മൻമോഹൻ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൻമോഹൻ സിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൻമോഹൻ സിങ്
ഇന്ത്യൻ മുൻ പ്രധാനമന്ത്രി
ഓഫീസിൽ
22 മെയ് 2004 – 26 മേയ് 2014
രാഷ്ട്രപതിഎ.പി.ജെ. അബ്ദുൾ കലാം
പ്രതിഭാ പാട്ടിൽ
പ്രണബ് മുഖർജി
മുൻഗാമിഅടൽ ബിഹാരി വാജ്പേയ്
പിൻഗാമിനരേന്ദ്ര മോദി
ഇന്ത്യൻ വിദേശകാര്യ മന്ത്രി
ഓഫീസിൽ
6 നവംബർ 2005 – 24 ഒക്ടോബർ 2006
മുൻഗാമികെ. നട്‌വർ സിങ്
പിൻഗാമിപ്രണബ് മുഖർജി
ഇന്ത്യൻ ധനകാര്യ മന്ത്രി
ഓഫീസിൽ
30 നവംബർ 2008 – 24 ജനുവരി 2009
മുൻഗാമിപി. ചിദംബരം
പിൻഗാമിപ്രണബ് മുഖർജി
ഓഫീസിൽ
21 ജൂൺ 1991 – 16 മെയ് 1996
പ്രധാനമന്ത്രിപി.വി. നരസിംഹ റാവു
മുൻഗാമിമധു ദണ്ഡവതെ
പിൻഗാമിജസ്വന്ത് സിങ്
ഭാരതീയ റിസർവ് ബാങ്ക് - ഗവർണർ
ഓഫീസിൽ
1982–1985
മുൻഗാമിഐ.ജി. പട്ടേൽ
പിൻഗാമിഅമിതവ് ഘോഷ്
ആസ്സമിൽ നിന്നുള്ള രാജ്യസഭ അംഗം
ഓഫീസിൽ
1991-1995, 1995-2001, 2001-2007, 2007-2013, 2013-2019, – 2019-2024(രാജസ്ഥാൻ)
വ്യക്തിഗത വിവരങ്ങൾ
ജനനം (1932-09-26) 26 സെപ്റ്റംബർ 1932  (91 വയസ്സ്)
ഗാഹ്, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ ഇപ്പോഴത്തെ പാകിസ്താൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഗുർശരൺ കൗർ
കുട്ടികൾഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്
വസതിs7 റോസ് കോഴ്സ് റോഡ്, ഡൽഹി
അൽമ മേറ്റർപഞ്ചാബ് സർവ്വകലാശാല,
സെന്റ് ജോൺ കോളേജ്, കേംബ്രിഡ്ജ് സർവ്വകലാശാല,
കേംബ്രിഡ്ജ് സർവകലാശാല,
നഫീൽഡ് കോളേജ്,
ഓക്സ്ഫഡ് സർവകലാശാല
തൊഴിൽസാമ്പത്തിക ശാസ്ത്രജ്ഞൻ

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു.[1]

സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ 2004 മേയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്.[2] ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു [3].

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹനെ വിലയിരുത്തേണ്ടത്‌. പഞ്ചാബ്‌ സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്‌.) അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌.[4] ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു.[5] എന്നാൽ പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിങിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയിൽ അറിയപ്പെടുന്നുണ്ട്.[6]

2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.[7] ലൈസൻസ്‌ രാജ്‌ സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌ തുടക്കമിടുകയും ചെയ്യാൻ ഇദ്ദേഹത്തിനായി എന്ന്‌ വിലയിരുത്തപ്പെടുന്നു.[8]

ആദ്യകാല ജീവിതം[തിരുത്തുക]

1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു.[1] പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്.[9] ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അച്ഛ്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.[10] ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[10][11]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1957 ൽ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി ഉദ്യോഗത്തിൽ ചേർന്നു. 1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി, 1969 വരെ ആ ജോലിയിൽ തുടർന്നു.[11][12] 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിങ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി ഉദ്യോഗം പുനരാരംഭിച്ചു. അന്താരാഷ്ട്ര വ്യാപാരം എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസ്സുകൾ എടുത്തിരുന്നത്.[12] 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.[13] 1980-1982 കാലത്ത് മൻമോഹൻ സിങിന്റെ സേവനം ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു.[14] 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യാക്ഷനായി സിങ് നിയമിതനായി.[15][16] ആസൂത്രണവകുപ്പിലെ ഉദ്യോഗത്തിനുശേഷം, മൻമോഹൻ സിങ്, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. ജനീവയിലായിരുന്നു ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം.[17]

ജനീവയിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ, പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[18][19]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ധനകാര്യ മന്ത്രി[തിരുത്തുക]

പി.വി. നരസിംഹറാവു ആണ് മൻമോഹൻ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്.[20] പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ലോക് സഭയിലേക്കെത്താനാണ് മൻമോഹൻ സിങിനോട് റാവു ഉത്തരവിട്ടത്. ആദ്യം താൻ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂർവ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ അംഗീകരിക്കുകയായിരുന്നുവെന്ന് മൻമോഹൻ സിങ് പിന്നീട് ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.[21]

