ഉള്ളടക്കത്തിലേക്ക് പോവുക

സുബോധ് കാന്ത് സഹായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subodh Kant Sahay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുബോധ് കാന്ത് സഹായ്
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി
പദവിയിൽ
2011 - 2012
മുൻഗാമിസെൽജ കുമാരി
പിൻഗാമിചിരഞ്ജീവി
കേന്ദ്ര ഭക്ഷ്യ ഉത്പാദനവകുപ്പ് മന്ത്രി
പദവിയിൽ
2009 - 2011
മുൻഗാമിസുബോധ് കാന്ത് സഹായി
പിൻഗാമിശരദ് പവാർ
കേന്ദ്ര ഭക്ഷ്യ ഉത്പാദന വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല)
പദവിയിൽ
2004 - 2009
മുൻഗാമിരാജ്നാഥ് സിംഗ്
പിൻഗാമിസുബോധ് കാന്ത് സഹായി
ലോക്‌സഭാംഗം
പദവിയിൽ
2009, 2004, 1989
മണ്ഡലംറാഞ്ചി
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-06-11) 11 ജൂൺ 1951 (age 75) വയസ്സ്)
ലട്ടേഹാർ, ബീഹാർ
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്(1989-തുടരുന്നു)
  • ജനതാദൾ(1977-1989)
പങ്കാളിരേഖ
കുട്ടികൾ1 daughter
As of 1 ജൂലൈ, 2026
ഉറവിടം: Alchetron.com

2011 മുതൽ 2012 വരെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി, 2004 മുതൽ 2011 വരെ കേന്ദ്ര ഭക്ഷ്യ ഉത്പാദന വകുപ്പ് മന്ത്രി, മൂന്ന് തവണ വീതം ലോക്‌സഭയിലും ബീഹാർ നിയമസഭയിലും അംഗമായിരുന്ന ജാർഖണ്ഡിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവാണ് സുബോധ് കാന്ത് സഹായ്(11 ജൂൺ 1951) 2012-ലെ കുപ്രസിദ്ധമായ കൽക്കരി കുംഭകോണ കേസിൽ പ്രതിയാക്കപ്പെട്ടതോടെ രാഷ്ട്രീയ അസ്തമനം നേരിട്ടു.[1][2][3][4][5]

ജീവിത രേഖ

[തിരുത്തുക]

അവിഭക്ത ബീഹാറിലെ ലട്ടേഹാറിലെ ഒരു കയസ്ഥ കുടുംബത്തിൽ ബ്രിജ്ദേവ് സഹായിയുടേയും ഇന്ദ്രാണി ദേവിയുടേയും മകനായി 1951 ജൂൺ 11 ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബിഎസ്സി, നിയമ ബിരുദങ്ങൾ പട്ന, റാഞ്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ജയ് പ്രകാശ് നാരായണൻ്റെ ജെപി മൂവ്മെൻ്റിൽ പ്രവർത്തിച്ചാണ് തുടക്കം. യുവ ജനതാദളിൻ്റെ ഭാരവാഹിയായി പ്രവർത്തിച്ച സുബോധ്കാന്ത് സഹായി 1977, 1980, 1985 എന്നീ വർഷങ്ങളിൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജനതാദൾ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.

1989-ൽ ജനതാദൾ പിളർന്നതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1989-ൽ റാഞ്ചി മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായ സുബോധ് 1990-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായും 1990 മുതൽ 1991 വരെ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

2004, 2009 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ബീഹാറിലെ റാഞ്ചി മണ്ഡലത്തിൽ നിന്നും വിജയിച്ച് ഒന്ന്, രണ്ട് മൻമോഹൻ സിംഗ് മന്ത്രിസഭകളിലെ കേന്ദ്ര ഭക്ഷ്യ ഉത്പാദന വകുപ്പ് മന്ത്രിയായിരുന്നു.

2014, 2019 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ റാഞ്ചിയിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പ്രധാന പദവികളിൽ

  • 2011-2012 : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി
  • 2009-2011 : കേന്ദ്ര ഭക്ഷ്യ ഉത്പാദന വകുപ്പ് മന്ത്രി
  • 2004-2009 : കേന്ദ്ര ഭക്ഷ്യ ഉത്പാദന വകുപ്പ് മന്ത്രി (സംസ്ഥാന ചുമതല)
  • 2009 : ലോക്‌സഭാംഗം, റാഞ്ചി
  • 2004 : ലോക്‌സഭാംഗം, റാഞ്ചി
  • 1990-1991 : കേന്ദ്ര കാബിനറ്റ് വകുപ്പ്മന്ത്രി
  • 1989 : ലോക്‌സഭാംഗം, റാഞ്ചി
  • 1985 : നിയമസഭാംഗം, ഹട്ടിയ
  • 1980 : നിയമസഭാംഗം, ഹട്ടിയ
  • 1977 : നിയമസഭാംഗം, ഹട്ടിയ[6]

അവലംബം

[തിരുത്തുക]
  1. ↑ https://timesofindia.indiatimes.com/india/another-coal-scam-case-falls-flat-ex-minister-subodh-kant-sahays-brother-let-off/articleshow/131317352.cms
  2. ↑ https://www.thehindu.com/news/national/delhi-court-acquits-sks-ispat-former-union-minister-three-others-in-coal-scam/article71024804.ece
  3. ↑ https://www.telegraphindia.com/jharkhand/subodh-kant-sahay-focus-on-shaping-local-leaders/cid/1730492
  4. ↑ https://timesofindia.indiatimes.com/city/ranchi/lost-2019-polls-due-to-low-turnout-of-minority-voters-subodh-kant-sahay/articleshow/109741706.cms
  5. ↑ https://www.indiatoday.in/india/north/story/subodh-kant-sahay-sunil-kumar-sahay-hatia-navin-jaiswal-105872-2012-06-15
  6. ↑ https://cag.gov.in/en/audit-report/details/1837
"https://ml.wikipedia.org/w/index.php?title=സുബോധ്_കാന്ത്_സഹായ്&oldid=4642554" എന്ന താളിൽനിന്ന് ശേഖരിച്ചത്