത്രി, (1) ഉത്തർപ്രദേശ്
  • 1996-1998, 2002-2004 : നിയമസഭാംഗം, ഹറോറ
  • 1998 : ലോക്സഭാംഗം, (2) അക്ബർപൂർ
  • 1999 : ലോക്സഭാംഗം, (3) അക്ബർപൂർ
  • 2002-2003 : മുഖ്യമന്ത്രി, (2) ഉത്തർപ്രദേശ്
  • 2004 : ലോക്സഭാംഗം, (4) അക്ബർപൂർ
  • 2007-2012 : മുഖ്യമന്ത്രി, (3) ഉത്തർപ്രദേശ്, നിയമസഭ കൗൺസിൽ അംഗം (1)
  • 2012-2017 : രാജ്യസഭാംഗം, (2)[12][13]

അഴിമതി കേസുകൾ

[തിരുത്തുക]
  • അനധികൃത സ്വത്ത് സമ്പാദനം[14]
  • താജ്-കോറിഡോർ[15]
  • ആനപ്രതിമ നിർമാണം[16]
  • കേന്ദ്രഫണ്ട് തിരിമറി[17]

അവലംബം

[തിരുത്തുക]
  1. "തിരിച്ചു വരുമോ മായാവതി ഒരിക്കൽക്കൂടി? | Mayawati News | Mayawati Malayalm Signal | Manorama Online" https://www.manoramaonline.com/news/latest-news/2022/03/12/can-mayawati-bounce-back-once-again-analysis.html
  2. "ബിഎസ്പിക്ക് രാഷ്ട്രീയാസ്തമയം ? | Uttar Pradesh Elections BSP | Manorama Online" https://www.manoramaonline.com/news/india/2022/03/10/uttar-pradesh-assembly-election-result-bsp-debacle.html
  3. "മായാവതി ഉണർന്നു; ത്രികോണപ്പോരിന് അരങ്ങൊരുങ്ങി | Uttar Pradesh Assembly Elections 2022 | Manorama News" https://www.manoramaonline.com/news/india/2022/02/05/triangular-fight-in-uttar-pradesh-assembly-elections-2022.html
  4. "നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ബിഎസ്പി. | Punjab election| Mayavati| UP Election| SP-RLD| Manorama News|" https://www.manoramaonline.com/news/latest-news/2022/01/29/punjab-election-bsp-supremo-mayawati-to-visit-state-on-feb-8.html
  5. "പ്രചാരണം മാത്രം; മായാവതി മത്സരിക്കാനില്ല | Uttar Pradesh Assembly Elections 2022, Mayawati, Manorama News" https://www.manoramaonline.com/news/india/2022/01/11/bsp-chief-mayawati-will-not-contest-up-polls.html
  6. "യുപിയിൽ അപ്രസക്തമായി ബിഎസ്പി; ബിജെപിയുമായി കൈകോർക്കുമോ മായാവതി? | Uttar Pradesh BSP Mayawati BJP | Manorama News" https://www.manoramaonline.com/news/latest-news/2021/06/11/will-bjp-strike-a-deal-with-bsp-supremo-mayawati.html
  7. "പിടിച്ചുനിന്നത് ‘മായാവതി ഫാക്ടർ’ മാത്രം; ഇന്ത്യയിൽ വാഴില്ല ദലിത് മുഖ്യമന്ത്രിമാർ? | Mayawati | Dalit CM's in India | Manorama Online" https://www.manoramaonline.com/news/latest-news/2021/10/03/why-dalit-chief-ministers-are-less-in-number-in-indian-states.html
  8. "തിരഞ്ഞെടുപ്പ് ചൂടിലും ആളും ആരവവുമില്ലാതെ ബി.എസ്.പി.ഓഫീസ് | Uttar Pradesh Assembly Election 2022 | UP Election news | BSP campaign | Malayalam News" https://www.mathrubhumi.com/mobile/election/2022/five-states-election/reporter-s-diary/uttar-pradesh-assembly-election-2022-bsp-campaign-1.6446942[പ്രവർത്തിക്കാത്ത കണ്ണി]
  9. UP CM's & their terms. Retrieved on March 30, 2007.
  10. "Mayawati: BSP supremo Mayawati resigns from Rajya Sabha membership" https://m.economictimes.com/news/politics-and-nation/bsp-supremo-mayawati-resigns-from-rajya-sabha-membership/amp_articleshow/59649795.cms
  11. "Could this be the end of the road for Mayawati? | India News - Times of India" https://m.timesofindia.com/india/could-this-be-the-end-of-the-road-for-mayawati/amp_articleshow/90033622.cms
  12. "തിരഞ്ഞെടുപ്പ് വാതിൽക്കൽ; മായാവതി 'ഒളിക്കുന്നത്' ആർക്കുവേണ്ടി, ആശ്ചര്യപ്പെട്ട് പ്രിയങ്കയും | Ahead of elections | Mayawati's intriguing silence-On Mayawati's ‘low-profile campaign up" https://www.mathrubhumi.com/mobile/election/2022/five-states-election/uttarpradesh/ahead-of-elections-mayawati-s-intriguing-silence-on-mayawati-s-low-profile-campaign-up-1.6382433[പ്രവർത്തിക്കാത്ത കണ്ണി]
  13. "കോൺഗ്രസിനെ പിന്തുണച്ച് ജനങ്ങൾ വോട്ട് പാഴാക്കരുത്; പ്രിയങ്കയ്ക്ക് മറുപടിയുമായി മായാവതി | Congress | UP | BSP | Mayawati" https://www.mathrubhumi.com/mobile/election/2022/five-states-election/uttarpradesh/congress-is-so-miserable-in-up-says-bsp-chief-mayawati-1.6385198[പ്രവർത്തിക്കാത്ത കണ്ണി]
  14. "Mayawati’s cases: a recap - The Hindu" https://www.thehindu.com/news/national/mayawatis-cases-a-recap/article8475406.ece/amp/
  15. https://en.m.wikipedia.org/wiki/Taj_corridor_case
  16. "പ്രതിമകൾക്ക് ചെലവാക്കിയ പണം മായാവതി തിരിച്ചടയ്ക്കണം | Mayawati | Supreme Court | Manorama News" https://www.manoramaonline.com/news/india/2019/02/08/06-cpy-mayawati-s-elephants-in-the-room.html
  17. "കേന്ദ്രഫണ്ടിലെ അഴിമതി: മായാവതിയെ സി.ബി.ഐ. ചോദ്യം ചെയ്തു| CBI| Mayawati| politics | Mathrubhumi Online" https://www.mathrubhumi.com/mobile/news/india/malayalam/mayawathi-malayalam-news-1.573401[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മായാവതി&oldid=3821874" എന്ന താളിൽനിന്ന് ശേഖരിച്ചത്