മൻമോഹൻ സിങ് ധനകാര്യവകുപ്പിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പയെടുക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് ഐ.എം.എഫ് ഇന്ത്യയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിടാനും മൻമോഹൻ സിംഗ് നിർബന്ധിതനായി.[22][23] നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതൽ വേഗത്തിൽ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെൻ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി.ചിദംബരം മൻമോഹൻ സിങ്ങിനെ ഉപമിച്ചത്.[24] ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ആ രാജികത്ത് സ്വീകരിക്കുകയുണ്ടായില്ല. പകരം റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നവർ മാത്രം ശിക്ഷ ഏറ്റുവാങ്ങിയാൽ മതി എന്നും ധനകാര്യമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ് ആ സംഭവത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.[25]

1992-1993 കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായിരുന്നു. 1993-1994 സാമ്പത്തികവർഷത്തിലാണ് സിങ് ആർ.എൻ.മൽഹോത്ര കമ്മറ്റി റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്.[26] സിങ് നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ട് നടപ്പു സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 7.3 ശതമാനത്തിലേക്കെത്തിയെങ്കിലും, വിപണിയിൽ അത് ദൃശ്യമായിരുന്നില്ല.[27]

രാജ്യസഭ[തിരുത്തുക]

1991 ലാണ് മൻമോഹൻ സിംഗ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. ആസ്സാം സംസ്ഥാനത്തിൽ നിന്നുമാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 1995,2001,2007 ലും പിന്നീട് 2013 ലും തിരഞ്ഞെടുക്കപ്പെട്ടത് ആസ്സാം സംസ്ഥാനത്തിൽ നിന്നാണ്.[28] 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിംഗ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു. 1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991 മുതൽ 2024 വരെ 6 തവണയിൽ തുടർച്ചയായി 33 വർഷം കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിംഗ് 2024 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയായതിനെ തുടർന്ന് പ്രായാധിക്യത്തിൻ്റെ അവശതകൾ മൂലം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[29]

രാജ്യസഭയിൽ അംഗം

  • 2019-2024 (രാജസ്ഥാൻ)
  • 2013-2019 (അസാം)
  • 2007-2013 (അസാം)
  • 2001-2007 (അസാം)
  • 1995-2001 (അസാം)
  • 1991-1995 (അസാം)

പ്രധാനമന്ത്രി[തിരുത്തുക]

ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച പ്രതിച്ഛായ ഉള്ളയാളാണ് മൻമോഹൻ സിങ്. ഒരു പക്ഷേ ജവഹർലാൽ നെഹ്രുവിനേക്കാളും മികച്ച ഒരു പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ് എന്ന് എഴുത്തുകാരനായ ഖുശ്വന്ത് സിങ് അഭിപ്രായപ്പെടുന്നു. 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്റെ കയ്യിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുടനടി തനിക്കു തിരിച്ചു തന്നുവെന്ന് ഖുശ്വന്ത് സിങ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ മൻമോഹനെകുറിച്ച് പറഞ്ഞിരിക്കുന്നു.[30] 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ ഡൽഹി സൗത്ത് നിയോജകമണ്ഡലത്തിൽ നിന്നും മൻമോഹൻ സിങ് പരാജയപ്പെട്ടിരുന്നു. മറ്റു രാഷ്ട്രത്തലവന്മാർ പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് മൻമോഹൻ സിങിന്റേതെന്ന് ന്യൂസ് വീക്ക് മാസിക അഭിപ്രായപ്പെടുന്നു. മറ്റു രാഷ്ട്രീയക്കാർ പിന്തുടരേണ്ട ഒരു വ്യക്തിത്വമുള്ള മനുഷ്യനാണ് മൻമോഹൻ എന്ന് ഈജിപ്തിന്റെ വൈസ് പ്രസിഡന്റായ മുഹമ്മദ്‌ എൽബറാദി ന്യൂസ് വീക്കിന്റെ ഈ ലേഖനത്തിൽ പറയുന്നു.[31] ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, വ്യക്തിയെ കണ്ടെത്താൻ ഫോബ്സ് മാസിക 2010 ൽ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങിന്റെ സ്ഥാനം 18 ആമത് ആയിരുന്നു.[32]

രണ്ടാമൂഴത്തിലെ പ്രധാനമന്ത്രി സ്ഥാനം എന്നാൽ സിങിന് അത്രക്ക് സുഖകരമല്ലായിരുന്നു. സർക്കാരിനെതിരേ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നു.[33] ജൂലൈ 2012 ലെ ടൈംമാസികയുടെ ഏഷ്യാ പതിപ്പ് മൻമോഹൻസിങിന്റെ മുഖചിത്രവുമായാണ് പുറത്തിറങ്ങിയത്. പ്രതീക്ഷക്കൊത്തുയരാത്ത ഒരാളായിട്ടാണ് മൻമോഹൻസിങിനെ ടൈം മാസിക അതിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിൽ ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ് പരാജയപ്പെട്ടുവെന്ന് അവർ ലേഖനത്തിൽ പറയുന്നു.[34] എന്നാൽ കോൺഗ്രസ്സും സഖ്യകക്ഷികളും ഈ ആരോപണത്തെ നിഷേധിക്കുകയാണുണ്ടായത്. ഐക്യ പുരോഗമനസഖ്യത്തെ പുറത്തു നിന്നും പിന്തുണക്കുന്ന ലാലു പ്രസാദ് യാദവ് മാസികയിലെ പ്രസ്താവനകളുടെ പേരിൽ അമേരിക്കക്കെതിരേ തന്നെ ആഞ്ഞടിക്കുകയുണ്ടായി.[35]

