സുബോധ് കാന്ത് സഹായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഇപ്പോഴത്തെ കേന്ദ്രഭക്ഷ്യസംസ്കരണമന്ത്രിയാണ് സുബോധ് കാന്ത് സഹായ്. 1951 ജൂൺ 11-ന് ബീഹാറിലെ ലതെഹറിൽ ജനിച്ചു. മുമ്പ് ജനതാ പാർട്ടി അംഗമായിരുന്ന ഇദ്ദേഹം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിലാണ്. പതിനഞ്ചാം ലോകസഭാംഗമായ ഇദ്ദേഹം ജാർഖണ്ഡിലെ റാഞ്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മന്മോഹൻ സിങ് ഒന്നാം മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ സഹമന്ത്രിയും വി.പി. സിങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയുമായിരുന്നു.


"https://ml.wikipedia.org/w/index.php?title=സുബോധ്_കാന്ത്_സഹായ്&oldid=2784505" എന്ന താളിൽനിന്ന് ശേഖരിച്ചത്