ചിരഞ്ജീവി (നടൻ)
ചിരഞ്ജീവി | |
---|---|
MP of Rajya Sabha for Andhra Pradesh | |
ഓഫീസിൽ 3 April 2012 – 2 April 2018 | |
Minister of Tourism (Independent Charge) | |
ഓഫീസിൽ 28 October 2012 – 15 May 2014 | |
മുൻഗാമി | Subodh Kant Sahay |
പിൻഗാമി | Shripad Yasso Naik |
Member of the Andhra Pradesh Legislative Assembly for Tirupati | |
ഓഫീസിൽ 2009–2012 | |
മുൻഗാമി | M. Venkataramana [1] |
പിൻഗാമി | M. Venkataramana [2] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [3] Mogalthur, West Godavari district, Andhra State, India (now in Andhra Pradesh, India) | 22 ഓഗസ്റ്റ് 1955
ദേശീയത | India |
രാഷ്ട്രീയ കക്ഷി | Indian National Congress (2011—present) Praja Rajyam Party |
മറ്റ് രാഷ്ട്രീയ അംഗത്വം | Praja Rajyam Party (2008—2011) |
പങ്കാളി | Surekha Konidela (m. 1980) |
കുട്ടികൾ | Ram Charan 2 daughters |
ബന്ധുക്കൾ |
|
വസതിs | Jubilee Hills, Hyderabad, Telangana, India (Permanent) New Delhi, Delhi, India (Official) |
അൽമ മേറ്റർ | |
ജോലി | Film Actor, Politician |
അവാർഡുകൾ | Padma Bhushan (2006) |
തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ് (ജനനം: ഓഗസ്റ്റ് 22, 1955).[4] മെഗാ സ്റ്റാർ എന്ന വിശേഷണത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്[5] .
1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നർസാപൂരിൽ ചിരഞ്ജീവി ജനിച്ചു. ബിരുദം നേടിയ ശേഷം 1977-ൽ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെവെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്.
അഭിനയജീവിതം
[തിരുത്തുക]1978-ൽ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.[6] തുടർന്നുള്ള അഞ്ചുവർഷങ്ങളിൽ 60-ഓളം സിനിമയിൽ അഭിനയിച്ചെങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളായിരുന്നില്ല. എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് 1987-ൽ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.
1988ൽ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിനുശേഷമാണ് മെഗാസ്റ്റാർ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്.[7] അതേവർഷംതന്നെ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നർഗീസ് ദത്ത് പുരസ്കാരം ലഭിച്ചു.[8]
ബോളിവുഡ് ചലച്ചിത്ര മേഖലയിൽ എരെ ശ്രദ്ധേയനാണ് ചിരഞ്ജീവി. ഇദ്ദേഹം ബോളിവുഡ് ചലച്ചിത്ര മേഖലയിൽ എത്തുന്നത് 1990ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ പ്രതിബന്ത് എന്ന സിനിമയാണ് ആദ്യമായി ബോളിവുഡ് ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചത്. ഈ സിനിമയിൽ ഇദ്ദേഹം കൂടാതെ ജൂഹി ചൗളയ്ക്കൊപ്പമാണ് ഇദ്ദേഹം അഭിനയിച്ചത്. പിന്നീട് തെലുങ്ക് സിനിമകൾകൊപ്പം ബോളിവുഡ് ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയായിരുന്നു. 1992ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ ആജ് കാ ഗുണ്ട രാജ് എന്ന സിനിമയിൽ മീനാക്ഷി ശേഷാദ്രിക്കൊപ്പം ഇദ്ദേഹം അഭിനയിക്കുകയും. ഈ സിനിമയ്ക്ക് വൻ വിജയം ആയിരുന്നു ലഭിച്ചത്. ഈ സിനിമ ഇദ്ദേഹം തന്നെ അഭിനയിച്ച തെലുങ്ക് ചലച്ചിത്രമായ ഗാംഗ് ലീഡർ എന്ന ചലച്ചിത്രത്തിന്റെ രീമേക്ക് ആയിരുന്നു. ഇദ്ദേഹം അവസാനമായി ബോളിവുഡിൽ അഭിനയിക്കുന്നത് 1994ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് ഗീത ആർട്ടസിൻ്റെ ബാനറിൽ അല്ലു അരവിന്ദിൻ്റെ നിർമ്മാണത്തിൽ റീലീസ് ചെയ്ത ദ ജെൻ്റിൽമാൻ എന്ന സിനിമയിൽ ജൂഹി ചൗള, പരേഷ് റാവൽ എന്നിവർക്കൊപ്പമാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ സിനിമ 1993 എസ്. ശങ്കരിൻ്റെ സംവിധാനത്തിലും, കെ.ടി. കുഞുമോൻ്റെ നിർമ്മാണത്തിൽ, എ.ആർ. റഹ്മാന്റെ സംഗീതത്തിൽ അർജുൻ സർജ അഭിനയിച്ച ജെൻ്റിൽമാൻ എന്ന തമിഴ് ചലച്ചിത്രത്തിൻ്റെ റീമേക്കാണീത്.