പതിനാലാം ലോക സഭ[തിരുത്തുക]

2004 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ്സ് മറ്റു കക്ഷികളുമായി കൂടിച്ചേർന്ന് യു.പി.എ സഖ്യം രൂപീകരിക്കുകയും മന്ത്രിസഭക്കുള്ള തങ്ങളുടെ അവകാശം ഉന്നയിക്കുകയും ചെയ്തു. യു.പി.എ ചെയർമാൻ ആയ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിങിന്റെ പേരു നിർദ്ദേശിക്കുകയായിരുന്നു. ഒരു തവണ പോലും ലോക സഭയിലേക്ക് എത്താൻ കഴിയാതിരുന്ന മൻമോഹൻ സിങിന്റെ സ്ഥാനാർത്ഥിത്വം അത്ഭുതകരമായിരുന്നു. 2004 മെയ് 22 ന് മൻമോഹൻ സിംഗ് ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[36]

സാമ്പത്തിക നയങ്ങൾ[തിരുത്തുക]

ധനമന്ത്രിയായിരുന്നപ്പോൾ തുടങ്ങി വെച്ച സാമ്പത്തിക നയങ്ങൾക്ക് മൻമോഹൻ സിംഗ് കൂടുതൽ കരുത്തു പകർന്നു. സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ പതുക്കെ ഇന്ത്യൻ വിപണിയുടെ ശക്തി കൂട്ടി.[37] മൻമോഹൻ സിങും, ധനകാര്യമന്ത്രി പി.ചിദംബരവും ചേർന്ന് ഈ നയങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാൻ തുടങ്ങി. ഇക്കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8–9% ആയി മാറി.[38] 2007 ൽ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.

വാജ്പേയി സർക്കാർ തുടങ്ങിവെച്ച ഇന്ത്യയിലെ പ്രധാന നഗരങ്ങളെ തമ്മിൽ റോഡു മാർഗ്ഗം ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതി മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് തുടർന്നു.[39] ബാങ്കിംഗ് സാമ്പത്തിക മേഖലയിൽ കൂടുതൽ നവീകരണങ്ങൾ മൻമോഹൻ സിംഗ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരുന്നു.[40] കർഷകരുടെ തിരിച്ചടക്കാൻ പറ്റാത്ത കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ സ്വീകരിച്ചു.[41] 2005 ൽ വില്പന നികുതിയെ പരിഷ്കരിച്ച് മൂല്യ വർദ്ധിത നികുതി പരിഷ്കാരം നടപ്പിലാക്കി.[42] 2008 കളുടെ തുടക്കത്തിൽ ലോകമെമ്പാടും ബാധിച്ച മൂല്യശോഷണം ഇന്ത്യയിലും അനുഭവപ്പെട്ടു.[43]

ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ[തിരുത്തുക]

ആരോഗ്യരംഗത്ത് മികച്ച സേവനങ്ങൾ സാധാരണ ജനങ്ങൾ ലഭ്യമാക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എന്നൊരു പദ്ധതി മൻമോഹൻ സർക്കാർ ആരംഭിച്ചു.[44] രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% സീറ്റ് പിന്നോക്ക ജാതിക്കാർക്കായി മൻമോഹൻ സിംഗ് സർക്കാർ സംവരണം ചെയ്തു. ഇത് ഒരു സമരപരമ്പരക്കു തന്നെ തുടക്കം കുറിച്ചു.

ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഒറീസ്സ, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ ഐ.ഐ.ടി വീതം സ്ഥാപിച്ചു.[45] ഗ്രാമീണമേഖലകളിലുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു, സർവശിക്ഷ അഭിയാൻ പദ്ധതി തുടർന്നു.[46]

ദേശീയ സുരക്ഷ[തിരുത്തുക]

2008 നവംബറിലെ മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻവസ്റ്റ്ഗേഷൻ ഏജൻസി എന്ന പ്രത്യേക അന്വേഷണ വിഭാഗത്തെ രൂപീകരിച്ചത് മൻമോഹൻ സർക്കാരാണ്. ഇന്ത്യയിലെ പൗരന്മാർക്ക് ഒരു കേന്ദ്രീകൃത തിരിച്ചറിയൽ കാർഡുകൾ നൽകാനായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപവത്കരിച്ചു. വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഒരു തിരിച്ചറിയൽ കാർഡായിരിക്കും ഇത്.

കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ മൻമോഹൻ സർക്കാർ ശ്രമിച്ചുവെങ്കിലും കുറേക്കാലത്തേക്കു മാത്രമേ അത് വിജയകരമായുള്ളു. അതിനുശേഷം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റക്കാർ കാശ്മീരിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ തീവ്രവാദപ്രവർത്തനങ്ങൾ ഏറെക്കുറെ കുറക്കാൻ മൻമോഹൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.

