Jump to content

ഇന്ത്യൻ പ്രധാനമന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prime Minister of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രധാനമന്ത്രി
ഇന്ത്യ
भारत का प्रधान मंत्री
ദേശീയമുദ്ര
പദവി വഹിക്കുന്നത്
നരേന്ദ്ര മോദി
ഔദ്യോഗിക വസതി7 റേസ് കോഴ്സ് റോഡ്,
ന്യൂ ഡെൽഹി
നിയമിക്കുന്നത്രാഷ്ട്രപതി
കാലാവധിഅഞ്ച് വർഷം, വീണ്ടും തെരഞ്ഞെടുക്കാവുന്നത്
പ്രഥമവ്യക്തിജവഹർലാൽ നെഹ്‌റു
അടിസ്ഥാനംഇന്ത്യൻ ഭരണഘടന
ഓഗസ്റ്റ് 15,1947
പിൻഗാമിഡോ.മൻമോഹൻ സിംഗ്
വെബ്സൈറ്റ്പ്രധാനമന്ത്രിയുടെ ഓഫീസ്

ഇന്ത്യൻ പ്രധാനമന്ത്രി (ഹിന്ദി: भारत के प्रधान मंत्री,ഇംഗ്ലീഷ്: Prime Minister of India) സർക്കാരിന്റെ തലവനാണ്. മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌. രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌. ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്‌) നയിക്കുന്നതും പ്രധാനമന്ത്രിയാണ്.

മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്. രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ജവഹർലാൽ നെഹ്രു ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ചരിത്രം

[തിരുത്തുക]

ഇന്ത്യയിൽ പാർലമെന്ററി ഭരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായത്തിൽ നിന്നും രൂപം കൊണ്ടിട്ടുള്ളതാണ്. ഇത്തരം ഭരണ സമ്പ്രദായങ്ങളിൽ രാജ്യത്തിന്റെ തലവൻ (രാജാവ്, രാഷ്ട്രപതി, ഗവർണ്ണർ ജനറൽ തുടങ്ങിയവ) ഒരു ആലങ്കാരിക പദവി മാത്രമായിരിക്കും. പ്രധാനമന്ത്രിയായിരിക്കും രാജ്യത്തിന്റേയും എക്സിക്യൂട്ടീവിന്റേയും യഥാർഥ തലവൻ.

കർത്തവ്യങ്ങളും അധികാരവും

[തിരുത്തുക]

പ്രധാനമന്ത്രിയാണ് മന്ത്രിസഭയിലെ മറ്റംഗങ്ങളെ നിയമിക്കുവാൻ വേണ്ടി രാഷ്ട്രപതിയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്. ഭരണത്തിൽ രാഷ്ട്രപതിയെ സഹായിക്കാനും ഉപദേശിക്കുവാനുമുള്ള ചുമതല പ്രധാനമന്ത്രിയ്ക്കാണ്. മറ്റു മന്ത്രിമാർക്ക് നൽകപ്പെട്ടിട്ടില്ലാത്ത എല്ലാ വകുപ്പുകളുടേയും ചുമതലയും പ്രധാനമന്ത്രിയ്ക്കായിരിക്കും. കൂടാതെ താഴെ പറയുന്ന വകുപ്പുകൾ എപ്പോഴും പ്രധാനമന്ത്രിയ്ക്ക് കീഴിലായിരിക്കും.

  • പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയം; (Ministry of Personal, Public Grievance and Pensions)
  • ആസൂത്രണ വകുപ്പ് (Niti Aayog)
  • ആണവോർജ്ജ വകുപ്പ് (Department of Atomic Energy)
  • ബഹിരാകാശ വകുപ്പ് (Department of Space)

ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 75 അനുസരിച്ച് പ്രധാനമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വേതനം നിശ്ചയിക്കുന്നത് പാർലമെന്റാണ്.

പ്രാബല്യത്തിൽ വന്നത് ശമ്പളം 2009ൽ ശമ്പളം 2010ൽ
2009 ജനുവരി 20 100000 135000
സ്രോതസ്സ്: പിഎംഇന്ത്യ

തെരഞ്ഞെടുപ്പു പ്രക്രിയ

[തിരുത്തുക]

യോഗ്യത

[തിരുത്തുക]

ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 84 അനുസരിച്ച് പ്രധാനമന്ത്രിയാവാനുള്ള യോഗ്യത താഴെ പറയുന്നു

  • ഇന്ത്യൻ പൗരനായിരിക്കണം
  • ലോകസഭാംഗമോ രാജ്യസഭാംഗമോ ആയിരിക്കണം.തെരഞ്ഞെടുക്കുമ്പോൾ ഇവയിലൊന്നല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ ലോകസഭാംഗമോ രാജ്യസഭാംഗമോ ആയി തെരഞ്ഞെടുക്കപ്പെടണം.
  • കുറഞ്ഞ പ്രായം 25 (ലോകസഭാംഗം) അല്ലെങ്കിൽ 30 (രാജ്യസഭാംഗം) വയസ്സ്.(This clause is nowhere mentioned in article 84 of Indian Constitution)

സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ആദായം സ്വീകരിക്കുന്നവർക്ക് പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയുണ്ടാവില്ല

പ്രതിജ്ഞ

[തിരുത്തുക]

Oath of office:

I, <name>, do swear in the name of God/solemnly affirm that I will bear true faith and allegiance to the Constitution of India as by law established, that I will uphold the sovereignty and integrity of India, that I will faithfully and conscientiously discharge my duties as Prime Minister for the Union and that I will do right to all manner of people in accordance with the Consitution and the law, without fear or favour, affection or ill-will.

— Constitution of India, Third Schedule, Part I

Oath of secrecy:

I, <name>, do swear in the name of God/solemnly affirm that I will not directly or indirectly communicate or reveal to any person or persons any matter which shall be brought under my consideration or shall become known to me as Prime Minister for the Union except as may be required for the due discharge of my duties as such Minister.

— Constitution of India, Third Schedule, Part II

വസ്തുവകകൾ

[തിരുത്തുക]

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പ്രധാനമന്ത്രി&oldid=3957863" എന്ന താളിൽനിന്ന് ശേഖരിച്ചത്