Jump to content

ഝാർഖണ്ഡ്‌ വികാസ് മോർച്ച (പ്രജാതാന്ത്രിക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jharkhand Vikas Morcha (Prajatantrik) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jharkhand Vikas Morcha (Prajatantrik)
ചുരുക്കപ്പേര്JVM (P)
സ്ഥാപകൻBabulal Marandi
രൂപീകരിക്കപ്പെട്ടത്24 സെപ്റ്റംബർ 2006 (18 വർഷങ്ങൾക്ക് മുമ്പ്) (2006-09-24)
പിരിച്ചുവിട്ടത്17 ഫെബ്രുവരി 2020 (4 വർഷങ്ങൾക്ക് മുമ്പ്) (2020-02-17)
നിന്ന് പിരിഞ്ഞുBharatiya Janata Party
ലയിച്ചു intoBharatiya Janata Party
മുഖ്യകാര്യാലയംRanchi, Jharkhand
വിദ്യാർത്ഥി സംഘടനJharkhand Vikas Chatra Morcha
യുവജന സംഘടനJharkhand Vikas Yuva Morcha
കർഷക സംഘടനJharkhand Vikas Kissan Morcha
പ്രത്യയശാസ്‌ത്രംBig tent
നിറം(ങ്ങൾ)Green & Yellow
ECI പദവിState Party[1]
തിരഞ്ഞെടുപ്പ് ചിഹ്നം
Comb
വെബ്സൈറ്റ്
jvmp.in

മുൻ കേന്ദ്രമന്ത്രിയും ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി സ്ഥാപിച്ച ഒരു സംസ്ഥാന രാഷ്ട്രീയ പാർട്ടിയായിരുന്നു ജാർഖണ്ഡി വികാസ് മോർച്ച (പ്രജാതാന്ത്രിക്) (ജെവിഎം(പി)).

രൂപീകരണം

[തിരുത്തുക]

2006 സെപ്റ്റംബർ 24ന് ഹസാരിബാഗിൽവെച്ച് മറാണ്ടി പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. നേരത്തെ ഭാരതീയ ജനതാ പാർട്ടി അംഗമായിരുന്ന മറാണ്ടി, പാർട്ടിയിൽ താൻ ഒതുക്കപ്പെടുകയാണെന്ന് തോന്നിയതിനാൽ 2006 മധ്യത്തിൽ രാജിവച്ചു.

സംസ്ഥാന നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യാംഗങ്ങൾക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർക്ക് അപേക്ഷ നൽകി ഒരു ദിവസം കഴിഞ്ഞ് 2015 ഫെബ്രുവരി 11ന് ആറ് ജെവിഎം എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നവീൻ ജയ്സ്വാൾ (ഹാതിയ), അമർ കുമാർ ബൌരി (ചന്ദൻകിയാരി), ഗണേഷ് ഗഞ്ചു (സിമരിയ), അലോക് കുമാർ ചൌരാസിയ (ദൽതൻഗഞ്ച്), രൺധീർ കുമാർ സിംഗ് (ശരത), ജാനകി യാദവ് (ബർകാതാ) എന്നിവർ ന്യൂഡൽഹിയിലെ ഝാർഖണ്ഡ് ഭവനിൽ വച്ച് ബിജെപിയിൽ ചേർന്നു.

പിരിച്ചുവിടൽ

[തിരുത്തുക]

2020 ഫെബ്രുവരി 17 ന് റാഞ്ചി ജഗന്നാഥ്പൂർ മൈതാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ, ഝാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ട, രഘുബർ ദാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഝാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എംഎൽഎമാരായ പ്രദീപ് യാദവ്, ബന്ധു ടിർക്കി എന്നിവരെ മറാണ്ടി നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇരുവരും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഡൽഹി ആസ്ഥാനത്ത് വച്ച് കോൺഗ്രസിൽ ചേർന്നു.[2][3][4][5]

പരാമർശങ്ങൾ

[തിരുത്തുക]
  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Retrieved 9 May 2013.
  2. "As Babulal Marandi goes back to BJP, his JVM-P MLAs join Congress". www.timesnownews.com. Election Commission of India. 17 February 2020. Retrieved 11 May 2020.
  3. "Merger of Jharkhand Vikas Morcha (Prajatantrik), a recognized State Party in the State of Jharkhand with the Bharatiya Janata Party". Election Commission of India. 6 March 2020. Retrieved 11 May 2020.
  4. "Jharkhand Vikas Morcha Prajatantrik To Merge With BJP On February 17: Babulal Marandi". ndtv. Retrieved 11 May 2020.
  5. "Jharkhand Vikas Morcha pleases BJP, keeps out rebel MLAs from panel". newindianexpress. Retrieved 11 May 2020.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]