നിയമനിർമ്മാണം[തിരുത്തുക]

ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കുവാൻ വേണ്ടി മൻമോഹൻ സിംഗ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.[47] ഇത് പ്രകാരം വർഷത്തിൽ ഒരു 100 ദിവസം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗ്രാമീണർക്ക് ഉറപ്പായും തൊഴിൽ നൽകിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. 2009 ലെ കണക്കനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് പ്രതിദിനം 120 രൂപയാണ് വേതനം. 2013 വേതനനിരക്ക് ഉയർത്തിയിട്ടുണ്ട്, ഓരോ സംസ്ഥാനത്തും വിവിധ നിരക്കുകളായിരിക്കും, കേരളത്തിൽ ഇത് പ്രതിദിനം 150 ഇന്ത്യൻ രൂപയാണ്.[48]

മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മറ്റൊരു വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു വിവരാവകാശ നിയമം.[49] ഇതുപ്രകാരം ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്നു.[50] 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.[51]

വിദേശ നയം[തിരുത്തുക]

തന്റെ മുൻഗാമികളായ പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി മുതലായവർ തുടങ്ങിവെച്ചതോ പിന്തുടർന്നു പോന്നതോ ആയ നയങ്ങൾ തന്നെയാണ് വിദേശ രാജ്യങ്ങളുമായി മൻമോഹൻ സിംഗും തുടർന്നത്. പാകിസ്താനുമായി ഉന്നത തല ചർച്ചകൾ പല വട്ടം നടത്തി. ഇരു രാജ്യത്തേയും മുതിർന്ന ഉദ്യോഗസ്ഥർ ഒരു സമവായത്തിനായി പല തവണ ചർച്ചകൾ നടത്തുകയുണ്ടായി. ഇന്ത്യാ ചൈനാ അതിർത്തി തർക്കങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സിംഗിന്റെ ഭരണകാലത്ത് പലവട്ടം ശ്രമങ്ങൾ നടന്നു. 2006 ൽ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ ഇന്ത്യ സന്ദർശിക്കുകയും, പിന്നീട് 2008 ജനുവരിയിൽ മൻമോഹൻ സിംഗ് ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.[52] ചർച്ചകളുടേയും സന്ദർശനങ്ങളുടേയും ഫലമെന്നോണം 44 ഓളം വർഷങ്ങളായി അടച്ചിട്ടിരുന്ന നാഥുല പാത വീണ്ടും വ്യാപാര ആവശ്യങ്ങൾക്കായി തുറന്നു.[53] 2010 ഓടെ ചൈന ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി.[54]

അഫ്ഗാനിസ്ഥാനുമായി വളരെ നല്ല ബന്ധമാണ് മൻമോഹൻ സിങ് സർക്കാർ തുടർന്നുകൊണ്ടുപോയിരുന്നത്. അഫ്ഗാന് സഹായങ്ങൾ നല്കിയ രാജ്യങ്ങളുടെ പട്ടികയിൽ വളരെ മുമ്പിലാണ് ഇന്ത്യയുടെ സ്ഥാനം. 2008 ൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഹമീദ് കർസായി ഇന്ത്യ സന്ദർശിച്ച വേളയിൽ, മൻമോഹൻ സിങ് അഫ്ഗാനിസ്ഥാനു നൽകി വരുന്ന സഹായങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയുണ്ടായി. ആതുരാലയങ്ങളും, സ്കൂളുകളും, അടിസ്ഥാനസൗകര്യവികസനത്തിനും ഒക്കെയായിരുന്നു ഈ സഹായധനങ്ങൾ മുഴുവൻ ചിലവിട്ടിരുന്നത്.[55]

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമായി കൊണ്ടുപോകാൻ മൻമോഹൻ സിങ് സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. 2005 ൽ ആണവകരാറുമായുള്ള ചർച്ചകൾക്കായി മൻമോഹൻ സിങ് അമേരിക്ക സന്ദർശിക്കുകയുണ്ടായി. ഇന്ത്യയിലെ ആണവറിയാക്ടറുകൾ പരിശോധിക്കാൻ അന്താരാഷ്ട്ര ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയെ അനുവദിക്കാമെന്നുള്ള ഉറപ്പിൽ ഇന്ത്യക്ക് ആണവ ഇന്ധനവും, സാങ്കേതിക വിദ്യയും നൽകാമെന്ന് അമേരിക്ക സമ്മതിക്കുകയുണ്ടായി. രണ്ടുകൊല്ലത്തോളമെടുത്ത ചർച്ചകൾക്കും, പരിശോധനകൾക്കും ശേഷം 10 ഒക്ടോബർ 2008 ൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ആണവകരാറിൽ ഒപ്പു വെച്ചു.[56][57] 2009 നവംബറിൽ മൻമോഹൻ സിങ് തന്റെ അമേരിക്കൻ സന്ദർശനവേളയിൽ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ചർച്ച നടത്തുകയുണ്ടായി.

പതിനഞ്ചാം ലോക് സഭ[തിരുത്തുക]

പതിനഞ്ചാം ലോക സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു പൂർത്തിയാക്കിയത്. ആന്ധ്രപ്രദേശ്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വൻ വിജയം നേടിയാണ് ഭരണകക്ഷികൂടിയായ കോൺഗ്രസ്സ് ലോക് സഭയിലേക്കെത്തിയത്.[58] മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ ഐക്യപുരോഗമനസംഖ്യം കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തി. ഇതോടെ അഞ്ചു വർഷം പൂർത്തിയാക്കിയശേഷം വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെയാളായി മൻമോഹൻ സിങ്. ജവഹർലാൽ നെഹ്രു ആയിരുന്നു ആദ്യത്തെ വ്യക്തി. 543 അംഗ പാർലിമെന്റിൽ 322 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ്സും സഖ്യകക്ഷികളും കൂടെ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചു. ബഹുജൻ സമാജ് പാർട്ടി, സമാജ് വാദി പാർട്ടി, ജനതാ ദൾ, രാഷ്ട്രീയ ജനതാ ദൾ എന്നിവർ ഐക്യ പുരോഗമനസഖ്യത്തിന് പുറത്തു നിന്നും പിന്തുണ നൽകി.[59] 22 മെയ് 2009 ന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.[60] 2009 ലെ പൊതു തിരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്നു.

