ചന്ദ്രശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chandra Shekhar
Chandrashekhar.jpg
11th Prime Minister of India
ഓഫീസിൽ
November 10, 1990 – June 21, 1991
മുൻഗാമിVishwanath Pratap Singh
പിൻഗാമിP. V. Narasimha Rao
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-07-01)ജൂലൈ 1, 1927
Ibrahimpatti, United Provinces, British India
മരണംജൂലൈ 8, 2007(2007-07-08) (പ്രായം 80)
New Delhi, National Capital Territory of Delhi, India
രാഷ്ട്രീയ കക്ഷിJanata Dal / Samajwadi Janata Party (Rashtriya)

ചന്ദ്രശേഖർ സിംഗ് ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1927 ജൂലൈ 1-നു ജനിച്ചു. 1962 മുതൽ 1967 വരെ ചന്ദ്രശേഖർ രാജ്യസഭാംഗമായിരുന്നു.

വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്ന ചന്ദ്രശേഖർ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോൺഗ്രസ് പുറമേനിന്നുള്ള പിന്തുണ പിൻ‌വലിച്ചപ്പോൾ മാർച്ച് 6, 1991-ന് ചന്ദ്രശേഖർ രാജിവെച്ചു. എങ്കിലും വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടർന്നു.

പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ ചന്ദ്രശേഖർ എന്നും ശ്രദ്ധാലുവായിരുന്നു. 1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖർ.


ചരമം[തിരുത്തുക]

2007 ജൂലൈ 8-നു ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ വെച്ച് ചന്ദ്രശേഖർ അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ എന്ന രക്ത സംബന്ധിയായ രോഗമായിരുന്നു മരണകാരണം.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-08.
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖർ&oldid=3796990" എന്ന താളിൽനിന്ന് ശേഖരിച്ചത്