പുരസ്കാരങ്ങൾ
[തിരുത്തുക]2006 ജനുവരിയിൽ ചിരഞ്ജീവിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. ഇതേവർഷം നവംബറിൽ ആന്ധ്ര സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കൂടാതെ ചലച്ചിത്രാഭിനയത്തിന് മൂന്നു തവണ നന്ദി പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[8][9]
രാഷ്ട്രീയത്തിലേക്ക്
[തിരുത്തുക]ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും ചിരഞ്ജീവി ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹം സ്ഥാപിച്ച ചിരഞ്ജീവി ട്രസ്റ്റിന്റെ കീഴിൽ കണ്ണും രക്തവും ദാനം ചെയ്യുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്.[4] പിന്നീട് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അഭ്യൂഹമുണ്ടായി. ഏറെക്കാലത്തെ അനിശ്ചിതത്ത്വത്തിനൊടുവിൽ ചിരഞ്ജീവി 2008-ൽ രാഷ്ട്രീയപ്രവേശം നടത്തി. ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്[10]. പിന്നീട് ഇദ്ദേഹം 2011 ഓഗസ്റ്റ് 21 -ണ് രാഹുൽ ഗാന്ധിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു[11].
2012 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ സ്വതന്ത്രചുമതലയുള്ള ടൂറിസംവകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു.
വ്യക്തിജീവിതം
[തിരുത്തുക]1980-ലാണ് ചിരഞ്ജീവി വിവാഹം കഴിച്ചത്. പ്രമുഖ ഹാസ്യതാരമായ അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയാണ് ഭാര്യ. സുഷ്മിത, റാം ചരൺ തേജ, ശ്രീജ എന്നീ മൂന്നു മക്കളാണുള്ളത്.[12]
അവലംബം
[തിരുത്തുക]- ↑ http://eci.nic.in/eci_main/StatisticalReports/SE_2004/StatisticalReports_AP_2004.pdf
- ↑ http://eci.nic.in/eci_main/StatisticalReports/AE2009/Statistical_Report_AP2009.pdf
- ↑ "Chiranjeevi Biography, Chiranjeevi Profile". entertainment.oneindia.in. Archived from the original on 2014-02-22. Retrieved 27 February 2014.
- ↑ 4.0 4.1 "Chiranjeevi". IMDB. Retrieved ഓഗസ്റ്റ് 26, 2008.
- ↑ "Padma Bhushan Awardees". Government of India. Archived from the original on 2011-05-23. Retrieved 2009 ഒക്ടോബർ 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Chiranjeevi Profile". TotalTollyWood. Retrieved ഓഗസ്റ്റ് 26, 2008.
- ↑ "Chiranjeevi Biography & Trivia". idlebrain. Retrieved ഓഗസ്റ്റ് 26, 2008.
- ↑ 8.0 8.1 "Chiranjeevi's Profile". Telugu Star Profile. Archived from the original on 2007-07-17. Retrieved ഓഗസ്റ്റ് 26, 2008.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-30. Retrieved 2012-10-30.
- ↑ "Chiranjeevi launches Praja Rajyam". Rediff. Retrieved ഓഗസ്റ്റ് 25, 2008.
- ↑ "ചിരഞ്ജീവി കോൺഗ്രസ്സിൽ; മാതൃഭൂമി ഓൺലൈൻ". Archived from the original on 2011-08-22. Retrieved 2011-08-21.
- ↑ "Chiranjeevi - Telugu Cinema Supreme Hero". Celebrities Profile. Archived from the original on 2008-04-20. Retrieved ഓഗസ്റ്റ് 25, 2008.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- 1955-ൽ ജനിച്ചവർ
- ഓഗസ്റ്റ് 22-ന് ജനിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ചലച്ചിത്രാഭിനയത്തിനുള്ള നന്ദി പുരസ്കാരം ലഭിച്ചവർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- തെലുഗു ചലച്ചിത്രനടന്മാർ
- സാമൂഹ്യപ്രവർത്തകർ
- ആന്ധ്രാപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