കുടുംബ ജീവിതം[തിരുത്തുക]

മൻമോഹൻ സിങ് 1958 ലാണ് വിവാഹിതനാവുന്നത്. ഗുർശരൺ കൗർ ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്.[61] ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്.[62] ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ് ഉപീന്ദർസിങ്. ആറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദാമൻ സിങ്, ഡൽഹിയിലെ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. അമൃത് സിങ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി ജോലി ചെയ്യുന്നു.[63]

ബിരുദങ്ങളും, പദവികളും[തിരുത്തുക]

ബഹുമതികൾ, അന്താരാഷ്ട്ര അംഗീകാരങ്ങൾ[തിരുത്തുക]

വർഷം ബഹുമതി സംഘടന
2010 വേൾഡ് സ്റ്റേറ്റ്മാൻ അവാർഡ്[64] അപ്പീൽ ഓഫ് കോൺഷ്യൻസ് ഫൗണ്ടേഷൻ
2005 ലോകത്തിലെ സ്വാധീനശക്തിയുള്ള 100 വ്യക്തികൾ[65] ടൈം മാസിക
2002 ഔട്ട്സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ്[66] ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്
2000 അണ്ണാസാഹേബ് ചിരുമുലേ അവാർഡ്[67] അണ്ണാസാഹേബ് ചിരുമുലേ ട്രസ്റ്റ്
1999 ഹിസ് ഹൈനസ് കാഞ്ചി ശ്രീ പരമേശ്വര അവാർഡ് ഫോർ എക്സലൻസ്[68] ശ്രീ ആർ.വെങ്കിട്ടരാമൻ, ദ സെന്റിനേറിയൻ ട്രസ്റ്റ്
1999 ഫെല്ലോ ഓഫ് ദ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, ന്യൂ ഡെൽഹി[69] നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്
1997 ലോക മാന്യ തിലക് അവാർഡ്[70] തിലക് സ്മാരക ട്രസ്റ്റ്, പൂനെ
1997 ജസറ്റിസ്.കെ.എസ്.ഹെഗ്ഡേ അവാർഡ്[71] ജസറ്റിസ്.കെ.എസ്.ഹെഗ്ഡേ ഫൗണ്ടേഷൻ
1997 നിക്കി ഏഷ്യാ പ്രൈസ് ഫോർ റീജിയനൽ ഗ്രോത്ത്[67] നിഹോൺ കൈസൽ .
1996 ഓണററി പ്രൊഫസ്സർ[72] ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്,ഡൽഹി സർവ്വകലാശാല, ഡൽഹി
1995 ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ് (1994–95)[73] ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസ്സിയേഷൻ
1994 ഫിനാൻസ് മിനിസ്റ്റർ ഓഫ് ദ ഇയർ[67] ഏഷ്യാമണി
1994 ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ്(1994–95)[67] ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസ്സിയേഷൻ.
1994 ഡിസ്റ്റിംഗ്യൂഷ്ഡ് ഫെല്ലോ ഓഫ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്[67] ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, സെന്റർ ഫോർ ഏഷ്യാ ഇക്കോണമി, പൊളിറ്റിക്സ് ആന്റ് സൊസൈറ്റി
1994 ഓണററി ഫെല്ലോ, നഫീൽഡ് കോളേജ്[67] നഫീൽഡ് കോളേജ്, ഓക്സ്ഫഡ് സർവ്വകലാശാല, ഇംഗ്ലണ്ട്
പദവികൾ
മുൻഗാമി
ഐ.ജി.പട്ടേൽ
ഭാരതീയ റിസർവ് ബാങ്ക് ഗവർണർ
1982–1985
പിൻഗാമി
അമിതാവ് ഘോഷ്
മുൻഗാമി ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ
1985–1987
പിൻഗാമി
പി.ശിവശങ്കർ
മുൻഗാമി
യശ്വന്ത് സിൻഹ
ഇന്ത്യൻ ധനകാര്യ മന്ത്രി
1991–1996
പിൻഗാമി
ജസ്വന്ത് സിങ്
മുൻഗാമി
കെ.നട്വർ സിങ്
ഇന്ത്യൻ വിദേശകാര്യ മന്ത്രി
2005–2006
പിൻഗാമി
മുൻഗാമി ഇന്ത്യൻ ധനകാര്യ മന്ത്രി
2008–2009
മുൻഗാമി ഇന്ത്യൻ ധനകാര്യ മന്ത്രി
2012
പിൻഗാമി
മുൻഗാമി പ്രധാനമന്ത്രി
2004–2014
പിൻഗാമി
ആസൂത്രണ കമ്മീഷൻ ചെയർപേഴ്സൺ
2004–2014

അവലംബം[തിരുത്തുക]

  • കെ, ഭൂഷൻ (2004). മൻമോഹൻ സിംഗ് എ വിഷണറി ടു സെർടെൻറ്റി. എ.പി.എച്ച്. ISBN 978-8176486941. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  1. 1.0 1.1 "മൻമോഹൻ സിങ്". ഭാരതസർക്കാർ. പ്രധാനമന്ത്രി മൻമോഹൻ സിംഗ് - ലഘൂജീവചരിത്രം
  2. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 9
  3. "സിങ് ഈസ് കിങ്-യു.പി.എ വിൻസ് ട്രസ്റ്റ് വോട്ട്". ഐ.ബി.എൻ.ലൈവ്. 23-ജൂലൈ-2008. {{cite news}}: Check date values in: |date= (help)
  4. "മൻമോഹൻ സിങ്". ഭാരതസർക്കാർ.
  5. പൊളിറ്റിക്സ് ഇൻ ഇന്ത്യ സ്ട്രക്ചർ പ്രോസസ്സ് ആന്റ് പോളിസി. റൗട്ട്ലെഡ്ജ്. 2010. p. 161. ISBN 978-0415585880.
  6. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 39
  7. "മൻമോഹൻ സിങ്". ടൈം. 29-ഏപ്രിൽ-2010. Archived from the original on 2013-07-18. Retrieved 2013-07-09. {{cite news}}: Check date values in: |date= (help)
  8. മനീഷ്, ചാരി (2009). ഇന്ത്യ നേഷൻ ഓൺ ദ മൂവ്. ഐയൂണിവേഴ്സ്. p. 134-135. ISBN 978-1440116353.
  9. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 10
  10. 10.0 10.1 മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ വിദ്യാഭ്യാസം പുറം 10
  11. 11.0 11.1 "മൻമോഹൻ സിംഗിന്റെ ബയോ ഡാറ്റ". കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്. Archived from the original on 2012-01-24. Retrieved 2013-07-09.
  12. 12.0 12.1 മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ഔദ്യോഗിക ജീവിതം പുറം 10
  13. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ഭാരത സർക്കാർ സേവനങ്ങളിൽ പുറം 10-11
  14. "ഭാരതീയ റിസർവ് ബാങ്കിന്റെ മുൻ ഗവർണർമാർ". ഭാരതീയ റിസർവ് ബാങ്ക്. Archived from the original on 2013-07-22. Retrieved 2013 ജൂലൈ 09. {{cite web}}: Check date values in: |accessdate= (help)
  15. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ പുറം 11
  16. "മൻമോഹൻ സിംഗ് പ്രൊഫൈൽ". ദേശീയ പോർട്ടൽ, ഭാരത സർക്കാർ. Archived from the original on 2013-07-04. Retrieved 2013 ജൂലൈ 09. {{cite web}}: Check date values in: |accessdate= (help)
  17. "സെക്രട്ടറി ജനറൽ - സൗത്ത് കമ്മീഷൻ". ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി. Archived from the original on 2015-07-16. Retrieved 2013 ജൂലൈ 09. {{cite news}}: Check date values in: |accessdate= (help)
  18. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ പുറം 11
  19. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ പുറം 11
  20. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോംസ്- പുറം 44
  21. "ആർകിടെക്ട് ഓഫ് ന്യൂ ഇന്ത്യ" (PDF). കേംബ്രിഡ്ജ് അലുമ്നി. Archived from the original (PDF) on 2013-07-01. Retrieved 2013 ജൂലൈ 10. {{cite news}}: Check date values in: |accessdate= (help)
  22. "മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോം". റീഡിഫ്. 26-സെപ്തംബർ-2005. {{cite news}}: Check date values in: |date= (help)
  23. തോമസ്, ഫ്രീഡ്മാൻ (2007). ദ വേൾഡ് ഈസ് ഫ്ലാറ്റ്. ഡി&എം. ISBN 978-1553651758.[പ്രവർത്തിക്കാത്ത കണ്ണി]
  24. മേഘനാദ്, ദേശായി (04-ഏപ്രിൽ-2009). "ഇക്കണോമിക് റീഫോം ബൈ സ്റ്റെൽത്ത്". തെഹൽക്ക. Archived from the original on 2013-06-03. Retrieved 2013-07-10. {{cite news}}: Check date values in: |date= (help)
  25. "ഇന്ത്യൻ ലീഡേഴ്സ് ബാർസ് കീ എയ്ഡ് ഫ്രം ക്വിറ്റിങ് ഇൻ സ്റ്റോക്ക് സ്കാം". ന്യൂയോർക്ക് ടൈംസ്. 01-ജനുവരി-1994. {{cite news}}: Check date values in: |date= (help)
  26. "മൽഹോത്ര റെക്കമൻഡേഷൻസ്". ദ ഹിന്ദു. 02-നവംബർ-2012. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  27. മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 37
  28. "മൻമോഹൻസിംഗ് - രാജ്യസഭാ ചരിത്രം". ഭാരതസർക്കാർ (രാജ്യസഭ). Archived from the original on 2011-05-29. Retrieved 2013 ജൂലൈ 10. {{cite web}}: Check date values in: |accessdate= (help)
  29. Rajya sabha bids farewell to manmohan singh, 9-2-2024
  30. "മൻമോഹൻ സിങ് ഈസ് ദ ബെസ്റ്റ് എക്സാംപിൾ ഓഫ് ഇന്റഗ്രിറ്റി". ടൈംസ് ഓഫ് ഇന്ത്യ. 17-ഓഗസ്റ്റ്-2010. Archived from the original on 2013-05-24. Retrieved 2013-07-12. {{cite news}}: Check date values in: |date= (help)
  31. "ഗോ ടു ദ ഹെഡ് ഓഫ് ദ ക്ലാസ്സ്". ഡെയിലിബീസ്റ്റ്. 16-ഓഗസ്റ്റ്-2010. {{cite news}}: Check date values in: |date= (help)
  32. "ഡോക്ടർ.മൻമോഹൻ സിങ്". ഫോബ്സ്. ഡിസംബർ-2012. {{cite news}}: Check date values in: |date= (help)
  33. "ഇന്ത്യാസ് കറപ്ഷൻ സ്കാൻഡൽസ്". ബി.ബി.സി. 18-ഏപ്രിൽ-2012. {{cite news}}: Check date values in: |date= (help)
  34. "ടൈം മാഗസിൻ ഡബ്സ് മൻമോഹൻ സിങ് അസ് അണ്ടർ അച്ചീവർ". ടൈംസ് ഓഫ് ഇന്ത്യ. 08-ജൂലൈ-2012. Archived from the original on 2013-05-12. Retrieved 2013-07-12. {{cite news}}: Check date values in: |date= (help)
  35. "കോൺഗ്രസ്സ് കൗണ്ടേഴ്സ് ടൈം മാഗസിൻസ് അണ്ടർ അച്ചീവർ സ്റ്റേറ്റ്മെന്റ് എഗെയിൻസ്റ്റ് പി.എം". ഇന്ത്യൻ എക്സ്പ്രസ്സ്. 08-ജൂലൈ-2012. {{cite news}}: Check date values in: |date= (help)
  36. "മൻമോഹൻ സിംഗ് ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രി". ഭാരതസർക്കാർ.
  37. "ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ". സി.ഐ.എ വേൾഡ് ഫാക്ട് ബുക്. Archived from the original on 2008-06-11. Retrieved 2013-07-10.
  38. "ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ - വാർഷിക റിപ്പോർട്ട് (2004-2005)" (PDF). ധനകാര്യ വകുപ്പ് (ഭാരത സർക്കാർ).
  39. മനു, കൗശിക് (12-മെയ്-2013). "ഹൈവേ ടു പ്രോസ്പരിറ്റി". ബിസിനസ്സ് ടുഡേ. {{cite news}}: Check date values in: |date= (help)
  40. "ബാങ്കിംഗ് ഓൺ റീഫോം". ഇന്ത്യൻ എക്സ്പ്രസ്സ്.
  41. "ഫാർമേഴ്സ് ഡെബിറ്റ് വേവിംഗ് സ്കീം". പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ. 23-മെയ്-2008. {{cite news}}: Check date values in: |date= (help)
  42. "മൂല്യ വർദ്ധിത നികുതി". ഇക്കണോമിക് ടൈംസ്. 12-ജൂൺ-2004. {{cite news}}: Check date values in: |date= (help)
  43. "ഗ്ലോബൽ ഇൻഫ്ലേഷൻ ക്ലൈംബ്സ് ടു ഹിസ്റ്റോറിക്കൽ ലെവൽ". ന്യൂയോർക്ക് ടൈംസ്. 02-നവംബർ-2008. {{cite news}}: Check date values in: |date= (help)
  44. "നാഷണൽ റൂറൽ ഹെൽത്ത് മിഷൻ - ലക്ഷ്യങ്ങൾ". നാഷണൽ റൂറൽ ഹെൽത്ത് മിഷൻ. Archived from the original on 2013-07-13. Retrieved 2013 ജൂലൈ 10. {{cite web}}: Check date values in: |accessdate= (help)
  45. അക്ഷയ, മുകുൾ (02-ഓഗസ്റ്റ്-2007). "മൂവ് ഫോർ 8 മോർ ഐ.ഐ.ടീസ്". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2013-07-26. Retrieved 2013-07-10. {{cite news}}: Check date values in: |date= (help)
  46. "ഡയറക്ട് എസ്.എസ്.എ ഫണ്ട്സ് ഫോർ സ്കൂൾ പാനൽ". ഡെക്കാൺഹെറാൾഡ്. 13-ജൂൺ-2013. {{cite news}}: Check date values in: |date= (help)
  47. "ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം". എൻ.ആർ.ജി.എ. Retrieved 2013 ജൂലൈ 11. {{cite web}}: Check date values in: |accessdate= (help)
  48. "തൊഴിലുറപ്പ് പദ്ധതി വേതന നിരക്ക് - കേരളം" (PDF). എൻ.ആർ.ജി.എ. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= (help)
  49. "വിവരാവകാശ നിയമം". ഭാരതസർക്കാർ.
  50. "വിവരാവകാശ നിയമം എന്ത് ??" (PDF). ഭാരതസർക്കാർ. Retrieved 2013 ജൂലൈ 11. {{cite web}}: Check date values in: |accessdate= (help)
  51. "വിവരാവകാശ നിയമം". ഭാരതസർക്കാർ. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= (help)
  52. "ചൈനീസ് പ്രസിഡന്റ് ജു ഹിന്റാവോ അറൈവ്സ് ഇൻ ഇന്ത്യ". ഇന്ത്യാ ടുഡേ. ജൂലൈ-2006. {{cite news}}: Check date values in: |date= (help)
  53. "നാഥുല പാസ്സ് റീഓപ്പൺഡ് ആഫ്ടർ 44 ഇയേഴ്സ്". ഹിന്ദു ബിസിനസ്സ് ലൈൻ. 07-ജൂലൈ-2006. {{cite news}}: Check date values in: |date= (help)
  54. "ഇന്ത്യാ ബിക്കെയിം ചൈനാസ് സെക്കന്റ് ലാർജസ്റ്റ് ട്രേഡ് പാർട്ട്ണർ". പീപ്പിൾ ഡെയിലി. 19-ജനുവരി-2010. {{cite news}}: Check date values in: |date= (help)
  55. "ഇന്ത്യ അനൗൺസസ് മോർ അഫ്ഗാൻ എയ്ഡ്". ബി.ബി.സി. 04-ഓഗസ്റ്റ്-2008. {{cite news}}: Check date values in: |date= (help)
  56. "യു.എസ്, ഇന്ത്യ ഇങ്ക് ഹിസ്റ്റോറിക്ക് സിവിലിയൻ ന്യൂക്ലിയാർ ഡീൽ". പീപ്പിൾ ഡെയിലി. 11-ഒക്ടോബർ-2008. {{cite news}}: Check date values in: |date= (help)
  57. "ഇന്ത്യ-അമേരിക്ക സൈൻസ് ഹിസ്റ്റോറിക്ക് സിവിൽ ന്യൂക്ലിയാർ എഗ്രീമെന്റ്" (PDF). ഭാരതസർക്കാർ നയതന്ത്ര കാര്യാലയം. നവംബർ-2008. {{cite web}}: Check date values in: |date= (help)
  58. "സെക്കന്റ് യു.പി.എ വിൻ, ക്രൗൺ ഗ്ലോറി ഫോർ സോണിയാസ് അസെൻഡൻസി". ബിസിനസ്സ് സ്റ്റാൻഡാർഡ്. 16-മെയ്-2009. {{cite news}}: Check date values in: |date= (help)
  59. "പാർട്ടീസ് ബിഗ്, സ്മോൾ സ്ക്രാംബിൾ ടു സപ്പോർട്ട് യു.പി.എ". ഐ.ബി.എൻ ലൈവ്. 19-മേയ്-2009. Archived from the original on 2009-05-21. Retrieved 2013-07-12. {{cite news}}: Check date values in: |date= (help)
  60. "ടീം മൻമോഹൻ സെറ്റ് ടു ഫോം ഗവൺമെന്റ് ടുഡേ". ടൈംസ് നൗ. 22-മെയ്-2009. Archived from the original on 2009-05-27. Retrieved 2013-07-12. {{cite news}}: Check date values in: |date= (help)
  61. "മൻമോഹൻ സിങ് - ലഘു ജീവചരിത്രം". ഭാരതസർക്കാർ. Retrieved 2013 ജൂലൈ 12. {{cite news}}: Check date values in: |accessdate= (help)
  62. "മൻമോഹൻ സിങിന്റെ കുടുംബചിത്രം". ഇന്ത്യാ ടി.വി.ന്യൂസ്. 12-ജൂലൈ-2013. {{cite news}}: Check date values in: |date= (help)
  63. "പി.എംസ് ഡോട്ടർ പുട്സ് വൈറ്റ് ഹൗസ് ഇൻ ദ ഡോക്ക്". ടൈംസ് ഓഫ് ഇന്ത്യ. 21-ഡിസംബർ-2007. Archived from the original on 2012-10-24. Retrieved 2013-07-12. {{cite news}}: Check date values in: |date= (help)
  64. പി.ടി.ഐ (23-സെപ്തംബർ-2010). "മൻമോഹൻ സിങ് ഓണേഡ് വിത് 2010 വേൾഡ് സ്റ്റേറ്റ്മാൻ അവാർഡ്". ഹിന്ദുസ്ഥാൻ ടൈംസ്. Archived from the original on 2013-05-09. Retrieved 2012 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)
  65. സെൻ, അമർത്യ (18-ഏപ്രിൽ-2005). "മൻമോഹൻ സിങ്: ദ 2005 ടൈം 100". ടൈം. Archived from the original on 2012-03-07. Retrieved 2012 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)
  66. "ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്p". p. 1. Retrieved 2013 ജൂൺ 13. {{cite web}}: Check date values in: |accessdate= (help)
  67. 67.0 67.1 67.2 67.3 67.4 67.5 "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. {{cite web}}: Check date values in: |accessdate= (help)
  68. "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. കാഞ്ചി പരമേശ്വര അവാർഡ് ഫോർ എക്സലൻസ് {{cite web}}: Check date values in: |accessdate= (help)
  69. "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ പുരസ്കാരം {{cite web}}: Check date values in: |accessdate= (help)
  70. "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. ലോക മാന്യ തിലക് പുരസ്കാരം {{cite web}}: Check date values in: |accessdate= (help)
  71. "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. ജസ്റ്റീസ്.കെ.എസ്.ഹെഗ്ഡേ പുരസ്കാരം {{cite web}}: Check date values in: |accessdate= (help)
  72. "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. ഓണററി പ്രൊഫസ്സർ - ഡൽഹി സർവ്വകലാശാല {{cite web}}: Check date values in: |accessdate= (help)
  73. "കരിക്കുലം വിറ്റേ ഓഫ് പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ". സി.എസ്.ഐ.ആർ. Archived from the original on 2012-01-24. Retrieved 2013 ജൂൺ 13. ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ് {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൻമോഹൻ_സിങ്&oldid=4029856" എന്ന താളിൽനിന്ന് ശേഖരിച്ചത്